നിങ്ങള്‍ സമ്പാദിക്കുന്ന വ്യക്തിയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് നികുതി ഇളവിന്റെ നേട്ടങ്ങള്‍ക്കും അര്‍ഹതയുണ്ട്. എന്നാല്‍ ഇതിനായി ഏതൊക്കെ രീതിയിലാണ് നികുതി ഇളവ് നേടുവാന്‍ സാധിക്കുക എന്നത് സംബന്ധിച്ച നിയമങ്ങളെക്കുറിച്
നിങ്ങള്‍ സമ്പാദിക്കുന്ന വ്യക്തിയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് നികുതി ഇളവിന്റെ നേട്ടങ്ങള്‍ക്കും അര്‍ഹതയുണ്ട്. എന്നാല്‍ ഇതിനായി ഏതൊക്കെ രീതിയിലാണ് നികുതി ഇളവ് നേടുവാന്‍ സാധിക്കുക എന്നത് സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണം. നല്ലൊരു തുക തന്നെ നികുതി ഇനത്തില്‍ ലാഭിക്കുവാന്‍ സാധിക്കുന്ന ധാരാളം വ്യവസ്ഥകള്‍ ആദായ നികുതി നിയമത്തിലുണ്ട്. ഇതില്‍ വകുപ്പ് 80TTA യും 80TBയും നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടവയാണ്.
പലിശ ആദായത്തില്‍ നികുതി നേട്ടം
ഈ രണ്ട് വകുപ്പുകളും 2012-13 കാലയളവിലാണ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുപ്രകാരം അവരുടെ നിക്ഷേപ അക്കൗണ്ടിന്മേല് നികുതി കിഴിവ് നേടുവാന്‍ സാധിക്കുന്നു. മൊത്ത വരുമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ നികുതി ലാഭം കണക്കാക്കുന്നത്. വകുപ്പ് 80TTA പ്രകാരം സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ നിന്നും നേടുന്ന പലിശ ആദായത്തില്‍ 10,000 രൂപ വരെ ലാഭിക്കുവാന്‍ നികുതി ദായകര്‍ക്ക് സാധിക്കും. ഈ സേവിംഗ്സ് അക്കൗണ്ട് ഏതെങ്കിലും പൊതുമേഖലാ ബാങ്കിലോ, കോ ഓപ്പറേറ്റീവ് ബാങ്കിലോ, പോസ്റ്റ് ഓഫീസിലോ ആകാം.
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക്
ഇതിനായി നികുതി ദായകര്‍ നികുതി കിഴിവ് ക്ലെയിം ചെയ്യേണ്ടതുണ്ട്. മേല്‍പ്പറഞ്ഞവയ്ക്ക് പുറമേ ആദായ നികുതി നിയമത്തിലെ ഈ വകുപ്പിന് മറ്റു ചില നിയമങ്ങള്‍ കൂടിയുണ്ട്. അവയുടെ സഹായത്തോടെ അധിക നികുതി ഇളവും നേടുവാന്‍ സാധിക്കും.നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് ഉണ്ട് എങ്കില്‍ അതിന്റെ പലിശ ആദായത്തിലും നികുതി ഇളവ് നേടാം.
ആദായ നികുതി നിയമ പ്രകാരം
ആദായ നികുതി നിയമത്തിലെ വകുപ്പ് 10(15)(I) പ്രകാരം പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളില്‍ നിന്നും നേടുന്ന പലിശ ആദായത്തിന്മേല് 3,500 രൂപ വരെ നികുതി ഇളവ് നേടുവാന്‍ സാധിക്കും. സിംഗിള്‍ അക്കൗണ്ടിനാണ് ഈ പരിധി നിശ്ചയിച്ചിരിക്കുന്നത്. രണ്ടോ അതിലധികമോ വ്യക്തികള്‍ ചേര്‍ന്ന് ആരംഭിച്ചിരിക്കുന്ന ജോയിന്റ് അക്കൗണ്ടുകളില്‍ നികുതി നേട്ടം 7,000 രൂപയായിരിക്കും.
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടില്‍
ഇത്തരത്തില്‍ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടില്‍ വകുപ്പ് 80TTA and 80TTB പ്രകാരം 1000 രൂപയും വകുപ്പ് 10(15)(i) പ്രകാരം അധികം 7,000 രൂപയുടേയും നികുതി നേട്ടം സ്വന്തമാക്കാം. അങ്ങനെ നികുതി ദായകര്‍ക്ക് മൊത്തം 17,000 രൂപയുടെ നികുതി നേട്ടം ഇതുവഴി ലഭ്യമാകും. പുതിയ നികുതി ക്രമത്തിലും ഈ ഇളവുകള്‍ ലഭ്യമാണ്.
ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
ഒരു വ്യക്തിയ്ക്ക് സേവിംഗ്സ് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന തുകയുടെ പരമാവധി അളവ് 1 ലക്ഷം രൂപ വരെയാണ്. അതിനാല്‍ തന്നെ സേവിംഗ്സ് അക്കൗണ്ടുകളില്‍ 1 ലക്ഷം രൂപയ്ക്ക് മുകളില്‍ പണം നിക്ഷേപിക്കുന്നവരെ തേടി ആദായ നികുതി നോട്ടീസെത്തും. അതേ രീതിയില്‍ കറന്റ് അക്കൗണ്ട് ഉടമകള്‍ക്ക് നിക്ഷേപിക്കാവുന്ന പരമാവധി തുക 50 ലക്ഷം രൂപയാണ്. ഈ പരിധി ലംഘിക്കുന്ന നിക്ഷേപകര്‍ക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കൈപ്പറ്റേണ്ടതായി വരും.
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍
2020 -21 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാനുള്ള സമയ പരിധി സിബിഡിടി വീണ്ടും ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. നേരത്തെ നിശ്ചയിച്ചിരുന്ന 2021 സെപ്തംബര്‍ 30ല്‍ നിന്നും 2021 ഡിസംബര്‍ 31 വരെയാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. കൃത്യത ഉറപ്പുവരുത്തുന്നതിനായി ശ്രദ്ധയോടെ വേണം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത്. എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചാല്‍ അത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ക്ഷണിച്ചു വരുത്തുന്നതിന് കാരണമായേക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
