കെഎസ്എഫ്ഇയുടെ സാധാരണ ചിട്ടിയേയും മൾട്ടി ഡിവിഷൻ ചിട്ടിയെയും നിക്ഷേപകർ പരിചയപ്പെട്ടിട്ടുണ്ടാകും. മാസത്തവണകളടച്ച് ലേലത്തിലോ നറുക്കുകളിലൂടെയോ ആണ് ഇത്തരം ചിട്ടികളിൽ നിന്ന് പണം നേടുന്നത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായൊരു ചിട്ടിയാണ് കെഎസ്എഫ്ഇയിൽ ലഭിക്കുന്ന മുടക്ക ചിട്ടികൾ.
പാതിവഴിയിലെത്തിയ ചിട്ടികളിൽ ചേർന്ന് ലേലത്തിൽ പിടിച്ച് ലാഭം നേടുകയെന്നതാണ് മുടക്ക ചിട്ടികളുടെ രീതി. ഇതുവഴി വായ്പയിലേക്ക് പോകാതെ തന്നെ ആവശ്യത്തിനുള്ള പണം കണ്ടെത്താൻ സാധിക്കും. വായ്പയെടുത്ത് ഇഎംഐ അടച്ച് തീർക്കുമ്പോൾ വലിയ തുക കയ്യിൽ നിന്ന് പോകുമ്പോൾ മുടക്ക ചിട്ടിയിൽ ലാഭമായി പണം കയ്യിലേക്ക് വരികയാണ് ചെയ്യുക.
മുടക്ക ചിട്ടി
കെഎസ്എഫ്ഇയിൽ ചിറ്റാളൻ തുടർച്ചയായി മാസ അടവ് മുടക്കുമ്പോൾ ചിട്ടിയിൽ നിന്ന് ഒഴിവാക്കാറുണ്ട്. ഈ ചിട്ടിയിൽ മറ്റൊരാളെ സബ്റ്റിറ്റ്യൂട്ട് ചെയ്യുന്ന രീതിയാണ് മുടക്ക ചിട്ടിയിൽ. ഒരു ചിട്ടി ആരംഭിച്ച് 60 ശതമാനം അടവ് പൂർത്തിയാകുന്നതിന് മുൻപ് മുടക്ക ചിട്ടിയിൽ ചേരാം. 100 മാസ ചിട്ടിയില്‍ 60 മാസം വരെ പകരക്കാർക്ക് ചേരാം. 50 മാസ ചിട്ടിയില്‍ 30ാം മാസം വരെയും മുടക്ക ചിട്ടിയില്‍ ചേരാന്‍ സാധിക്കും.
അടവ്
മുടക്ക ചിട്ടിയിൽ ചേരുന്നൊരാൾ അത്രയും നാളും ചിട്ടയിൽ മറ്റു ചിറ്റാളന്മാർ അടച്ച തുക ഒന്നിച്ച് അടയ്ക്കണം. അതായത് അത്രയും മാസത്തെ ചിട്ടി തുകയിൽ നിന്ന് വീതോഹരി കുറച്ചുള്ള തുക ചിട്ടിയിലേക്ക് അടയ്ക്കണം. ഈ തുക കുടിശ്ശിക വരുത്തിയ ചിറ്റാളന് നൽകി അദ്ദേഹത്തെ ഒഴിവാക്കും. ഇതിന് ശേഷം മാസത്തിൽ അടവ് തുടരണം. 20ാം മാസത്തെ ചിട്ടിയിൽ ചേരാൻ ലേലത്തിന് തലേ ദിവസം കെഎസ്എഫ്ഇ ശാഖയിൽ പണമടച്ചാൽ മതി.
ആവശ്യത്തിന് പകുതി തുകയും ബാക്കി വായ്പയ്ക്ക് ശ്രമിക്കുന്നവർക്ക് മുടക്ക ചിട്ടികൾ അനുയോജ്യമാണ്. കാർ വാങ്ങാനായി കയ്യിൽ പകുതി പണവും ബാക്കി വായ്പയും തേടുന്നൊരാൾക്ക് മുടക്ക ചിട്ടി ലാഭമാക്കാൻ പറ്റും. ഇത് എങ്ങനെയെന്ന് നോക്കാം.
ലാഭം എങ്ങനെ
കെഎസ്എഫ്ഇയിൽ കാലാവധിയെത്തിയ 50 മാസത്തേക്ക് 10,000 രൂപ മാസ അടവുള്ള 5 ലക്ഷം രൂപയുടെ ചിട്ടിയുടെ ഉദാഹരണമെടുക്കാം. 25-ാം മാസത്തിൽ കുടിശ്ശികയായ ചിട്ടിയിൽ ചിട്ടിയിൽ ചേർന്ന് 26ാം മാസം മുതലുള്ള അടവാണ് പരിഗണിക്കുന്നത്. ചിട്ടയിൽ ചേരുമ്പോൾ 25 മാസത്തെ അടവായ 2,03,950 രൂപയാണ് അടയ്ക്കേണ്ടത്. 2.5 ലക്ഷത്തിൽ 48,550 രൂപയാണ് 25 മാസം കൊണ്ട് ചിട്ടിയിൽ നിന്ന് ലാഭ വിഹിതമായി ലഭിച്ചത്.
26ാം മാസത്തിൽ ചിട്ടിയിൽ ചേർന്ന് ലേലത്തിൽ പങ്കെടുത്ത് ചിട്ടി വിളിച്ചെടുക്കുമ്പോൾ 4,46,900 രൂപയ്ക്ക് ചിട്ടി ലഭിച്ചു. ഭാവി ബാധ്യതയ്ക്കുള്ള ജാമ്യങ്ങൾ ഹാജരാക്കിയാൽ ഉടൻ തന്നെ 4.46 ലക്ഷം രൂപ പിൻവലിക്കാൻ സാധിക്കും. ഇത് ഉപയോഗിച്ച് ആവശ്യങ്ങൾ നടത്താം.
തിരിച്ചടവ്
ചിട്ടി വിളിച്ചെടുത്താൽ മറ്റു ചിറ്റാളന്മാരെ പോലെ മാസ അടവ് മുടങ്ങാതെ അടയ്ക്കണം. ഇതുപ്രകാരം 25 മാസം കൊണ്ട് മാസത്തവണകളായി അടച്ചാൽ വീതോഹരി കുറച്ച് 2,39,248 രൂപ അടച്ചാൽ മതി. ചിറ്റാളൻ ആകെ ചിട്ടിയിലേക്ക് അടയ്ക്കുന്നത് 4,43,198 രൂപയാണ്. ചിട്ടി ലേലം വിളിച്ചെടുത്തത്. 4,46,900 രൂപയാണ്. ഒറ്റനോട്ടത്തിൽ തന്നെ 3,762 രൂപ ലാഭം ലഭിക്കും. ചിട്ടി തുക വാങ്ങുമ്പോൾ 18 ശതമാനം ജിഎസ്ടി നൽകണം. ഇത് പരിഗണിക്കാതെയുള്ള കണക്കാണിത്.
എവിടെ കിട്ടും മുടക്ക ചിട്ടി
ലഭ്യമായ സാധാരണ ചിട്ടികളുടെയും മൾട്ടി ഡിവിഷൻ ചിട്ടികളുടെയും വിവരങ്ങൾ കെഎസ്ഇബി വെബ്സൈറ്റിൽ ലഭിക്കുമെങ്കിലും മുടക്ക ചിട്ടികൾ ഓൺലൈനിൽ കാണില്ല. ഇതിന് കെഎസ്എഫ്ഇ ശാഖകളിൽ ചെന്ന് അന്വേഷിക്കാം. ചിട്ടി ലഭ്യമാകുന്ന മുറയ്ക്ക് പണം അടച്ച് ചിട്ടിയിൽ ചേരാം. ലേല തീയതിക്ക് തലേ ദിവസം പണമടച്ചാലും മുടക്ക ചിട്ടിയിൽ ചേർക്കും.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications