ഓരോരുത്തരുടെയും പണത്തിന്റെ ആവശ്യകത വ്യത്യസ്തമായിരിക്കും. ദീർഘകാലത്തേക്ക് ചിട്ടിയിൽ ചേരുന്നവർ ഭാവിയിൽ വരാൻ പോകുന്ന ചെലവുകളെ നേരിടാൻ വേണ്ടിയാകും ചിട്ടി ചേരുന്നത്. ഒരു വർഷത്തിനുള്ളിൽ വരുന്ന ചെലവുകൾക്ക് ദീർഘകാല ചിട്ടിയിൽ ചേരുന്നത് വഴി നഷ്ടമാണ് സംഭവിക്കുക. ഇവിടെ ഉപഭോക്താവ് തിരഞ്ഞെടുക്കേണ്ടത് ഹ്രസ്വകാല ചിട്ടിയാണ്.
ചെറിയ കാലത്തിനുള്ളിൽ പലിശയില്ലാതെ പണം ലഭിക്കുകയും ലാഭത്തിൽ വിളിച്ചെടുക്കാൻ സാധിക്കുന്നവയുമാണ് ഹ്രസ്വകാല ചിട്ടികൾ. ഇതിൽ തന്നെ മൾട്ടി ഡിവിഷൻ ചിട്ടിയും സാധാരണ ചിട്ടിയുമുണ്ട്. ഹ്രസ്വകാല പണ സമാഹരണത്തിന് തയ്യാറെടുക്കുന്നൊരൾക്ക് ഏത് ഗുണകരമാകുമെന്ന് നോക്കാം.
മൾട്ടി ഡിവിഷൻ ചിട്ടി
5,000 രൂപ മാസ അടവുള്ള 40 മാസത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടി ഹ്രസ്വകാലത്തേക്കുള്ള പണത്തിന്റെ ആവശ്യത്തിന് പറ്റിയ ചിട്ടിയാണ്. ഓരോ മാസവും ഒരാള്‍ക്ക് ചിട്ടി തുക പൂര്‍ണമായും ലഭിക്കുകയും 3 പേര്‍ക്ക് ലേലത്തിലൂടെ 30 ശതമാനം വരെ കിഴിലിൽ ചിട്ടി ലഭിക്കുകയും ചെയ്യും.
പരമാവധി കിഴിവിൽ ചിട്ടി ലേലത്തിൽ പോകുന്ന മാസത്തിൽ 4,000 രൂപയേളമാണ് ചിട്ടിയിലേക്ക് അടയ്ക്കേണ്ടി വരുന്നത്. ദിവസ പിരിവ് സൗകര്യമുള്ളരൊാൾക്ക് 125 രൂപ നൽകിയാൽ മതിയാകും.
മൂന്ന് വര്‍ഷം 4 മാസം കാലാവധിയുള്ള ഹ്രസ്വകാല ചിട്ടിയിൽ വലിയ ലാഭ വിഹിതം ലഭിക്കില്ല. പെട്ടന്നുള്ള ഫണ്ട് ശേഖരണത്തിനായാണ് ഇത് ഉപയോഗിക്കുന്നത് എന്നതിനാൽ ഇത്തരം ആവശ്യക്കാർക്കാണ് ഈ ചിട്ടി ഉപകാരപ്പെടുക. മൾട്ടി ഡിവിഷൻ ചിട്ടി ലേലത്തിൽ പോകുമ്പോൾ ഓരോ മാസവും ഒരാൾക്ക് ഫോർമാൻസ് കമ്മീഷൻ കിഴിച്ച് 1.90 ലക്ഷം രൂപ ലഭിക്കും. 30 ശതമാനം കിഴിവിൽ പോകുമ്പോൾ ഒരാൾക്ക് 1.40 ലക്ഷം രൂപ വരെ ലഭിക്കും.
സാധാരണ ചിട്ടി
മൾട്ടി ഡിവിഷൻ ചിട്ടിയും സാധാരണ ചിട്ടിയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. 5,000 രൂപ മാസ അടവുള്ള 40 മാസ കാലയളുള്ള സാധാരണ ചിട്ടിയുടെ വിശദാംശങ്ങൾ പരിശോധിക്കാം. 1 വര്‍ഷത്തിനുള്ളില്‍ പണം ആവശ്യമായി വരുന്നവര്‍ക്ക് പരിഗണിക്കുന്ന ചിട്ടിയാണിത്.
1.80 ലക്ഷം രൂപ ആവശ്യമായി വരുന്നവർക്ക് ചിട്ടയിൽ ചേരാം. മാസത്തിൽ 5,000 രൂപയ്ക്കും 3,780 രൂപയ്ക്കും ഇടയിലുള്ള സംഖ്യയാണ് ചിട്ടിയിലേക്ക് അടയ്ക്കേണ്ടി വരുന്നത്. പരമാവധി 30 ശതമാനം കിഴിവിൽ ചിട്ടി ലേലത്തിൽ വിളിക്കാൻ സാധിക്കും.
ചിട്ടിയിൽ ചേരുന്നതിന് മുൻപ് എത്ര പണത്തിന് ചിട്ടി വിളിക്കാം എന്ന് തീരുമാനിക്കണം. ഇത്തരം ചിട്ടികളിൽ അധികം ലേല കിഴിവ് ലഭിക്കാത്തതിനാൽ ചിട്ടി 20 മാസം എത്തുന്ന സമയത്ത് വിളിക്കാം. ഹ്രസ്വകാല ചിട്ടിയാണെങ്കിള്‍ ചിട്ടി കൃത്യമായി വിലയിരുത്തണം. 1.80- 1.75 ലക്ഷം വരെയുള്ള സംഖ്യക്ക് ചിട്ടി ലഭിച്ചാൽ വിളിച്ചെടുക്കാവുന്നതാണ്.
പണത്തിന് ആവശ്യമുള്ളവർക്ക് കാര്യം നടത്താനും ഇല്ലാത്തവർക്ക് ചിട്ടി കെഎസ്എഫ്ഇയിൽ തന്നെ സ്ഥിര നിക്ഷേപമിടാനും സാധിക്കും. ഭേദപ്പെട്ട തുകയ്ക്ക് നേരത്തെ ചിട്ടി പിടിക്കാൻ സാധിച്ചാൽ 2 ലക്ഷത്തിന് മുകളിൽ നേട്ടം കൊയ്യാൻ സാധിക്കും.
ജാമ്യം ചെറിയ തുക
ചെറിയ തുകയുടെ ചിട്ടിയായതിനാൽ ജാമ്യം എളുപ്പത്തിൽ നടക്കും. കയ്യിലെ സ്വർണം നൽകി തന്നെ ചിട്ടി പണം പിൻവലിക്കാവുന്നതാണ്. ഇതല്ലെങ്കിൽ സാലറി സർട്ടിഫിക്കറ്റ് , ഭൂ സ്വത്ത്, സ്ഥിര നിക്ഷേപ രസീത്, കിസാൻ വികാസ് പത്ര, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എൽഐസി പോളിസി, ബാങ്ക് ഗ്യാരണ്ടി മുതലായവ ജാമ്യമായി സ്വീകരിക്കും. ഹ്രസ്വകാലത്തേക്കുള്ള ഫണ്ട് ശേഖരണത്തിനായി തിരഞ്ഞെടുക്കുന്ന ചിട്ടിയായതിനാൽ ജാമ്യ വ്യവസ്ഥകൾ നേരത്തെ തയ്യാറാക്കി വെയ്ക്കുന്നതാകും ഉചിതം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
