പണത്തിന് അത്യാവശ്യം നേരിടുന്ന ഘട്ടത്തിൽ വളരെ വേഗത്തിൽ ലഭിക്കുന്ന മാർഗങ്ങളിലൊന്നാണ് വ്യക്തഗത വായ്പ അഥവാ പേഴ്സണൽ ലോൺ. ബാങ്കിങ് മേഖലയിൽ സുരക്ഷിതമല്ലാത്ത (അൺസെക്വേഡ്) വിഭാഗത്തിലാണ് പേഴ്സണൽ ലോണുകളെ കണക്കാക്കുന്നത്. അതായത്, ജാമ്യമോ ഈടോ നൽകാതെ അനുവദിക്കുന്ന വായ്പ എന്ന് അർത്ഥം.
പ്രതിമാസ ശമ്പളമുള്ള ഒരു വ്യക്തിക്ക് പേഴ്സണൽ ലോൺ ലഭിക്കാൻ എളുപ്പമാണ്. കഴിഞ്ഞ മൂന്ന് മാസത്തെ സാലറി സ്ലിപ്പുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ ആധാർ കാർഡ് പോലുള്ള ഐഡി പ്രൂഫ് രേഖകൾ എന്നിവയാണ് ലോണിന് ആവശ്യമായി വരുന്ന രേഖകൾ. പ്രതിമാസ വരുമാനമില്ലാത്ത ആളുകൾക്കും ബാങ്കുകൾ വ്യക്തിഗത വായ്പകൾ നൽകാറുണ്ട്. എന്നാൽ നിബന്ധനകളിൽ മാറ്റങ്ങളുണ്ടാകും.
5 വർഷത്തെ കാലാവധിയിൽ 5 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പകൾക്ക് വിവിധ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്ക് പരിശോധിക്കാം. അതോടൊപ്പം പ്രതിമാസതിരിച്ചടവ് തുകയും എത്രയാണെന്ന് നോക്കാം.
1. എച്ച്ഡിഎഫ്സി ബാങ്ക്
5 വർഷത്തെ കാലാവധിയിൽ 5 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്ക് 10.75 ശതമാനം മുതലാണ് ബാങ്ക് പലിശ ഈടാക്കുന്നത്. 10809 രൂപയാണ് പ്രതിമാസ തിരിച്ചടവ്.
2. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
11.35 മുതൽ 15.50 ശതമാനം വരെ പലിശയാണ് എസ്ബിഐ ഈടാക്കുന്നത്. 10,959-12,027 രൂപയാണ് പ്രതിമാസ തിരിച്ചടവ്.
3. ഐസിഐസിഐ ബാങ്ക്
5 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്ക് 10.85 ശതമാനം പലിശയാണ് ബാങ്ക് ഈടാക്കുന്നത്. 10834 രൂപ മുതലാണ് പ്രതിമാസ തിരിച്ചടവ്.

4. ബാങ്ക് ഓഫ് ബറോഡ
11.15 മുതൽ 18.75 ശതമാനം വരെ പലിശ നിരക്കിലാണ് ബാങ്ക് വ്യക്തിഗത വായ്പ നൽകുന്നത്. അഞ്ച് വർഷത്തെ കാലാവധിയിൽ 5 ലക്ഷം രൂപ വായ്പ എടുക്കുമ്പോൾ 10,909-12,902 രൂപ പ്രതിമാസം തിരിച്ചടക്കണം.
5. ആക്സിസ് ബാങ്ക്
അഞ്ച് ലക്ഷം രൂപ 11.25 ശതമാനം പലിശ നിരക്കിലാണ് ബാങ്ക് നൽകുന്നത്. 10934 രൂപയാണ് പ്രതിമാസ തിരിച്ചടവ് തുക.
6. ബാങ്ക് ഓഫ് ഇന്ത്യ
10.85 മുതൽ 14.85 ശതമാനം പലിശ നിരക്കിലാണ് ബാങ്ക് 5 ലക്ഷം രൂപ വ്യക്തിഗത വായാപ നൽകുന്നത്. 10,834-11,856 രൂപയാണ് പ്രതിമാസ തിരിച്ചടവ്.
7. പഞ്ചാബ് നാഷണൽ ബാങ്ക്
10.40 മുതൽ 17.95 ശതമാനം പലിശ നിരക്കിലാണ് ബാങ്ക് 5 ലക്ഷം രൂപ വ്യക്തിഗത വായ്പ നൽകുന്നത്. 10,772-12,683 രൂപയാണ് പ്രതിമാസ തിരിച്ചടവ്.

8. ഫെഡറൽ ബാങ്ക്
5 ലക്ഷം രൂപ വ്യക്തിഗത വായ്പയായി ബാങ്ക് നൽകുന്നത് 11.49 ശതമാനം മുതലുള്ള പലിശ നിരക്കിലാണ്. 10994 രൂപ മുതലാണ് പ്രതിമാസ തിരിച്ചടവ് തുക. .
9. യൂണിയിൻ ബാങ്ക് ഓഫ് ഇന്ത്യ
11.35 മുതൽ 15.45 ശതമാനം പലിശ നിരക്കിലാണ് യൂണിയിൻ ബാങ്ക് ഓഫ് ഇന്ത്യ വ്യക്തിഗത വായ്പകൾ നൽകുന്നത്. 5 ലക്ഷം രൂപയുടെ വായ്പയുടെ പ്രതിമാസ തിരിച്ചടവ് തുക 10,959-12,013 വരെയാണ്.
പ്രോസസ്സിംഗ് ഫീസ്
വ്യക്തിഗത വായ്പ നൽകുന്നുമ്പോൾ ബാങ്കുകൾ നിശ്ചിത തുക പ്രോസസ്സിംഗ് ഫീസായി ഈടാക്കാറുണ്ട്. ഈ തുകയിൽ ബാങ്കുകൾക്ക് അനുസരിച്ച് ഏറ്റക്കുറച്ചിലുകളുണ്ടാകും. അതുകൊണ്ടു തന്നെ വായ്പ എടുക്കുന്നതിന് മുൻപ് പ്രോസസ്സിംഗ് ഫീസ് എത്രയാണ് എന്ന കാര്യം ബാങ്ക് അധികൃതരോട് വ്യക്തമായി ചോദിച്ച് മനസിലാക്കണം.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications