കോടിപതിയാകാന്‍ ബംബറടിക്കേണ്ട; മാസം 500 രൂപയിൽ കൂടുതൽ ലോട്ടറിക്ക് ചെലവാക്കുമെങ്കിൽ ഇതാ ഉ​ഗ്രൻ വഴി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോടിപതിയാകാൻ ബംബറടിക്കണം എന്നാണ് പൊതുവെയുള്ള സംസാരം. കോടിപതിയായില്ലെങ്കിൽ വേണ്ട ലക്ഷാധിപതിയെങ്കിലുമാകാനുള്ള ശ്രമത്തിന്റെ ഭാ​ഗമായി ദിവസേനെ ലോട്ടറിയെടുക്കുന്നവരെ കാണാം. മാസത്തിൽ 500 രൂപയിൽ കൂടുതൽ തുക ലോട്ടറിയെടുക്കുന്നവരും നാട്ടിലുണ്ട്. എത്ര രൂപയ്ക്ക് ലോട്ടറിയെടുത്താലും സമ്മാനം ലഭിക്കുക ഭാ​ഗ്യം കൂടി ചേരുമ്പോഴാണ്. എന്നാൽ മാസം 500 രൂപ മുതൽ നിക്ഷേപിക്കാൻ സാധിക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം തുടങ്ങിയാൽ ഉറപ്പായും കോടിപതിയോ ലക്ഷാധിപതിയോ ആകാം. ഇനി ഇതിനുള്ള വഴികൾ പരിചയപ്പെടാം.

 

മ്യൂച്വൽ ഫണ്ടുകൾ

ദീര്‍ഘകാല നിക്ഷേപത്തിന് ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്വല്‍ ഫണ്ടുകള്‍. ആദായത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച പ്രകടനം നടത്തുന്നവ നിക്ഷേപ മാർ​ഗങ്ങളാണിവ. ദീര്‍ഘകാല നിക്ഷേപത്തിനൊപ്പം ഉയര്‍ന്ന ലിക്വിഡിറ്റിയും പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരണത്തിനും മ്യൂച്വല്‍ ഫണ്ടുകള്‍ സഹായിക്കുന്നുണ്ട്. സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവര്‍ക്ക് സ്ഥിരമായ ഇടവേളകളില്‍ നിക്ഷേപിക്കാന്‍ സാധിക്കും.

 
കോടിപതിയാകാന്‍ ബംബറടിക്കേണ്ട; മാസം 500 രൂപയിൽ കൂടുതൽ ലോട്ടറിക്ക് ചെലവാക്കുമെങ്കിൽ ഇതാ ഉ​ഗ്രൻ വഴി

മാസത്തില്‍ 500 രൂപ മുതല്‍ എസ്‌ഐപി വഴി നിക്ഷേപം നടത്താം. സ്വര്‍ണം, ഇക്വിറ്റി, ഡെബ്റ്റ് തുടങ്ങി വിവിധ ആസ്തികളില്‍ നിക്ഷേപിക്കുന്നതിനാല്‍ വൈവിധ്യവത്കരണം മ്യൂച്വല്‍ ഫണ്ടുകളില്‍ നടക്കും. 20 വര്‍ഷ കാല നിക്ഷേപത്തിലൂടെ3 കോടി രൂപ സമാഹരിക്കാന്‍ മാസത്തില്‍ എത്ര രൂപ നിക്ഷേപിക്കണം എന്ന് പരിശോധിക്കാം.

3 കോടി സമ്പാദിക്കാൻ

അധികം റിസ്‌കെടുക്കാത്ത പരമ്പരാഗത നിക്ഷേപകർ പൊതുവെ ഡെബ്റ്റ് ഫണ്ടുകളാണ് തിരഞ്ഞെടുക്കുക. ഭാവിയില്‍ വലിയ സമ്പത്ത് നേടാന്‍ ഇക്വിറ്റി നിക്ഷേപം ആവശ്യമാണ്. ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നതിലൂടെ കുറഞ്ഞ നഷ്ട സാധ്യതയുള്ള ഇക്വിറ്റി ഫണ്ടുകളായ ലാര്‍ജ്കാപ് ഫണ്ട്, ഇക്വിറ്റി ഇന്‍ഡക്‌സ് ഫണ്ട് എന്നിവ തിരഞ്ഞെടുക്കാം.

വലിയ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനുള്ള കമ്പനികളിലാണ് ഇവ നിക്ഷേപിക്കുന്നതെന്നതിനാല്‍ റിസ്‌ക് വളരെ കുറവായിരിക്കും. 12 ശതമാനം വാര്‍ഷിക കോമ്പൗണ്ടിംഗ് നിരക്ക് പ്രതീക്ഷിക്കുന്ന ഫണ്ടില്‍ 20 വര്‍ഷം നിക്ഷേപിക്കാന്‍ തയ്യാറായൊരാള്‍ക്ക് മാസത്തില്‍ 30,000 രൂപ നീക്കിവെച്ചാല്‍ 3 കോടി രൂപ നേടാം.

എസ്‌ഐപി തുക വര്‍ഷത്തില്‍ 10 ശതമാനം വീതം സെറ്റ്അപ്പ് ചെയ്യുന്നവര്‍ക്ക് 3-4 വര്‍ഷം നേരത്തെ ലക്ഷ്യത്തിലെത്താം. ഇത്തരക്കാര്‍ക്ക് 16,000 രൂപ മാസ എസ്‌ഐപി വഴി നിക്ഷേപം ആരംഭിക്കാം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 13.15 ശതമാനം കോമ്പൗണ്ടിംഗ് വളര്‍ച്ചയാണ് ലാര്‍ജ് കാപ് ഫണ്ടുകള്‍ നേടിയത്. 

Also Read: പണം സേവിംഗ്‌സ് അക്കൗണ്ടില്‍ സൂക്ഷിച്ചാൽ വാങ്ങല്‍ ശേഷി കുറയും! 3 മാസത്തേക്ക് 7% ആദായം ലഭിക്കാന്‍ മാര്‍ഗമിതാAlso Read: പണം സേവിംഗ്‌സ് അക്കൗണ്ടില്‍ സൂക്ഷിച്ചാൽ വാങ്ങല്‍ ശേഷി കുറയും! 3 മാസത്തേക്ക് 7% ആദായം ലഭിക്കാന്‍ മാര്‍ഗമിതാ

1 കോടി രൂപ നേടാം

പത്തുവര്‍ഷം കൊണ്ട് 1 കോടി രൂപ നേടാൻ നിക്ഷേപിക്കുന്നൊരാൾക്ക് വർഷത്തിൽ 8 ശതമാനം കോമ്പൗണ്ടിം​ഗ് നിരക്ക് ലഭിച്ചാൽ എല്ലാ മാസവും 55,000 രൂപ നീക്കിവെക്കണം. അതായത്, പത്തുവര്‍ഷത്തേക്ക് എസ്ഐപി നിക്ഷേപമായി എല്ലാ മാസവും മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കേണ്ടത് 55,000 രൂപയാണ്. 10 ശതമാനം റിട്ടേണ്‍ നിരക്ക് മ്യൂച്വല്‍ ഫണ്ടില്‍ നിന്നും കിട്ടുന്നുണ്ടെങ്കില്‍ മാസടവ് 49,000 രൂപയിലേക്ക് ചുരുങ്ങും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ടിലെത്തുക 1,01,21,049 രൂപയാണ്. 

Also Read: ബജറ്റ് പ്രസംഗത്തില്‍ ഈ പ്രഖ്യാപനം വന്നാല്‍ പെട്രോളിന് വില കുറയും; 'കണ്ണില്‍ എണ്ണയൊഴിച്ച്' കാത്തിരിപ്പ്Also Read: ബജറ്റ് പ്രസംഗത്തില്‍ ഈ പ്രഖ്യാപനം വന്നാല്‍ പെട്രോളിന് വില കുറയും; 'കണ്ണില്‍ എണ്ണയൊഴിച്ച്' കാത്തിരിപ്പ്

15 വർഷം കൊണ്ട് 1 കോടി

12 ശതമാനം റിട്ടേണ്‍ സമര്‍പ്പിക്കുന്ന മ്യൂച്വല്‍ ഫണ്ടാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ഒരു കോടി രൂപയിലേക്കുള്ള മാസടവ് 44,000 രൂപയാകും. 15 വര്‍ഷത്തേക്ക് നിക്ഷേപം നിശ്ചയിക്കുമ്പോൾ എസ്ഐപി അടവ് കുറയും. 8 ശതമാനം റിട്ടേണ്‍ നിരക്ക് അടിസ്ഥാനപ്പെടുത്തുമ്പോള്‍ മാസടവ് വരിക 29,000 രൂപയാണ്. ഇനി റിട്ടേണ്‍ നിരക്ക് 10 ശതമാനമാണെങ്കില്‍ മാസടവ് 24,000 രൂപയായി ചുരുങ്ങും. 12 ശതമാനം റിട്ടേണ്‍ നിരക്കുള്ള മ്യൂച്വല്‍ ഫണ്ടിലാണ് ഒരു കോടി രൂപയ്ക്കുള്ള നിക്ഷേപം നടത്തുന്നതെങ്കില്‍ എസ്ഐപി അടവ് 20,000 രൂപയായിരിക്കും. 

Also Read: ഇനി പണം വേ​ഗത്തിൽ വളരും; സ്ഥിര നിക്ഷേപത്തിന് പലിശ നിരക്കുയർത്തി 4 ബാങ്കുകൾ; 8.01% വരെAlso Read: ഇനി പണം വേ​ഗത്തിൽ വളരും; സ്ഥിര നിക്ഷേപത്തിന് പലിശ നിരക്കുയർത്തി 4 ബാങ്കുകൾ; 8.01% വരെ

ശ്രദ്ധിക്കേണ്ടവ

ഓരോരുത്തരുടെയും നിക്ഷേപ ലക്ഷ്യം, റിസ്‌കെടുക്കാനുള്ള ശേഷി എന്നിവ പരിഗണിച്ച് വേണം ഏത് വിഭാഗത്തിലെ ഫണ്ട് ആവശ്യമെന്ന് തിരഞ്ഞെടുക്കേണ്ടത്. ഫണ്ടിന്റെ സമാന വിഭാഗത്തിലുള്ള മറ്റ ഫണ്ടുകളെക്കാളും ബെഞ്ച്മാര്‍ക്കിനേക്കാളും തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തുന്നതാണെന്ന് പരിശോധിക്കേണ്ടതുണ്ട്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: investment mutual fund
English summary

If You Pay Above 500 Rs For Lottery Here's Best Way To Became Crorepati Lottery; Details

If You Pay Above 500 Rs For Lottery Here's Best Way To Became Crorepati Lottery; Details, Read In Malayalam
English summary

If You Pay Above 500 Rs For Lottery Here's Best Way To Became Crorepati Lottery; Details

If You Pay Above 500 Rs For Lottery Here's Best Way To Became Crorepati Lottery; Details, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X