ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പണം അയക്കുക എന്നത് ഇന്നത്തെ കാലത്ത് ഏറ്റവും എളുപ്പമുള്ള കാര്യമാണ്. ബാങ്കുകളുടെ ആപ്പ് ഉപയോഗിച്ച് ഞൊടിയിടയില്‍ പണം അയക്കാന്‍ സാധിക്കും. ഇവിടെ അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തി പണം അയക്കുമ്പോള്‍ സൂക്ഷ്മത അല്പമൊന്ന് മാറിയാല്‍ പണം വേറെ അക്കൗണ്ടിലേക്ക് എത്താം.
ഇത്തരം സന്ദര്‍ഭങ്ങളില്‍ പണം സ്വമേധയ തിരികെ വരില്ലെന്നതിനാല്‍ പണം അയച്ച വ്യക്തി തന്നെ ഇതിനുള്ള നടപടികളെടുക്കണം. അബദ്ധത്തില്‍ മറ്റൊരാള്‍ക്ക് തെറ്റായി പണം അയച്ചാല്‍ എങ്ങനെ പണം തിരികെയെടുക്കാം എന്നാണ് ചുവടെ വിശദമാക്കുന്നത്.
ബാങ്കിനെ വിവരമറിയിക്കുക
ആദ്യ നടപടി ബാങ്കിനെ വിവരമറിയിക്കുക എന്നതാണ്. സ്വന്തം ബാങ്കിന്റെ കസ്റ്റമര്‍ കെയരില്‍ വിളിച്ച് അബദ്ധത്തില്‍ പണം മറ്റൊരു അക്കൗണ്ടിലെത്തിയ വിവരം അറിയിക്കണം. തെറ്റായി സംഭവിച്ച ഇടപാടിന്റെ പൂര്‍ണ വിവരങ്ങള്‍ ബാങ്കിന് നല്‍കണം. ഇടപാട് സമയം, തീയതി, ഇടപാട് നമ്പര്‍, സ്വന്തം അക്കൗണ്ട് നമ്പറും പണം എത്തിയ അക്കൗണ്ട് വിവരങ്ങളും നല്‍കണം.
പണം തിരികെ ലഭിക്കും
ഭാഗ്യമുണ്ടെങ്കിൽ തെറ്റായ രേഖപ്പെടുത്തിയ അക്കൗണ്ട് നിലവിൽ ഇല്ലാത്തതാണെങ്കിൽ ഉപഭോക്താവ് രക്ഷപ്പെടും. പണം തെറ്റായി അയച്ച ബാങ്ക് അക്കൗണ്ടും ഐഎഫ്എസ്ഇ കോഡും നിലവില്‍ ഇല്ലാത്തത് ആണെങ്കില്‍ പണം ഓട്ടോമാറ്റിക്കായി അക്കൗണ്ടിലേക്ക് ക്രെഡിറ്റാകും. എന്നാലും ബാങ്കിലെത്തി തെറ്റായ ഇടപാട് നടന്ന വിവരം ബാങ്കിനെ അറിയിക്കണം. സ്വന്തം ബാങ്കിലെ അക്കൗണ്ടാണെങ്കില്‍ വേഗത്തില്‍ പണം തിരികെ ലഭിക്കും.
സമയമെടുക്കും
അബദ്ധത്തില്‍ മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടാല്‍, ഫണ്ട് വീണ്ടെടുക്കാന്‍ കൂടുതല്‍ സമയമെടും. ഇത്തരം തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ബാങ്കുകള്‍ക്ക് രണ്ട് മാസം വരെ എടുത്തേക്കാം. ബാങ്കുമായി ബന്ധപ്പെട്ട് ഏത് ബാങ്ക് ശാഖയിലെ ഏത് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തതെന്ന് ആദ്യം കണ്ടെത്തുക. പണം തിരികെ ലഭിക്കാന്‍ പണം അയച്ച അക്കൗണ്ടുള്ള ബാങ്കിന്റെ ശാഖയുമായും ബന്ധപ്പെടാം.
പരാതിയുടെ അടിസ്ഥാനത്തില്‍ അബദ്ധത്തില്‍ പണം ലഭിച്ച വ്യക്തിയെ ബാങ്ക് വിവരം അറിയിക്കും. തെറ്റായി കൈമാറിയ ഫണ്ടുകള്‍ തിരികെ നല്കാന് ബാങ്ക് ആ വ്യക്തിയില്‍ നിന്ന് അനുമതി തേടും.
അറിയിപ്പ് ലഭിക്കും
ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ മൊബൈൽ ഫോണിൽ സന്ദേശം ലഭിക്കും. ഇടപാട് തെറ്റാണെങ്കിലും ഫോണ്‍ നമ്പറിലേക്ക് സന്ദേശം അയക്കണം. അബദ്ധത്തില്‍ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുകയാണെങ്കില്‍ ബാങ്ക് എത്രയും വേഗം നടപടിയെടുക്കണമെന്ന് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെറ്റായ അക്കൗണ്ടില്‍ നിന്ന് ഉപഭോക്കാവിന്റെ അക്കൗണ്ടിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ഉത്തരവാദിത്തം ബാങ്കിനാണ്.
പണം നഷ്ടപ്പെടാതിരിക്കാന്‍
1. പണം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് പണം അയക്കുന്നയാള്‍ തന്നെയാണ്. ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്#സി കോഡ് എന്നി വിവരങ്ങള്‍ കൃത്യതയോടെ രേഖപ്പെടുത്തുക. ഇവ രണ്ടും മൂന്നും വട്ടം പരിശോധിക്കുക.
2. വലിയ തുകയാണ് ഇടപാട് നടത്തുന്നതെങ്കില്‍ ആദ്യം ചെറിയൊരു തുക അയച്ച് അക്കൗണ്ട് വെരിഫൈ ചെയ്യാം. ഫോണ്‍ കോളിലൂടെ പണമെത്തിയോ എന്ന് ഉറപ്പിക്കാം. ഇതിന് ശേഷം വലിയ തുക അയക്കാം.
3. ബാങ്ക് ബ്രാഞ്ചിന്റെ വിവരങ്ങള്‍ സൂക്ഷിക്കുക. തെറ്റായ ഇടപാട് നടന്നാല്‍ വേഗത്തില്‍ ബാങ്കിനെ വിവരമറിയിക്കാന്‍ സഹായിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
