അധ്വാനിച്ചുണ്ടാക്കുന്ന തുക സുരക്ഷിതമായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവരാകും ഭൂരിഭാഗവും. വിപണിയുടെ ചാഞ്ചാട്ടത്തിൽ പണം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്തവർക്കും തട്ടിപ്പുകളിൽ നിന്ന് പണം സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്നവർക്കും സർക്കാർ ഗ്യാരണ്ടിയുള്ള പദ്ധതികളിൽ പണം നിക്ഷേപിക്കാം.
സുരക്ഷിതത്വം തേടി നിക്ഷേപിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് പദ്ധതികൾ തൊട്ട് വിവിധ നിക്ഷേപങ്ങൾ കാണാൻ സാധിക്കും. എന്നാൽ സമ്പാദ്യത്തിനൊപ്പം ലൈഫ് ഇൻഷൂറൻസിന്റെയും നേട്ടം ലഭിക്കുന്ന പദ്ധതികളാണ് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷനിൽ നിന്ന് ലഭിക്കുന്നത്. ഇത്തരത്തിലൊരു പദ്ധതിയുടെ വിശദാംശങ്ങൾ നോക്കാം.
എൽഐസി ജീവൻ ലാഭ്
ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ 2020 ഫെബ്രുവരിയിൽ ആരംഭിച്ചൊരു എൻഡൗമെന്റ് പോളിസിയാണ് എൽഐസി ജീവന്‍ ലാഭ്. ഒരു നോണ്‍ ലിങ്ക്ഡ്, പാര്‍ട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത, ലൈഫ് ഇന്‍ഷൂറന്‍സ് സേവിംഗ്‌സ് പ്ലാനാണിത്. ലൈഫ് ഇന്‍ഷൂറന്‍സിന്റെ നേട്ടത്തിനൊപ്പം സമ്പാദ്യത്തിന്റെ കൂടി നേട്ടങ്ങള്‍ ഉള്‍കൊള്ളിച്ചൊരു പ്ലാനാണിത്. പോളിസി കാലയളവില്‍ പോളിസി ഉടമയ്ക്കുണ്ടാകുന്ന ആക്‌സിമികമായ സംഭവങ്ങളില്‍ കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കും.

അഷ്വേഡ് തുക
എൽഐസി ജീവൻ ലാഭ് പോളിസിയിൽ ചുരുങ്ങിയ അഷ്വേഡ് തുക 2 ലക്ഷം രൂപയാണ്. അതായത് കുറഞ്ഞത് 2 ലക്ഷം രൂപയ്ക്കെങ്കിലും എൽഐസി ജീവൻ ലാഭ് പോളിസി വാങ്ങണം. അഷ്വേഡ് തുകയ്ക്ക് ഉയര്‍ന്ന പരിധിയില്ല. മൂന്ന് വ്യത്യസ്ത കാലാവധിയിലുള്ള പോളിസിയാണ് ജീവൻ ലാഭ് പ്ലാനിൽ ലഭിക്കുക. 15, 21, 25 വർഷ കാലാവധിയുള്ള പോളിസികളാണ് ജീവൻ ലാഭ് പ്ലാനിൽ ലഭിക്കുക.
പ്രായ പരിധി
എൽഐസി ജീവൻ ലാഭ് പോളിസിയിൽ ചേരാനുള്ള കുറഞ്ഞ പ്രായം 8 വയസാണ്. പോളിസി കാലയളവ് അനുസരിച്ച് ഉയർന്ന പ്രായ പരിധിക്ക് വ്യത്യാസമുണ്ട്. 15 വർഷ പോളിസിയിൽ ചേരുന്നൊരാൾ 59 വയസിനുള്ളിൽ പദ്ധതിയിൽ ചേരണം. 21 വര്‍ഷ പോളിസിയിൽ 54 വയസിനുള്ളിലും 25 വര്‍ഷ പോളിസിയിൽ 50 വയസിനുള്ളിലും ചേരണം.
പ്രീമിയം
പോളിസി കാലാവധി അനുസരിച്ച് പ്രീമിയം അടവ് കാലയളവിൽ വ്യത്യാസമുണ്ട്. പോളിസി കാലയളവിനേക്കാൾ 5 വർഷം കുറച്ചാണ് പ്രീമിയം അടയ്ക്കേണ്ടത്. 5 വർഷം 15 വർഷ പോളിസിയിൽ ചേർന്നൊരാൾ 10 വർഷമാണ് പ്രീമിയം അടയ്ക്കേണ്ടത്.
21 വർഷ പോളിസിയിൽ 15 വർഷവും 25 വർഷ പോളിസിയിൽ 16 വർഷവുമാണ് പ്രീമിയം അടയ്ക്കേണ്ടത്. മാസത്തില്‍ പോളിസി പ്രീമിയം അടയ്ക്കുന്നവർക്ക് 15 ദിവസം ഗ്രേസ് പിരിയഡ് ലഭിക്കും. ത്രൈമാസത്തിലോ അർധ വർഷത്തിലോ, വർഷത്തിലോ പ്രീമിയം അടയ്ക്കുന്നവർക്ക് 30 ദിവസത്തെ ഗ്രേസ് പിരിയഡ് അനുവദിക്കും.

മരണാനുകൂല്യം
പോളിസി കാലാവധിക്കുള്ളില്‍ ഉടമ മരണപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്ക് എല്‍ഐസി പരിരക്ഷ നല്‍കും. വാര്‍ഷിക പ്രീമിയത്തിന്റെ 7 മടങ്ങ് തുകയോ സം അഷ്വേഡ് തുകയോ കുടുംബത്തിന് നല്‍കും. പോളിസി കാലാവധി പൂർത്തിയാക്കുന്നൊരാൾക്ക് മെച്യൂരിറ്റി ബെനഫിറ്റ് ലഭിക്കും. അഷ്വേഡ് തുകയോടൊപ്പം സിംപിൾ റിവിഷിനറി ബോണസും ഫൈനൽ അഡിഷൻ ബോണസും ചേർത്ത തുകയാണ് മെച്യൂരിറ്റി ബെനഫിറ്റായി ലഭിക്കുക.
നികുതി ഇളവ്
പോളിസിയിലെ നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം 1.50 ലക്ഷം രൂപ വരെ ആദായ നികുതിയിളവുണ്ട്. മൂന്ന് വർഷം മുടക്കമില്ലാതെ പ്രീമിയം അടച്ചവർക്ക് വായ്പയെടുക്കാനും സാധിക്കും.

പോളിസി കാൽക്കുലേറ്റർ
വ്യത്യസ്ത സം അഷ്വേഡിന് പോളിസി വാങ്ങുന്ന വ്യക്തിക്ക് വരുന്ന മാസ അടവും കാലാവധിയിൽ എത്ര രൂപ ലഭിക്കുമെന്നും നോക്കാം. ദിവസം 128 രൂപ മാറ്റിവെയ്ക്കാന്‍ സാധിക്കുന്നൊരാള്‍ക്ക് 10 ലക്ഷം രൂപ സം അഷ്വേഡില്‍ 25 വര്‍ഷത്തേക്കുള്ള പോളിസി തിരഞ്ഞെടുക്കാം. പ്രതിമാസ അടവ് വരുന്നത് 3,997 രൂപയാണ്. വാര്‍ഷിക പ്രീമിയം 46,975 രൂപയും.
ദിവസത്തില്‍ 128 രൂപ കരുതിയാല്‍ മതിയാകും. 16 വര്‍ഷമാണ് പോളിസി കാലയളവ്. 25 വര്‍ഷ കാലാവധിക്ക് ശേഷം ബോണസായി 11.75 ലക്ഷവും ഫൈനല്‍ അഡിഷന്‍ ബോണസായി 4.50 ലക്ഷവും അഷ്വേഡ് തുകയ്‌ക്കൊപ്പം ലഭിക്കും. ഇത്തരത്തില്‍ ആകെ 26.25 ലക്ഷം രൂപ കയ്യിലെത്തും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
