നിക്ഷേപിക്കാനാവുക ജോലിയുള്ള, വരുമാനം ലഭിക്കുന്ന സമയത്താണ്. നിക്ഷേപത്തന്റെ നേട്ടം കൊയ്യേണ്ടത് ജോലിയിൽ നിന്ന് വിടുതൽ വാങ്ങിയ ശേഷമുള്ള ജീവിത സമയത്താണ്. പെൻഷൻ കാലത്തേക്കുള്ള നിക്ഷേപങ്ങൾ ദീർഘകാലത്തേക്കുള്ളവയാണ്. ഇവിടെ സുരക്ഷിതമായ നിയമാനുസൃതം പ്രവർത്തിക്കുന്നിടത്ത് പണം നിക്ഷേപിക്കണം. 1 ലക്ഷം രൂപ എന്നൊക്കെ കേൾക്കുമ്പോൾ മാസത്തിൽ ഇത്രയും തുകയൊക്കെ ആവശ്യമുണ്ടോയെന്ന് തോന്നലുണ്ടാകാം. പണപ്പെരുപ്പം കണക്കാക്കുമ്പോൾ പെൻഷൻ കാലത്ത് വാങ്ങൽ ശേഷി കുറയുമ്പോൾ സാധാരണ ഒരു കുടുംബത്തിന് മാസ ചെലവിനുള്ള തുക മാത്രമായിരിക്കുമിത്.
മാസം 1 ലക്ഷം രൂപ ലഭിക്കാൻ എവിടെ നിക്ഷേപിക്കണമെന്നും എത്ര രൂപ നിക്ഷേപിക്കണമെന്നതും പലർക്കും ആശയ കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്. ദീർഘകാല നിക്ഷേപമായാതിനാൽ തെറ്റില്ലാതെ നിക്ഷേപിക്കണം. മാസത്തിൽ 1 ലക്ഷം രൂപ കൈപറ്റാൻ പെൻഷൻ പദ്ധതിയായ നാഷണൽ പെൻഷൻ സിസ്റ്റത്തിൽ ചേരാവുന്നതാണ്. സമാന രീതിയിൽ നിക്ഷേപിക്കുന്നവർക്ക് മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം നടത്താവുന്നതാണ്. ഓരോന്നിലും നിശ്ചിത കാലയളവിൽ എത്ര രൂപ നിക്ഷേപിച്ചാൽ 1 ലക്ഷം രൂപ മാസം നേടാനുള്ള പണം കണ്ടെത്താൻ സാസാധിക്കുമെന്ന് പരിശോധിക്കാം.
എപ്പോൾ നിക്ഷേപം ആരംഭിക്കണം
60 വയസിൽ വിരമിക്കുമ്പോൾ ആവശ്യമുള്ളതാണ് പണം. ഇതിനായി നേരത്തെ നിക്ഷേപിച്ച് തുടങ്ങണം. 34 വയസിൽ നിക്ഷേപം ആരംഭിക്കുന്നൊരാളുടെ ഉദാഹരണം ഇവിടെ പരിശോധിക്കാം. 60 വയസിലെ വിരമിക്കൽ വേളയിൽ ഇദ്ദേഹത്തിന് മാസത്തിൽ 1 ലക്ഷം രൂപ ലഭിക്കണം. നിക്ഷേപിക്കാനായി ഇനി മുന്നിലുള്ളത് 26 വര്‍ഷമാണ്. ഇദ്ദേഹം ഇക്കാലയളവിൽ നാഷണൽ പെൻഷൻ സ്കീമിൽ നിക്ഷേപിച്ചാലുള്ള ആദായം എങ്ങനെയെന്ന് നോക്കാം.
പെൻഷൻ പദ്ധതിക്കായി നിക്ഷേപിക്കുന്നതിനാൽ എന്‍പിഎസ് ടയര്‍ ഒന്നിൽ ഇക്വിറ്റി സ്‌കീമില്‍ നിക്ഷേപിക്കാം. പ്രതിമാസം 25,000 രൂപ ഈ പദ്ധതിയിലേക്ക് നിക്ഷേപിക്കുമ്പോൾ 12 ശതമാനം ആദായം പ്രതീക്ഷിച്ചാൽ 26 വർഷം കൊണ്ട് 5.38 കോടി രൂപ സമാഹരിക്കാന്‍ കഴിയും. 60 വയസു വരെ 78 ലക്ഷം രൂപ മാത്രമാണ് നിക്ഷേപം നടത്തിയിട്ടുണ്ടാവുക.
എൻപിഎസ് ടയർ 1 ലെ റൂൾ പ്രകാരം അക്കൗണ്ടിലെ ആകെ തുകയുടെ 40 ശതമാനമെങ്കിലും പെൻഷന് വേണ്ടി ആന്യുറ്റി സ്കീമിലേക്ക് മാറ്റണം. ഇവിടെ 40 ശതമാനം ആന്യുറ്റിയിലേക്ക് നിക്ഷേപിച്ചാൽ 2.15 കോടി രൂപ വരും. ബാക്കിയുള്ള 3.22 കോടി രൂപ 60 വയസ് പൂർത്തിയാകുമ്പോൾ പിൻവലിക്കാൻ സാധിക്കും. ആന്യുറ്റി പദ്ധതിയിൽ നിന്ന് പ്രതീക്ഷിക്കുന്ന വാർഷിക ആദായം 6 ശതമാനമായാൽ 1,07,556 രൂപയാണ് പ്രതിമാസ പെൻഷൻ ലഭിക്കുക.
15,000 രൂപ മാസം നിക്ഷേപിച്ചാൽ
മാസത്തിൽ 15,000 രൂപ എസ്ഐപിയിൽ നിക്ഷേപിച്ചൊരാൾക്ക് 26 മാസം കൊണ്ട് 3.22 കോടി ടയർ 1 അക്കൗണ്ടിൽ നിന്ന് നേടാൻ സാധിക്കും. 46.8 ലക്ഷം രൂപയാകും നിക്ഷേപിച്ചിട്ടുണ്ടാകുക. അക്കൗണ്ടിലെ തുകയുടെ 62 ശതമാനം ആന്യുറ്റിയിലേക്ക് മാറ്റിയാൽ മാത്രമെ മാസത്തിൽ 1 ലക്ഷം രൂപ പിൻവലിക്കാൻ സാധിക്കുകയുള്ളൂ. അതായത്, പെന്‍ഷന് വേണ്ടി രണ്ടുകോടി രൂപ ആന്വിറ്റി പ്ലാനിലേക്ക് മാറ്റണം. ബാക്കി വരുന്ന 1.22 കോടി രൂപ പിൻവലിക്കാം.
മ്യൂച്വൽ ഫണ്ട്
എൻപിഎസിൽ നിക്ഷേപിച്ചതിന് സമാനമായി 26 വർഷത്തേക്ക് 12 ശതമാനം ആദായം ലഭിക്കുന്ന ഫണ്ടിൽ നിക്ഷേപിച്ചാലും ഇതേ തുകയാണ് ലഭിക്കുക. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപം നടത്തിയാൽ ഈ ആദായം ലഭിക്കും. സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ വഴി മാസ വരുമാനം നേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപകർ വിരമിക്കുന്നതിന് മുന്നോടിയായി നിക്ഷേപം ഡെബ്റ്റ് ഫണ്ടിലേക്ക് മാറ്റി സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ രീതി ഉപയോഗിക്കുന്നതാകും ഉചിതം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
