ഒരുപാട് നിക്ഷേപം നടത്തുന്നതിലല്ല, കൃത്യമായി നിക്ഷേപം നടത്തുമ്പോഴാണ് ഉയർന്ന വരുമാനം കണ്ടെത്താൻ സാധിക്കുന്നത്. അതൊടൊപ്പം നികുതി ഇളവുകൾ ലഭിക്കുന്ന നിക്ഷേപങ്ങൾ കണ്ടെത്തുകയും വേണം. നമ്മുടെ ആദയ നികുതി നിയമങ്ങളും നിരവധി കിഴിവുകൾ നൽകുന്നുണ്ട്. അത് കൃത്യമായി കണ്ടെത്തി നിക്ഷേപം നടത്തിയാൽ വരുമാനം ഇരട്ടിയാക്കാം.

ആകർഷകമായ വരുമാനം വാഗ്ദാനം ചെയ്യുക മാത്രമല്ല, ഗണ്യമായ നികുതി ലാഭവും വാഗ്ദാനം ചെയ്യുന്ന മികച്ച പത്ത് നിക്ഷേപങ്ങളെ കുറിച്ചറിയാം
1.പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
ഗ്യാരണ്ടീഡ് റിട്ടേൺ പ്രദാനം ചെയ്യുന്നതും വിപണിയിലെ ചാഞ്ചാട്ടങ്ങളെ സ്വാധീനിക്കാത്തതുമായ സർക്കാർ പിന്തുണയുള്ള ദീർഘകാല നിക്ഷേപ മാർഗമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. 100% ഗ്യാരണ്ടിയുള്ള ചെറുകിട സമ്പാദ്യ പദ്ധതി കൂടിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്.പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിന്റെ നിലവിലെ പലിശ നിരക്ക് 7.1% ആണ്, ഇന്ത്യയിലെ മറ്റേതൊരു സേവിംഗ്സ് സ്കീമിനും ലഭിക്കുന്ന പലിശയേക്കാൾ കൂടുതലാണ്. ഉയർന്ന നികുതി സ്ലാബിന് 10 ശതമാനത്തിലധികം നികുതി റിട്ടേൺ നൽകുന്നു.
പിപിഎഫ് നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കുന്നതിന്റെ മറ്റൊരു പ്രധാന നേട്ടം അത് വാഗ്ദാനം ചെയ്യുന്ന നികുതി ആനുകൂല്യങ്ങളാണ്.പിപിഎഫ് വരിക്കാരന് 100 രൂപ വരെ ക്ലെയിം ചെയ്യാം.1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം ഒരു സാമ്പത്തിക വർഷത്തിൽ നടത്തിയ നിക്ഷേപങ്ങൾക്ക് 1.5 ലക്ഷം നികുതിയിളവ് ആനുകൂല്യങ്ങൾ ലഭിക്കും.കൂടാതെ, വരിക്കാരൻ നേടുന്ന പലിശയും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
2. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് നിക്ഷേപം ഒറ്റയ്ക്കോ , സംയുക്തമായോ അതുപോലെ തന്നെ പ്രായ പൂർത്തിയാകാത്ത ഒരാളുടെ പേരിലോ നിക്ഷേപിക്കാം . പദ്ധതിയിൽ പലിശ നൽകില്ല പകരം വീണ്ടും നിക്ഷേപിക്കുന്നു .
3. യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ
യുഎൽഐപി നിക്ഷേപത്തിന് അഞ്ച് വർഷമാണ് കാലാവധി. നിക്ഷേപകൻ തിരഞ്ഞെടുത്ത പ്ലാനിനെ അടിസ്ഥാനമാക്കി വരുമാനത്തിൽ വ്യത്യാസമുണ്ടാകും. പക്ഷെ നിക്ഷേപത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന് പുറമെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും
4. ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമിൽ നിക്ഷേപിച്ചാൽ മൂന്ന് വർഷത്തിനുള്ളിൽ 12% മുതൽ 15% വരുമാനം ലഭിക്കും. ഏറ്റവും ഉയർന്ന അപകട സാധ്യതയുള്ള നിക്ഷേപങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം
5. നാഷണൽ പെൻഷൻ സിസ്റ്റം
റിട്ടയർമെന്‍റ് ജീവിതം സുഗമമാക്കുന്നതിനാണ് നാഷണൽ പെൻഷൻ സിസ്റ്റം. 18നും 70-നും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും എന്‍.ആര്‍.ഐകൾക്കും എന്‍പിഎസില്‍ അക്കൗണ്ട് തുറക്കാന്‍ അര്‍ഹതയുണ്ട്. 8 മുതൽ 10 ശതമാനം വരെ ഉയർന്ന ലാഭമാണ് എൻപിഎസിലൂടെ ലഭിക്കുക.
6. ഫിക്സഡ് ഡെപ്പോസിറ്റ്
നിങ്ങളുടെ പണം സുരക്ഷിതമാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഫിക്സഡ് ഡിപ്പോസിറ്റുകളിൽ നിക്ഷേപിക്കുക എന്നതാണ്, ഇത് പണം ലാഭിക്കാൻ മാത്രമല്ല, അതിൽ ഗണ്യമായ പലിശ നേടാനും നിങ്ങളെ സഹായിക്കുന്നു. അഞ്ച് വർഷത്തേക്കുള്ള നിക്ഷേപത്തിന് 7 മുതൽ 9 ശതമാനം വരെ പലിശ ലഭിക്കും.
7. സുകന്യ സമൃദ്ധി പദ്ധതി
പെൺകുട്ടികൾക്കായി പ്രത്യേക പദ്ധതി. പത്ത് വയസിന് താഴെയുള്ള പെണ്‍കുട്ടിയുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന പദ്ധതി ആരംഭിക്കാവുന്നതാണ്. ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരൊറ്റ അക്കൗണ്ട് മാത്രമേ അനുവദിക്കൂ. 7.6 ശതമാനം പലിശ നിരക്കാണ് സുകന്യ സമൃദ്ധി യോജന വാഗ്ദാനം ചെയ്യുന്നത്. 250 രൂപമുതൽ നിക്ഷേപം ആരംഭിക്കാം. പെണ്‍കുട്ടിക്ക് 18 വയസാകുമ്പോള്‍ മെച്യൂരിറ്റി തുകയുടെ 50 ശതമാനവും ബാക്കിയുള്ള തുക പെണ്‍കുട്ടിക്ക് 21 വയസാകുമ്പോളും പിന്‍വലിക്കാവുന്നതാണ്.
8. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ പോളിസി
രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ . ആയാസ രഹിതവും മികച്ച വരുമാനവും തരുന്ന നിരവധി നിക്ഷേപ പദ്ധതികൾ എൽ ഐ സിയിലുണ്ട്.
9. പോസ്റ്റ് ഓഫീസിന് കീഴിലുള്ള വർഷകാല നിക്ഷേപങ്ങൾ
സുരക്ഷിതവും വിശ്വസനീയവുമായ നിക്ഷപങ്ങളാണ് പോസ്റ്റ് ഓഫീസിന് കീഴിലുള്ളത്. ഒരു വർഷം മുതൽ അഞ്ച് വർഷം വരെ കാലാവധിയുള്ള വ്യത്യസ്ത നിക്ഷേപ പദ്ധതികളുണ്ട്. ഏറ്റവും കുറഞ്ഞ നിക്ഷേപം 200 രൂപയാണ് .
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ റെക്കോർഡ് കുതിപ്പ്; ജൂലൈയിലെ കണക്കുകൾ നിക്ഷേപകർക്ക് നൽകുന്ന മുന്നറിയിപ്പ് ഇതാ

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു



Click it and Unblock the Notifications