പുതുതായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരാണെങ്കില്‍ പുതിയ ഓഫറുകള്‍ തേടി ഒന്നിന് പിറകെ ഒന്നായി ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമാക്കുന്ന തിരക്കിലായിരിക്കും. കയ്യില്‍ ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകളെത്തുമ്പോള്‍ ഉയര്‍ന്ന ക്രെഡിറ്റ് പരിധിയും മികച്ച ഓഫറുകളും ലഭിക്കും എന്നത് സത്യമാണ്. എന്നാല്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് കയ്യിലെത്തുമ്പോഴേക്കും പഴയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാത്തവരാണെങ്കില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡ് എടുത്ത് വെച്ച് ഉപയോഗിക്കാത്തവരാണെങ്കില്‍ സിബിൽ സ്കോറിനെ ബാധിക്കാൻ സാധ്യതയുണ്ട്. വിശദമായി നോക്കാം.
സിബിൽ സ്കോർ
വ്യക്തിയുടെ വായ്പ തിരിച്ചടവ് റെക്കോർഡ് സിബിൽ സ്കോറിൽ കാണാനാകും. ഭാവി വായ്പകൾക്ക് ഉയർന്ന ക്രെഡിറ്റ് സ്കോർ ആവശ്യമാണ്. ഒന്നിലധികം ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് വ്യത്യസ്തമായ തിരിച്ചടവ് തീയതിയായിരിക്കും വരുന്നത്. ഇത് മറക്കുന്നൊരാൾക്ക് വലിയ പലിശയിൽ തിരിച്ചടവ് വരികയും സിബിൽ സ്കോറിനെ ബാധിക്കുകയും ചെയ്യും.
സൗജന്യ ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ വാര്‍ഷിക ഫീസ് അടയ്‌ക്കേണ്ടതായി വരും. സാധാരണയായി, മിക്ക ക്രെഡിറ്റ് കാർഡ് കമ്പനികളും ഉപയോഗിക്കാത്ത കാർഡുകൾ ക്യാൻസൽ ചെയ്യുന്നില്ല. 2 - 3 വർഷം കാർഡ് ഉപയോഗിക്കാത്ത വ്യക്തിയാണെങ്കിൽ പോലും കമ്പനി കാർഡ് ഉപയോഗിക്കാത്തത് സംബന്ധിച്ച് അറിയിപ്പ് നൽകുക മാത്രമാണ് ചെയ്യുന്നത്. ഇതിനാൽ കാർഡ് ഉടമ വാർഷിക ഫീസും മറ്റ് ചാർജുകളും കാർഡ് കൈവശം വെയ്ക്കുന്ന കാലത്തോളം അടയ്ക്കേണ്ടി വരുന്നു.
വാര്‍ഷിക ഫീസ് കമ്പനി ഈടാക്കിയ ശേഷം ബില്‍ അടയ്ക്കാതിരുന്നാല്‍ ഇത് സിബില്‍ സ്‌കോറിനെ ബാധിക്കും. ഇതിനാല്‍ അടയ്ക്കാതിരുന്നാല്‍ കാര്‍ഡ് ക്യാന്‍സല്‍ ചെയ്യുന്നതാണ് ഉചിതം.
തട്ടിപ്പുകൾ
ക്രെഡിറ്റ് കാർഡ് ഉപയോഗം നിർത്തുന്നതോടെ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റ് പരിശോധിക്കുന്നതും നിർത്താനുള്ള സാധ്യത കൂടുതലാണ്. ചില ക്രെഡിറ്റ് കാർഡ് കമ്പനികൾ അക്കൗണ്ട് ഉപയോഗിക്കുന്നില്ലെങ്കിലും ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റ് അയച്ചു നൽകാറുണ്ട്. ഇത് പരിശോധിക്കാതിരിക്കുന്നത് അക്കൗണ്ടിൽ നടക്കുന്ന തട്ടിപ്പുകളെ നേരിടാൻ സാധിക്കാതെ വരും. ബാങ്ക് നിശ്ചയിച്ച സമയപരിധിക്കുള്ളിൽ തട്ടിപ്പ് ബാങ്കിൽ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ തട്ടിപ്പു വഴി നഷ്ടപ്പെട്ട എല്ലാ ഇടപാടുകൾക്കും പണം നൽകേണ്ട ബാധ്യത കാർഡ് ഉടമയുടേതാകും.
അക്കൗണ്ട് അവസാനിപ്പിക്കാം
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നില്ലെങ്കിലും ഇതിനെ തുടർച്ചയായ വിലയിരുത്തേണ്ടതുണ്ട്. അക്കൗണ്ടിൽ ബിൽ ജനറേറ്റ് ചെയ്യുന്നതും തുക അടയ്ക്കുന്നതും കാർഡ് ഉടമയുടെ ഉത്തരവാദിത്വമാണ്. ഉപയോഗിക്കാത്ത, ആവശ്യമില്ലാത്ത ക്രെഡിറ്റ് കാർഡാണെങ്കിൽ അവസാനിപ്പിക്കുന്നതാണ് ഉചിതം. ക്രെഡിറ്റ് കാര്‍ഡ് അവസാനിപ്പിക്കുന്നതിന് മുൻപ് അതിലെ കുടിശിക തുക അക്കൗണ്ടുടമ അവസാനിപ്പിക്കേണ്ടതുണ്ട്. ഇത് ഉറപ്പു വരുത്തണം.
ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കുന്നതിന് മുൻപായി ക്രെഡിറ്റ് കാർഡ് ഉപയോഗത്തിലൂടെ ലഭിച്ച എല്ലാ റിവാര്‍ഡ് പോയിന്റുകളും ഉപയോഗിക്കുകയോ ഒഴിവാക്കുകയോ ചെയ്യണം. ക്രെഡിറ്റ് കാർഡ് അക്കൗണ്ട് അവസാനിപ്പിക്കുന്നതിന് മുൻപ് എല്ലാ ഓട്ടോ പേയ്മെന്റുകളും റദ്ദാക്കി പുതിയ കാർഡിലേക്ക് മാറ്റേണ്ടതുണ്ട്.
ക്രെഡിറ്റ് കാർഡ് റദ്ദാക്കാൻ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുൻപ് ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റ് പരിശോധിക്കണം. ഇതുവഴി അവസാന നിമിഷ ചാർജുകൾ ഉണ്ടോയെന്നത് പരിശോധിച്ച് ഉറപ്പു വരുത്തണം. കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടോ ഓണ്‍ലൈന്‍ അപേക്ഷ മുഖേനയോ ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാം. ഓരോ മാര്‍ഗങ്ങളായി പരിശോധിക്കാം. ബാങ്കിന്റെയോ ധനകാര്യ സ്ഥാപനത്തിന്റെയോ കസ്റ്റമര്‍ സര്‍വീസില്‍ ബന്ധപ്പെട്ട് ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാന്‍ ആവശ്യപ്പെടാവുന്നതാണ്. ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കുന്നതിന് കാര്‍ഡ് ഇഷ്യൂ ചെയ്ത കമ്പനിക്ക് രേഖാമൂലമുള്ള അപേക്ഷ സമർപ്പിക്കാം
More From GoodReturns

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications