കഴിഞ്ഞ വര്‍ഷം ആഗോള സമ്പദ്ഘടന കോവിഡ് പ്രതിസന്ധിയില്‍ പെട്ടുഴറുമ്പോഴും ഇന്ത്യന്‍ ഓഹരി വിപണി നിക്ഷേപകര്‍ക്ക് പതിന്മടങ്ങ് നേട്ടമാണ് സമ്മാനിച്ചത്. പെന്നി സ്റ്റോക്കുകള്‍ ഉള്‍പ്പെടെ മിക്ക ഓഹരികളും മള്ട്ടിബഗര് നേട്ടമാണ് നൽകിയത്. പുതുവര്‍ഷത്തിന്റെ തുടക്കവും ഗംഭീര പ്രതീക്ഷയുണര്‍ത്തുന്നതായിരുന്നു. നിലവില്‍ താത്കാലിക തിരിച്ചടി നേരിടുന്നുണ്ടെങ്കിലും നിക്ഷേപകര്‍ മള്‍ട്ടിബാഗര്‍ ഓഹരികള്‍ക്കായുള്ള അന്വേഷണത്തിലാണ്. അങ്ങനെ 2022-ലേക്കുള്ള മള്‍ട്ടിബാഗര്‍ ഓഹരി തേടുന്നവര്‍ക്കായി ഒരു സ്മോള്‍ കാപ് സ്റ്റോക്ക് പരിചയപ്പെടുത്തുകയാണിവിടെ.
സാലസര്‍ ടെക്നോ
ടെലികോം മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാലസര്‍ ടെക്നോ എന്‍ജിനീയറിംഗ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2006-ല്‍ ടെലികോം ടവര്‍ നിര്‍മാണത്തിലാണ് തുടക്കം. ടെലികോം ടവര്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട ആസൂത്രണം, എന്‍ജിനീയറിംഗ്, നിര്‍മാണം ഉള്‍പ്പെടെ എല്ലാത്തരം സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. പിന്നീട് ടെലികോം ഇന്‍ഫ്രാ രംഗത്തെ വിവിധ മേഖലകളിലേക്കും പ്രവര്‍ത്തനം വൈവിധ്യവത്കരിച്ചിട്ടുണ്ട്. രാജ്യത്ത് 5-ജി സേവനം ആരംഭിക്കാന്‍ പോകുന്നതും കമ്പനിയുടെ ഭാവി സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
ഓഹരി വിശദാംശം
ഓഹരിയുടെ വിപണി മൂല്യം 738 കോടി രൂപയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന സാലസര്‍ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.39 ശതമാനമാണ്. എന്‍ജീനീയറിംഗ് മേഖലയിലെ ശരാശരി പിഇ റേഷ്യോ 48.78 ആയിരിക്കുമ്പോള്‍ സാലസര്‍ ഓഹരികളുടെ പിഇ റേഷ്യോ 21.77 ആണെന്നതും ശ്രദ്ധേയം. അതേസമയം, സാലസര്‍ ടെക്നോയുടെ ഓഹരകളില്‍ 70 ശതമനാത്തോളവും പ്രമോട്ടറുടെ കൈവശമാണ്. ബാക്കി 30 ശതമാനം റീട്ടെയില്‍ നിക്ഷേപകരുടെ പക്കലുമാണുള്ളത്.
സാമ്പത്തികം
കഴിഞ്ഞ 3 വര്‍ഷമായി സാലസര്‍ ടെക്നോയ്ക്ക് വരുമാനത്തില്‍ 6.9 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 1.8 ശതമാനവും അറ്റദായത്തില്‍ 0.3 ശതമാനവും വീതം സംയോജിത വാര്‍ഷകി വളര്‍ച്ച രേഖപ്പെടുത്തുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍ പാദത്തില്‍ 173 കോടി രൂപയാണ് വരുമാനം നേടിയത്. സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 200 കോടി രൂപയായിരുന്നു. അതേസമയം മൂന്നാം പാദത്തില്‍ അറ്റാദയം 6 കോടിയാണ്. 40 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
ലക്ഷ്യവില 500
തിങ്കളാഴ്ച 258.40 രൂപ നിരക്കിലാണ് സാലസര്‍ ടെക്നോ എന്‍ജിനീയറിംഗിന്റെ (BSE: 540642, NSE: SALASAR) ഓഹരികള്‍ ക്ലോസ് ചെയ്തത്. കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷത്തില്‍ വിപണി തിരിച്ചടി നേരിടുമ്പോഴും ഓഹരി 233 നിലവാരത്തില്‍ നിന്നും 257-ലേക്ക് ഉയര്‍ന്നു. 10 ശതമാനം നേട്ടം. ഈ ഓഹരികള്‍ 210- 240 രൂപ നിലവാരത്തിനിടെയില് വരുമ്പോള്‍ വാങ്ങിക്കുന്നതാവും ഉചിതം.
തുടര്‍ന്ന് ആദ്യ ഘട്ടത്തില്‍ ഹ്രസ്വകാലയളവില്‍ 291 രൂപ നിലവാരത്തിലേക്ക് ഓഹരിയെത്താം. നിലവിലെ ഓഹരി വിലയുടെ ചാര്‍ട്ട് പരിശോധിച്ചാല്‍ 350 നിലവാരത്തില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. ഈ പ്രതിരോധ നിലവാരം ഭേദിക്കാന്‍ സാലസര്‍ ടെക്നോ ഓഹരിക്ക് സാധിച്ചാല്‍ ഇടക്കാലയളവില്‍ 450 മുതല്‍ 500 രൂപ നിലവാരത്തിലേക്ക് ഈ വര്‍ഷാവസനത്തോടെ എത്തിയേക്കാമെന്നും ഐഐഎഫ്എല്‍ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐഐഎഫ്എല്‍ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
