നിക്ഷേപം തുടങ്ങിയ ഉടൻ പെൻഷൻ ലഭിക്കും; മാസം 12,000 രൂപ പെൻഷൻ നേടാൻ എത്ര രൂപ നിക്ഷേപിക്കണം

വിരമിക്കൽ കാലത്തിന് ശേഷം പെൻഷൻ എന്നത് എല്ലാവരും ആ​ഗ്രഹിക്കുന്ന കാര്യമാണ്. ശമ്പളം നിലയ്ക്കുമ്പോൾ അത്യാവശ്യ ചെലവുകൾക്കുള്ള തുക ലഭിക്കുന്നൊരു പെൻഷനാണ് പലരും തേടുന്നത്. പലതരം പെൻഷൻ പദ്ധതികൾ ഇന്ന് നാട്ടിലുണ്ട്. ആന്യുറ്റിയായി നിക്ഷേപിച്ച തുക ലഭിക്കുന്നതും നിക്ഷേപിച്ച തുകയിൽ നിന്ന് പലിശയായി ലഭിക്കുന്നതും അടക്കമുള്ള പദ്ധതികൾ വിപണിയിലുണ്ട്.

ഇതിൽ ഓരോരുത്തർക്കും അനുയോജ്യമായത് തിരഞ്ഞെടുക്കണം. നിക്ഷേപിച്ച പണം കാലാവധിയിൽ തിരിരെ ലഭിക്കുന്നൊരു പദ്ധതിയാണ് നോക്കുന്നതെങ്കിൽ സരൾ പെൻഷൻ പ്ലാൻ തിരഞ്ഞെടുക്കാം. ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷനിൽ നിന്ന് ലഭിക്കുന്ന സരൾ പെൻഷൻ യോജനയുടെ വിശദാംശങ്ങൾ നോക്കാം.

സരൾ പെൻഷൻ പ്ലാൻ

ലെെഫ് ഇൻഷൂറൻസ് കോർപ്പറേഷൻ (എൽഐസി) അവതരിപ്പിച്ച പെൻഷൻ പ്ലാനാണ് സരൾ പെൻഷൻ. പോളിസിയിൽ ചേരാനുള്ള ചുരുങ്ങിയ പ്രായ പരിധി 40 വയസാണ്. പരമാവധി പ്രായ പരിധി 80 വയസുവരെയുമാണ്. ഇമ്മിഡിയേറ്റ് അന്വിറ്റി പദ്ധതിയായതിനാല്‍ പോളിസിയില്‍ ചേരുമ്പോള്‍ തന്നെ പെന്‍ഷന്‍ ലഭിക്കാന്‍ തുടങ്ങും. ഒറ്റത്തവണ നിക്ഷേപത്തിലൂടെ മാസത്തില്‍ പെന്‍ഷന്‍ നേടാന്‍ സാധിക്കുമെന്നതാണ് പദ്ധതിയുടെ ഗുണം.

നിക്ഷേപം തുടങ്ങിയ ഉടൻ പെൻഷൻ ലഭിക്കും; മാസം 12,000 രൂപ പെൻഷൻ നേടാൻ എത്ര രൂപ നിക്ഷേപിക്കണം

പെൻഷൻ തുക

മാസത്തിലോ ത്രൈമാസത്തിലോ അർധ വർഷത്തിലോ വർഷത്തിലോ പെൻഷൻ വാങ്ങാം. എൽഐസി സരൾ പെൻഷൻ പോളിസി വഴി ലഭിക്കുന്ന ചുരുങ്ങിയ മാസ ആന്വിറ്റി 1,000 രൂപയാണ്. ത്രൈമാസത്തിൽ 3,000 രൂപയും അർധ വർഷത്തിൽ 6,000 രൂപയും ചുരുങ്ങിയത് ലഭിക്കും.

വർഷത്തിൽ ലഭിക്കുന്ന ചുരുങ്ങിയ ആന്വിറ്റി 12,000 രൂപയാണ്. മിനിമം അന്വിറ്റിക്കും നിക്ഷേപകന്റെ പ്രായത്തെയും കണക്കിലെടുത്താണ് പോളിസി പര്‍ച്ചേസ് വില വരുന്നത്. ഉയർന്ന പോളിസി പർച്ചേസ് വിലയ്ക്ക് പരിധിയില്ല. 

രണ്ട് തരം പ്ലാനുകൾ

എൽഐസി സരൾ പെൻഷൻ പദ്ധതിയിൽ രണ്ട് തരം പ്ലാനുകൾ തിരഞ്ഞെടുക്കാം. ലൈഫ് ആന്വിറ്റിയും ജോയിന്റ് ലൈഫ് ആന്വിറ്റി എന്നിങ്ങനെ രണ്ട് ആന്വിറ്റി ഓപ്ഷന്‍ നിലവിലുണ്ട്. വാങ്ങള്‍ വിലയുടെ 100 ശതമാനം വരുമാനം ലൈഫ് ആന്വിറ്റിയിൽ ലഭിക്കും. പോളിസി ഉടമയുടെ മരണ ശേഷം പോളിസി അവസനിപ്പിച്ച് 100 ശതമാനം തുകയും അവകാശിക്ക് കൈമാറുന്നതാണ് ലൈഫ് ആന്വിറ്റിയിലെ രീതി.

നിക്ഷേപം തുടങ്ങിയ ഉടൻ പെൻഷൻ ലഭിക്കും; മാസം 12,000 രൂപ പെൻഷൻ നേടാൻ എത്ര രൂപ നിക്ഷേപിക്കണം

ജോയിന്റ് ലൈഫ് ആന്വിറ്റിയില്‍ ഭാര്യ ഭർത്താക്കന്മാർക്ക് അംഗങ്ങളാകാം. നിക്ഷേപകന്റെ മരണ ശേഷം പങ്കാളിക്ക് മാസ പെൻഷൻ തുടർന്നും ലഭിക്കും. രണ്ട് പേരുടെയും മരണ ശേഷം പോളിസി വിലയുടെ 100 ശതമാനവും അവകാശിക്ക് തിരികെ നൽകും. സിം​ഗിൾ ലൈഫ് പ്ലാനിനെ അപേക്ഷിച്ച് ജോയിന്റ് ലൈഫ് പ്ലാനിൽ പ്രീമിയം തുക കൂടുതലായിരിക്കും. 

പോളിസി ഒഴിയാം

പോളിസിയുമായി ഒത്ത് പോകാൻ സാധിക്കുന്നില്ലെങ്കിൽ പോളിസിയിൽ ചേർന്ന് 15 ദിവസത്തിനുള്ളിൽ പണം പിൻവലിക്കാം. ഓൺലൈനായി ചേർന്ന പോളിസികളിൽ ഇത് 30 ദിവസ സാവകാശം ലഭിക്കും. 6 മാസത്തിന് ശേഷമാണെങ്കിൽ പോളിസി സറണ്ടർ ചെയ്യാം. ആരോ​ഗ്യപരമായ ആവശ്യങ്ങള‍്‍ക്ക് ചെലവാക്കുന്നതിനായാണ് എൽഐസി പോളിസി സറണ്ടർ അനുവദിക്കുന്നുണ്ട്. പോളിസി സറണ്ടർ ചെയ്യുമ്പോൾ വാങ്ങിയ വിലയുടെ 95 ശതമാനം തുക തിരികെ ലഭിക്കും. 

കാൽക്കുലേറ്റർ

എൽഐസി സരൾ പെൻഷൻ പദ്ധതിയിൽ മാസത്തിലോ ത്രൈമാസത്തിലോ അർധ വർഷത്തിലോ വർഷത്തിലോ പെൻഷൻ വാങ്ങാം. 40 വയസ് പ്രായമുള്ളയാൾ എൽഐസി സരൾ പെൻഷന്റെ ലൈഫ് ആന്വിറ്റി തിരഞ്ഞെടുത്ത് 30 ലക്ഷം രൂപയ്ക്ക് പോളിസി വാങ്ങിക്കുന്നൊരാൾക്ക് നികുതി അടക്കം 30.54 ലക്ഷം രൂപ പ്രീമിയം അടയ്ക്കണം.

40 വയസിൽ 30 ലക്ഷം രൂപ എൽഐസി സരൾ പെൻഷൻ പദ്ധതിയിൽ നിക്ഷേപിച്ചാൽ വർഷത്തിൽ 1,53,000 രൂപയാണ് തിരികെ ലഭിക്കുകയെന്ന് എൽഐസി കാൽക്കുലേറ്ററിന്റെ കണക്ക്. ഇത് പ്രകാരം മാസത്തിൽ 12,363 രൂപ പെൻഷനായി ലഭിക്കും. ത്രൈമാസത്തിൽ 37,350 രൂപയും അർധ വർഷത്തിൽ 75,225 രൂപയും ലഭിക്കും. 20 ലക്ഷം രൂപയ്ക്ക് പോളിസി വാങ്ങുന്നൊരാൾക്ക് വാർഷിക പെൻഷനായി 1.01 ലക്ഷം രൂപയാണ് ലഭിക്കുന്നത്. മാസ പെഷനായി 8182 രൂപയും ലഭിക്കും. 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X