ഭവന വായ്പയ്ക്കായി തയ്യാറെടുക്കുമ്പോള്‍

ഭവനാ വായ്പാ എന്നത് ദീര്‍ഘകാല സാമ്പത്തിക ബാധ്യതയാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. നീണ്ട വായ്പാ കാലാവധിയും ഒപ്പം വലിയ വായ്പാ തുകയും ഭവന വായ്പയുടെ പ്രത്യേകതകളാണ്. അതുകൊണ്ട് തന്നെ വായ്പയെടുക്കും മുമ്പ് സൂക്ഷ്മമായ പരിശോധന

ഭവനാ വായ്പാ എന്നത് ദീര്‍ഘകാല സാമ്പത്തിക ബാധ്യതയാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. നീണ്ട വായ്പാ കാലാവധിയും ഒപ്പം വലിയ വായ്പാ തുകയും ഭവന വായ്പയുടെ പ്രത്യേകതകളാണ്. അതുകൊണ്ട് തന്നെ വായ്പയെടുക്കും മുമ്പ് സൂക്ഷ്മമായ പരിശോധന നടത്തി തീരുമാനം എടുത്തില്ല എങ്കില്‍ ഭാവിയിലെ തിരിച്ചടവുകളെ മുഴുവന്‍ അത് ബാധിച്ചേക്കാം. നമുക്ക് ഏറ്റവും അനുകൂലമായ വായ്പയും വായ്പാദാതാവിനെയും തെരഞ്ഞടുക്കേണ്ടത് ഏറ്റവും അനിവാര്യമായ ഒരു കാര്യമാണ്.

ഭവന വായ്പയെടുക്കുമ്പോള്‍

ഭവന വായ്പയെടുക്കുമ്പോള്‍

ഭവന വായ്പയെടുക്കുവാന്‍ തയ്യാറെടുക്കുമ്പോള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട തെറ്റുകള്‍ എന്തൊക്കെയാണെന്ന് നമുക്കിവിടെ നോക്കാം. ചെറിയൊരു അശ്രദ്ധ വലിയ ബാധ്യതകളിലേക്ക് നമ്മെ കൊണ്ടുപോകാതിരിക്കാന്‍ വായ്പ എടുക്കും മുമ്പ് ഈ കാര്യങ്ങള്‍ മറക്കാതെ ശ്രദ്ധിക്കൂ.വസ്തുവിന്റെ വിലയുടെ 75 മുതല്‍ 90 ശതമാനം വരെ ഭവനാ വായ്പയായി അനുവദിക്കുവാന്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) വായ്പാ ദാതാക്കള്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം അനുവദിക്കുന്നുണ്ട്.

ഡൗണ്‍ പെയ്‌മെന്റ്

ഡൗണ്‍ പെയ്‌മെന്റ്

വായ്പാ അപേക്ഷകന്റെ വായ്പാ നഷ്ടസാധ്യത കൂടി ബാങ്ക് വിലയിരുത്തിയതിന് ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുന്നത്. ശേഷിക്കുന്ന തുക വായ്പാ അപേക്ഷകന്‍ സ്വന്തം നിലയില്‍ കണ്ടെത്തേണ്ടതുണ്ട്. വായ്പ ലഭിക്കുവാന്‍ തയ്യാറെടുക്കുന്നതിനായി 10 മുതല്‍ 25 ശതമാനം വരെയുള്ള ആസ്തിയുടെ വില വായ്പാ അപേക്ഷകന്‍ സ്വരൂപിക്കണം. അതിനെ ഡൗണ്‍ പെയ്‌മെന്റ് എന്നോ മാര്‍ജിന്‍ കോണ്‍ട്രിബ്യൂഷന്‍ എന്നോ വിളിക്കാവുന്നതാണ്.

ഡൗണ്‍ പെയ്‌മെന്റ് തുക എത്ര ?

ഡൗണ്‍ പെയ്‌മെന്റ് തുക എത്ര ?

ഉയര്‍ന്ന തുക ഡൗണ്‍ പെയ്‌മെന്റ് ആയി നല്‍കുന്നത് വായ്പാ ദാതാക്കളുടെ റിസ്‌ക് സാധ്യത കുറക്കും. അത്തരത്തില്‍ ഉയര്‍ന്ന തുക ഡൗണ്‍പെയ്‌മെന്റ് ആയി നല്‍കുന്നത് വായ്പാ അനുവദിച്ചു ലഭിക്കാനുള്ള സാധ്യതകള്‍ ഉയര്‍ത്തുകയും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കുവാന്‍ കാരണമാവുകയും ചെയ്യും. അതിനാല്‍ ഭവന വായ്പാ തുകയുടെ പലിശ കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന വായ്പാ അപേക്ഷകര്‍ ഡൗണ്‍ പെയ്‌മെന്റായി ഉയര്‍ന്ന തുക നല്‍കുവാന്‍ ശ്രമിക്കണം. എന്നിരുന്നാലും എമര്‍ജന്‍സി ഫണ്ടായും മറ്റ് നിക്ഷേപങ്ങള്‍ക്കായും മാറ്റി വച്ച തുക ഇതിനായി വകയിരുത്തേണ്ട കാര്യമില്ല എന്നതും പ്രത്യേകം ഓര്‍ക്കണം.

ക്രെഡിറ്റ് സ്‌കോര്‍

ക്രെഡിറ്റ് സ്‌കോര്‍

വായ്പാ അപേക്ഷകന്റെ വായ്പാ മൂല്യം വിലയിരുത്തുന്നതിനായി ബാങ്കുകള്‍ സ്വീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ക്രെഡിറ്റ് സ്‌കോര്‍. 750ന് മുകളില്‍ ക്രെഡിറ്റ് സ്‌കോര്‍ ഉള്ള ഭവന വായ്പാ അപേക്ഷകര്‍ക്കാണ് വായ്പ ലഭിക്കുവാനുള്ള സാധ്യത കൂടുതല്‍. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കുവാനുമുള്ള സാധ്യതകള്‍ ഏറെയാണ്. അതിനാല്‍ ഭവന വായ്പയ്ക്കായി അപേക്ഷിക്കുവാന്‍ തയ്യാറെടുക്കുന്നവര്‍ അവരുടെ ക്രെഡിറ്റ് സ്‌കോര്‍ കൃത്യമായ ഇടവേളകളില്‍ വിലയിരുത്തുവാനും അത് പരമാവധി ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തുവാനും ശ്രമിക്കേണ്ടതുണ്ട്.

വായ്പാ താരതമ്യം

വായ്പാ താരതമ്യം

പലിശ നിരക്ക്, പ്രൊസസിംഗ് ചാര്‍ജുകള്‍, തിരിച്ചടവ് കാലാവധി, വായ്പാ തുക, എല്‍ടിവി അനുപാതം എന്നിവ ബാങ്കുകള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. വായ്പാ അപേക്ഷകന്റെ ക്രെഡിറ്റ് പ്രൊഫൈല്‍ പരിശോധിച്ചതിന് ശേഷമാണ് ഓരോ ബാങ്കുകളും അവരുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇക്കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. വായ്പായ്ക്കായി അപേക്ഷ സമര്‍പ്പിക്കും മുമ്പ് പരമാവധി ബാങ്കുകളിലെ ഭവന വായ്പകള്‍ തമ്മില്‍ താരതമ്യം ചെയ്യേണ്ടതുണ്ട്.

ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കുക

ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കുക

നേരിട്ടോ ഓണ്‍ലൈനായോ ഇക്കാര്യങ്ങള്‍ പരിശോധിക്കാവുന്നതാണ്. വായ്പാ പലിശ നിരക്കും മറ്റ് കാര്യങ്ങളും വിവിധ ബാങ്കുകളുടേത് തമ്മില്‍ താരതമ്യം ചെയ്തതിന് ശേഷം മാത്രം അന്തിമ തീരുമാനത്തിലെത്തുക. കുറഞ്ഞ പലിശ നിരക്ക്, ശരിയായ വായ്പാ കാലാവധി, മതിയായ വായ്പാ തുക എന്നിവ ഉറപ്പുതരുന്ന ബാങ്കിനെ വേണം വായ്പയെടുക്കുന്നതിനായി തെരഞ്ഞെടുക്കാന്‍.

വായ്പാ തിരിച്ചടവിനുള്ള കഴിവ്

വായ്പാ തിരിച്ചടവിനുള്ള കഴിവ്

ഭവന വായ്പാ അപേക്ഷകന്റെ വായ്പാ തിരിച്ചടവ് കഴിവ് ബാങ്കുകള്‍ അപേക്ഷ പരിശോധിക്കുന്ന സമയത്ത് വിലയിരുത്തും. ഒരു വ്യക്തിയുടെ പ്രതിമാസ വരുമാനത്തിന്റെ 50 മുതല്‍ 60 വരെ ഇഎംഐ ബാധ്യത (പുതിയ ഭവന വായ്പയുടേത് ഉള്‍പ്പെടെ) അയാള്‍ക്ക് ഉണ്ടെങ്കില്‍ ബാങ്കുകള്‍ വായ്പ അനുവദിക്കുകയില്ല. ഈ പരിധിക്ക് മുകളില്‍ ഇഎംഐ ബാധ്യതകള്‍ ഉള്ള വ്യക്തി ഭവന വായ്പയ്ക്കായി അപേക്ഷിച്ചാലും ബാങ്കുകള്‍ വായ്പ അനുവദിച്ചു തരാനുള്ള സാധ്യത വളരെ കുറവാണ്.

ഇഎംഐ ബാധ്യതകള്‍

ഇഎംഐ ബാധ്യതകള്‍

അതിനാല്‍ അത്തരം അപേക്ഷകര്‍ നിലവിലുള്ള മറ്റേതെങ്കിലും വായ്പകള്‍ ഭവന വായ്പയ്ക്കായി അപേക്ഷിക്കും മുമ്പ് തന്നെ വേഗത്തില്‍ അടച്ചു തീര്‍ക്കേണ്ടതായി വരും. അല്ലെങ്കില്‍ ഭവനവായ്പയ്ക്കായി ഉയര്‍ന്ന ഡൗണ്‍ പെയ്‌മെന്റ് തുക വകയിരുത്തിയും ഈ പ്രതിസന്ധി മറികടക്കാം. അതുമല്ലെങ്കില്‍ ഭവന വായ്പയുടെ വായ്പാ കാലാവധി ഉയര്‍ത്തിക്കൊണ്ടും വായ്പ അനുവദിച്ചു തരുവാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X