ഓരോരുത്തരുടെയും സാമ്പത്തിക ആവശ്യങ്ങൾ അനുസരിച്ച് ഓരോരുത്തർക്കും ചേരുന്ന നിക്ഷേപങ്ങൾ കണ്ടെത്തിയാൽ സാമ്പത്തികമായി വിജയം നേടാനാകും. അനുയോജ്യമല്ലാത്ത നിക്ഷേപങ്ങൾ ചേർന്ന് പാതിവഴിയിൽ വെച്ച് ഉപേക്ഷിക്കുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കും.
അധികം റിസ്കെടുക്കാൻ സാധിക്കാത്ത പരമ്പരാഗത നിക്ഷേപങ്ങൾ പരിഗണിക്കുന്നവരാണെങ്കിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) നടത്തുന്ന പോളിസികൾ വാങ്ങാവുന്നതാണ്. കാലാവധിയോളം ഇൻഷൂറൻസ് പരിരക്ഷയും കാലാവധിയിൽ റിട്ടേണും ലഭിക്കുന്ന എൽഐസിയുടെ പുതിയ പോളിസിയാണ് ജീവൻ ആസാദ്. വിശദാംശങ്ങൾ നോക്കാം.
എൽഐസി ജീവൻ ആസാദ് പോളിസി
2023 ജനുവരിയിലാണ് എൽഐസി ജീവൻ ആസാദ് പോളിസി ആരംഭിക്കുന്നത്. ഓഹരി വിപണിയുമായി ലിങ്ക് ചെയ്യാത്ത നോൺ-ലിങ്ക്ഡ് പോളിസിയാണിത്. എൻഡൗമെന്റ് പ്ലാൻ വിഭാഗത്തിൽ ഉൾപ്പെടുന്നൊരു പോളിസിയായതിനാൽ കാലാവധിയിൽ പണം തിരികെ ലഭിക്കും. ഇത്തരത്തിൽ സമ്പാദ്യവും ലൈഫ് ഇന്‍ഷൂറന്‍സും എൽഐസി ജീവൻ ആസാദ് പോളിസിയിലൂടെ നേടാൻ സാധിക്കും. പോളിസി കാലയളവിൽ ഉടമ മരണപ്പെടുകയാണെങ്കിൽ നോമിനിക്ക് മരണാനുകൂല്യവും ലഭിക്കും.

പ്രായ പരിധി, സം അഷ്വേഡ്
എല്‍ഐസി ജീവന്‍ ആസാദ് പോളിസിയില്‍ ചേരാനുള്ള കുറഞ്ഞ പ്രായ പരിധി 90 ദിവസമാണ്. 50 വയസുവരെ പോളിസിയില്‍ ചേരാം. 15 വര്‍ഷ പോളിസിയില്‍ ചേരാന്‍ 3 വയസ് പൂര്‍ത്തിയാകണം, 16 വയസ് പോളിസിയില്‍ ചേരാനുള്ള കുറഞ്ഞ പ്രായം 2 വര്‍ഷവും 17 വര്‍ഷ പോളിസിയില്‍ 1 വയസുമാണ്. 18,19, 20 വര്‍ഷ പോളിസിയില്‍ 90 ദിവസം പ്രായമുള്ളവര്‍ക്ക് ചേരാം.
എൽഐസി ജീവൻ ആസാദ് പോളിസിയുടെ ഏറ്റവും കുറഞ്ഞ സംഅഷ്വേഡ് 2 ലക്ഷം രൂപയാണ്. പോളിസിയുടെ പരമാവധി സം അഷ്വേഡ് തുക 5 ലക്ഷം രൂപയാണ്.
പോളിസി കാലയളവ്
പോളിസി കാലയളവ് 15 മുതല്‍ 20 വര്‍ഷത്തിനുള്ളിൽ തിരഞ്ഞെടുക്കാം. പോളിസി കാലാവധിയേക്കാള്‍ 8 വര്‍ഷം കുറച്ച് പ്രീമിയം അടച്ചാല്‍ മതിയാകും. 15 വർഷ പോളിസിയിൽ 7 വർഷവും 18 വര്‍ഷത്തെ പോളിസിക്ക് 10 വര്‍ഷവുമാണ് പ്രീമിയം അടയ്‌ക്കേണ്ടത്. മാസത്തിലോ ത്രൈമാസത്തിലോ അർധ വർഷത്തിലോ വർഷത്തിലോ പ്രീമിയം അടയ്ക്കാം.
മെച്യൂരിറ്റി വാല്യു
എൽഐസി ജീവൻ ആസാദ് പോളിസയിൽ 3 ലക്ഷം രൂപ സം അഷ്വേഡുള്ള പോളിസി വാങ്ങുന്ന വ്യക്തിക്ക് 20 വർഷം പോളിസി കാലയളവ് തീരുമാനിച്ചാലുള്ള ആനുകൂല്യങ്ങൾ നോക്കാം. പോളിസി ഉടമ 12 വർഷത്തെ പ്രീമിയം കാലയളവിൽ എല്ലാ വർഷവും 25,120 രൂപ പ്രീമിയം അടയ്ക്കണം.
മാസത്തിൽ അടയ്ക്കുമ്പോൾ 2,093 രൂപയാണ് പ്രീമിയം വരുന്നത്. 12 വർഷം മുടക്കാതെ അടച്ചാൽ ആകെ അടവ് 3,01440 രൂപ ആയിരിക്കും. മെച്യൂരിറ്റി കാലാവധിയിൽ ലഭിക്കുന്ന തുക ഏകദേശം അഞ്ച് ലക്ഷം രൂപ ആയിരിക്കും.
മരണാനുകൂല്യം
പോളിസി ഉടമ മരണപ്പെട്ടാല്‍, മരണാനുകൂല്യം ബേസിക് സം അഷ്വേര്‍ഡോ, അല്ലെങ്കില്‍ വാര്‍ഷിക പ്രീമിയത്തിന്റെ ഏഴിരട്ടിയോ ആയിരിക്കും. മരണാനുകൂല്യം അടച്ച പ്രീമിയങ്ങളുടെ 105 ശതമാനത്തില്‍ താഴെയാകില്ല.
എങ്ങനെ പോളിസി വാങ്ങാം
എൽഐസി ജീവൻ ആസാദ് പോളിസി ഓൺലൈനായോ എൽഐസി ശാഖകൾ വഴിയോ വാങ്ങാം. എൽഐസിയുടെ വെബ്‌സൈറ്റായ www.licindia.in ൽ പ്രവേശിച്ച് ഓൺലൈനിൽ പോളിസി വാങ്ങുക എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യണം.
പേര്, ജനന തീയതി, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ നൽകിയാൽ ആക്സസ് കോഡ് ലഭിക്കും. ഇവിടെ നിന്ന് എൽഐസി ജീവൻ ആസാദ് പോളിസി തിരഞ്ഞെടുത്ത് വിശദാംശങ്ങൾ നൽകി പണമടച്ച് പോളിസി വാങ്ങാം.
More From GoodReturns

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications