നിക്ഷേപങ്ങളിൽ ചേരുന്നതിന് മുൻപ് ലോക്ഇൻ പിരിയഡ് ഉണ്ടോയെന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. നിശ്ചിത കാലത്തേക്ക് നിക്ഷേപം പിൻവലിക്കാൻ സാധിക്കാത്തവയാണെങ്കിൽ അത്യാവശ്യത്തിന് കരുതിയ തുക ഇത്തരം നിക്ഷേപങ്ങളിലേക്ക് മാറ്റാതിരിക്കുന്നതാണ് ഉചിതം. നിക്ഷേപത്തിന്റെ രീതിയല്ലാത്തതിനാൽ കെഎസ്എഫ്ഇ ചിട്ടിയിൽ ലോക്ഇൻ പിരിയഡ് ഇല്ല. എന്നാൽ വ്യത്യസ്തമാണ് കാര്യങ്ങൾ. ചിട്ടിയിൽ ചേരുന്നതിന് മുൻപ് പാതി വഴിയിൽ ചിട്ടി ഒഴിയാൻ സാധിക്കുമോയെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ചിട്ടിയിൽ നിന്ന് ഒഴിയാൻ സാധിക്കുമോ
ചിട്ടിയിൽ രണ്ട് ഘട്ടങ്ങളുണ്ട്. ലേലം വിളിച്ചെടുത്ത ചിട്ടിയും വിളിച്ചെടുക്കാത്ത അവസ്ഥയും. ലേലം വിളിച്ചെടുക്കാത്ത ചിട്ടിയിൽ നിന്ന് എളുപ്പത്തിൽ ഒഴിയാൻ സാധിക്കും. സാമ്പത്തിക ബുദ്ധമുട്ടിനെ തുടർന്ന് ചിട്ടി മാസ അടവ് തുടർച്ചയായി മുടങ്ങുമ്പോൾ കെഎസ്എഫ്ഇ തന്നെ ഇത്തരം വരിക്കാരെ ചിട്ടിയിൽ നിന്ന് മാറ്റി നിർത്തും. അതേസമയം വിളിച്ചെടുത്ത ചിട്ടിയിൽ ഒഴിയുക എന്നത് അല്പം പ്രയാസമുള്ള കാര്യമാണ്.
ബാക്കിയുള്ള മാസ അടവ് മുഴുവൻ അടച്ച് മാത്രമാണ് ചിട്ടി ഒഴിയാൻ സാധിക്കുക. അതേസമയം വിളിച്ചെടുത്ത ചിട്ടിയിൽ മാസ അടവ് മുടങ്ങിയാൽ നൽകിയ ഈട് വഴി പണം തിരിച്ചു പിടിക്കാനുള്ള സാധ്യതകൾ കെഎസ്എഫ്ഇ തേടും.
വിളിച്ചെടുത്ത ചിട്ടി അവസാനിപ്പിക്കാം
വിളിച്ചെടുത്ത ചിട്ടിയിലുള്ള ജാമ്യം തിരിച്ചെടുക്കാനോ ചിട്ടി ബാധ്യത അവസാനിപ്പിച്ച് വിദേശത്ത് പോകാനോ ഉള്ള സാഹചര്യത്തിലാണ് വിളിച്ചെടുത്ത ചിട്ടി അവസാനിപ്പിക്കേണ്ടി വരുന്നത്. വിളിച്ചെടുത്ത ചിട്ടിയാണെങ്കിൽ ബാക്കിയുള്ള കാലാവധിയിൽ അടയ്ക്കാനുള്ളത്രയും മാസ അടവ് ഒന്നിച്ച് അടച്ചാണ് പിന്മാറാൻ കഴിയുക. ഇതിന് 2 രീതിയാണ് കെഎസ്എഫ്ഇ ചിട്ടികളിൽ സാധിക്കുന്നത്. ഇവ ഏതൊക്കെയെന്ന് പരിശോധിക്കാം.
ഓപ്ഷൻ-1
ഉദാഹരണമായി 10,000 രൂപ മാസ അടവുള്ള 50 മാസ കാലാവധിയുള്ള 5 ലക്ഷത്തിന്റ ചിട്ടിയെടുക്കാം. വിളിച്ചെടുത്ത ചിട്ടിയുടെ കാലാവധി 30 മാസം പിന്നിട്ട ശേഷം ജാമ്യം നൽകിയ വസ്തുവിന്റെ ആധാരം തിരികെ എടുക്കേണ്ട ആവശ്യം വന്നു. ഇതിനാൽ ബാക്കിയുള്ള 20 മാസം കൊണ്ട് ചിട്ടിയിലേക്ക് അടയ്ക്കേണ്ട (20*10,000) 2 ലക്ഷം രൂപ ഒന്നിച്ച് ചിട്ടിയിലേക്ക് അടച്ച് ചിട്ടി അവസാനിപ്പിക്കാം.
ഇതോടെ ഈട് നൽകിയ ആധാരം തിരികെ എടുക്കാൻ സാധിക്കും. പിന്നെ മാസ അടവും വരുന്നില്ല. 2 ലക്ഷം രൂപ ഒന്നിച്ച് അടച്ചാലും ചിട്ടിയിൽ നിന്നുള്ള ലാഭ വിഹിതം വരിക്കാരന് നഷ്ടപ്പെടുന്നില്ല. ചിട്ടി കാലാവധി പൂർത്തിയാകുമ്പോൾ ലഭിച്ച ലാഭ വിഹിതം/ ലേല കിഴിവ് കണക്കാക്കി ആ തുക കെഎസ്എഫ്ഇ വരിക്കാരന് റീഫണ്ട് ചെയ്യും.
ഓപ്ഷൻ-2
ഈ രീതിയിലും മുഴുവൻ തുകയും അടച്ചാൽ മാത്രമെ ചിട്ടിയിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ അടയ്ക്കേണ്ട 2 ലക്ഷം രൂപ സുഗമ സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റുകയാണ് വേണ്ടത്. ഈ അക്കൗണ്ടിൽ നിന്ന് ഓരോ മാസവും ചിട്ടിയിലേക്ക് ഡിവിഡന്റ് കിഴിച്ചുള്ള തുക ക്രെഡിറ്റ് ചെയ്യും. ഇതിനോടൊപ്പം സുഗമ സേവിംഗ്സ് അക്കൗണ്ടിലുള്ള തുകയ്ക്ക് പലിശ ലഭിക്കുകയും ചെയ്യും.
മാസത്തിൽ 6-ാം തീയതി മുതൽ അവസാന ദിവസം വരെയുള്ള ബാലൻസിന് മുകളിൽ 5.5 ശതമാനം പലിശയാണ് സുഗമ അക്കൗണ്ടിന് കെഎസ്എഫ്ഇ ലഭിക്കുക. ആവശ്യമുള്ള തുക മാത്രം ചിട്ടിയിലേക്ക് മാറ്റുന്നതിനാൽ ലാഭ വിഹിതം റീഫണ്ട് ചെയ്യേണ്ടി വരുന്നില്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
