ബാങ്കുകളെ ആശ്രയിച്ച് പണമിടപാട് നടത്തുന്നവരാണെങ്കിൽ ഓരോ മാസത്തിലും ഏതെല്ലാം ദിവസം ബാങ്ക് അവധിയാണെന്ന കാര്യം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഓരോ മാസത്തിലെയും രണ്ടും നാലും ശനിയും ഞായറും ബാങ്ക് അവധിയോടൊപ്പം പ്രതീക്ഷിക്കാതെയുള്ള അവധികളും ചേരുമ്പോൾ വലിയ അളവിൽ ബാങ്കുകൾ അടഞ്ഞു കിടക്കുന്നത് സാധാരണയാണ്. ഒക്ടോബര്‍ മാസത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നീണ്ട ബാങ്ക് അവധിയാണ് കാത്തിരിക്കുന്നത്. തുടര്‍ച്ചയായ പൊതു അവധിയും ശനി, ഞായര്‍ അവധിയും ചേരുന്നതോടെ നാല് ദിവസങ്ങളോളമാണ് ബാങ്കുകള്‍ അടഞ്ഞു കിടക്കുന്നത്.
ബാങ്കിംഗ് ഇടപാടുകൾ ഡിജിറ്റലായെങ്കിലും ബാങ്കിനെ നേരിട്ട് സമീപിക്കേണ്ട വിഷയങ്ങളും ഡിജിറ്റൽ ഇടപാട് നടത്താത്തവർക്കും ഇത് പ്രതിസന്ധിയാണ്. ബാങ്കുകൾ പണം നിറയ്ക്കുന്ന എടിഎമ്മുകളാണെങ്കിൽ ബാങ്ക് അവധി കഴിയും വരെ പണ ലഭ്യതയ്ക്കും പ്രശ്നം വരാം. ഇതിനാൽ ബാങ്ക് ഇടപാട് നടത്തുന്നവർ വരുന്ന ആഴ്ചകളിൽ ശ്രദ്ധിക്കേണ്ട ദിവസങ്ങൾ നോക്കാം.

18 ദിവസം ബാങ്ക് അടഞ്ഞ് കിടക്കും
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധിക്കാല കലണ്ടർ പ്രകാരം ഒക്ടോബറിൽ 18 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും. രണ്ടാമത്തെയും നാലാമത്തെയും ശനി, ഞായർ ദിവസങ്ങൾ ഉൾപ്പെടെയുള്ള സാധാരണ അവധികൾ അടക്കമാണ് 18 അവധി ദിവസങ്ങളുടെ കണക്ക്.
ആർബിഐയുടെ കലണ്ടർ അനുസരിച്ച് ഒക്ടോബര്‍ മാസത്തില്‍ ഗാന്ധി ജയന്തി, മഹാലയ, കാതി ബിഹു, ദുര്‍ഗ പൂജ, ദസറ, ലക്ഷ്മി പൂജ, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജയന്തി എന്നങ്ങനെ 11 അവധി ദിവസങ്ങളുണ്ട്. ഒക്ടോബർ 24-ന് ദസറ അവധിയായതിനാൽ ഹൈദരാബാദും ഇംഫാലും ഒഴികെ രാജ്യത്തെ പരമാവധി ബാങ്കുകൾ അവധിയായിരിക്കും.
നാല് ദിവസം ബാങ്ക് അവധി
വിവിധ സംസ്ഥാനങ്ങളില്‍ ഒക്ടോബര്‍ 21 മുതല്‍ 24 വരെ ബാങ്ക് അവധിയാണ്. ത്രിപുര, അസാം, ബംഗാള്‍ എന്നിവിടങ്ങളിലാണ് നാല് ദിവസം ബാങ്ക് അവധി വരുന്നത്. ഒക്ടോബര്‍ 21 ന് ദുര്‍ഗ പൂജ ദിവസം ബാങ്ക് അവധിയായിരിക്കും. 22 ന് ഞായറാഴ്ച അവധി കഴിഞ്ഞാല്‍ 23 ന് വിജയദശമിയുടെ അവധിയും 24 ന് ദുര്‍ഗ പൂജയുടെ അവധിയും കഴിഞ്ഞ് മാത്രമാണ് ബാങ്കുകള്‍ തുറക്കുക.
സിക്കിമില്‍ 25 മുതല്‍ 28 വരെയാണ് ബാങ്ക് അവധി. ഒക്ടോബര്‍ 25 മുതല്‍ 27 വരെ ദുര്‍ഗ പൂജയ്ക്ക് ബാങ്ക് അവധിയായിരിക്കും. 28 ന് ലക്ഷ്മി പൂജ പ്രമാണിച്ചാണ് അവധി. ബംഗാളിലും ഒക്ടോബര്‍ 28 ന് അവധിയാണ്.
കേരളത്തില്‍ മൂന്ന് ദിവസം അവധി
കേരളത്തില്‍ ഒക്ടോബര്‍ 21 ന് ശനിയാഴ്ച പ്രവൃത്തി ദിവസത്തിന് ശേഷം ബാങ്കുകള്‍ അടച്ചാല്‍ ബുധനാഴ്ചയാണ് പിന്നീട് തുറക്കുന്നത്. 22 ന് ഞായറാഴ്ച ബാങ്ക് അവധി. ശേഷം 23 ന് വിജയദശമിയുടെ അവധിയും 24 ന് ദുര്‍ഗ പൂജയുടെ അവധിയും കഴിഞ്ഞ് 25 നാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. കേരളത്തിന് പുറമെ കര്‍ണാടക, ഒറീസ, ബീഹാര്‍, ജാര്‍ഖണ്ഡ്, മേഘാലയ, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങളിലും ഇതേ രീതിയില്‍ മൂന്ന് ദിവസമാണ് ബാങ്ക് അവധി.
ഒക്ടോബറിൽ ശ്രദ്ധിക്കാം
ഒക്ടോബറിൽ 2 ബാങ്കുകളുടെ സ്ഥിര നിക്ഷേപം കാലാവധി എത്തും. ബാങ്ക് അവധി ദിവസങ്ങൾ കൂടുതലുള്ളതിനാൽ സ്ഥിര നിക്ഷേപമിടാൻ ആഗ്രഹിക്കുന്നവർക്ക് നേരത്ത എഫ്ഡിയിടാം. പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്കിന്റെ 'ഐഎന്‍ഡി സൂപ്പര്‍ 400', 'ഐഎന്‍ഡി സുപ്രീം 300 ഡേയ്സ്' എന്നി സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി ഒക്ടോബര്‍ 31 ന് അവസാനിക്കും. 400 ദിവസ നിക്ഷേപത്തിന് 7.25 ശതമാനം പലിശയും 300 ദിവസത്തേക്ക് 7.05 ശതമാനം പലിശയും ലഭിക്കും.
ഐഡിബിഐ ബാങ്കിന്റെ അമൃത് മഹോത്സവ് സ്ഥിര നിക്ഷേപം ഒക്ടോബര്‍ 31 ന് അവസാനിപ്പിക്കും. 375 ദിവസത്തേക്കും 444 ദിവസത്തേക്കുമുള്ള സ്ഥിര നിക്ഷേപങ്ങളാണ് ഐഡിബിഐ അമൃക് മഹോത്സവ് സ്ഥിര നിക്ഷേപത്തില്‍ ലഭിക്കുന്നത്. 7.10 ശതമാനം, 7.15 ശതമാനം പലിശയുമാണ് യഥാക്രമം ലഭിക്കുന്നത്.
More From GoodReturns

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications