ഇക്വിറ്റി നിക്ഷേപത്തില്‍ ക്ഷമയ്ക്ക് വലിയൊരു സ്ഥാനമുണ്ട്. നിക്ഷേപം 'ചോരപുഴ'യുടെ വക്കിലെത്തിയാലും വീടാതെ നിക്ഷേപം തുടരുന്നവരാണെങ്കില്‍ ദീര്‍ഘകാലത്ത് നല്ല നേട്ടം കൊയ്തെടുക്കാനാകും. ദീര്‍ഘകാല നിക്ഷേപത്തില്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണി വലിയ നേട്ടം സമ്മാനിച്ചിട്ടുണ്ട്. 20 വര്‍ഷ കാലയളവിലുള്ള ഇക്വിറ്റി നിക്ഷേപങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ റിട്ടേണ്‍ നല്കിയ വിപണിയില്‍ ഇന്ത്യ രണ്ടാമതാണ്.
ഇതിന്റെ വലിയ നേട്ടം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ലഭിച്ചിട്ടുണ്ട്. 40 ട്രില്യണ്‍ മൂല്യമുള്ള ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വിപണിയില്‍ 31 ഇക്വിറ്റി സ്കീമുകളാണ് 25 വര്‍ഷം പൂര്‍ത്തിയാക്കിയത്. ഇതില്‍ 25 വര്‍ഷത്തെ എസ്ഐപി നിക്ഷേപം 28 മടങ്ങ് വളര്‍ത്തിയ നിക്ഷേപങ്ങളുമുണ്ട്. ഇവയിൽ ആദ്യ ആറിൽ വരുന്ന ഫണ്ടുകൾ പരിചയപ്പെടാം.
നിപ്പോണ്‍ ഇന്ത്യ ഗ്രോത്ത് ഫണ്ട്
മിഡ് കാപ് വിഭാഗത്തില്‍പ്പെടുന്ന മ്യൂച്വല്‍ ഫണ്ടാണ് നിപ്പോണ്‍ ഇന്ത്യ ഗ്രോത്ത് ഫണ്ട്. 25 വര്‍ഷം പൂര്‍ത്തിയായ ഫണ്ടുകളുടെ കൂട്ടത്തില്‍ ഏറ്റവും വലിയ നേട്ടം നല്കിയതും ഈ മിഡ്കാപ് ഫണ്ടാണ്.
കഴിഞ്ഞ 25 വര്‍ഷത്തിനിടെ നിപ്പോണ്‍ ഇന്ത്യ ഗ്രോത്ത് ഫണ്ടില്‍ 10,000 രൂപ മാസ എസ്ഐപി നടത്തിയൊരാള്‍ക്ക് നേടാനായത് 8.9 കോടി രൂപയാണ്. അതായത് നിക്ഷേപകന്റെ പണം 28 മടങ്ങാണ് വര്‍ധിച്ചത്. 30 ലക്ഷത്തിന്റെ നിക്ഷേപമാണ് ഈ വളര്‍ച്ച നേടിയത്.
ഫ്രാങ്ക്ളിന് ഇന്ത്യ പ്രിമ ഫണ്ട്
എസ്ഐപി നിക്ഷേപകരെ കഴിഞ്ഞ 25 വര്‍ഷത്തിനിടെ കോടിപകിയാക്കിയ മറ്റൊരു മിഡ് കാപ് ഫണ്ടാണ് ഫ്രാങ്ക്ളിന് ഇന്ത്യ പ്രിമ ഫണ്ട്. 25 വര്‍ഷത്തിനിടെ 23 മടങ്ങാണ് നിക്ഷേപം വളര്‍ന്നത്. 10,000 രൂപയുടെ മാസ എസ്ഐപി വളര്‍ന്ന് 7.4 കോടിയിലേക്ക് എത്തി.
എച്ച്ഡിഎഫ്സി ടാക്സ് സേവര്‍ ഫണ്ട്
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമില്‍ ഉള്‍പ്പെടുന്നൊരു ലാര്‍ജ് കാപ് ഫണ്ടാണ് എച്ച്ഡിഎഫ്സി ടാക്സ് സേവര്‍ ഫണ്ടാണ് എച്ച്ഡിഎഫ്സി ടാക്സ് സേവര്‍ ഫണ്ട്. ഈ വിഭാഗത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മികച്ച പ്രകടനം നടത്തിയ ഫണ്ട് കൂടിയാണിത്. 25 വര്‍ഷത്തെ എസ്ഐപി നിക്ഷേപം 23 മടങ്ങ് വളര്‍ത്തിയ ഫണ്ടാണിത്. 30 ലക്ഷത്തിന്റെ നിക്ഷേപം 7.2 കോടിയിലേക്ക് വളര്‍ന്നു.
എച്ച്ഡിഎഫ്സി ഫ്ളെക്സി കാപ് ഫണ്ട്
മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന് പരിഗണിക്കാതെ ഓഹരികളിലുടനീളം നിക്ഷേപിക്കാന്‍ സാധിക്കുന്ന ഫ്ളെക്സി കാപ് വിഭാഗത്തിലാണ് ഈ ഫണ്ട് ഉള്‍പ്പെടുന്നത്. നേരത്തെ എച്ചഡിഎഫ്സി ഇക്വിറ്റി ഫണ്ട് എന്നറിയപ്പെട്ടിരുന്ന ഫണ്ടിലെ പ്രതിമാസ 10,000 രൂപയുടെ എസ്ഐപി 25 വര്‍ഷം കൊണ്ട് 6.9 കോടിയിലേക്കെത്തി. 22 മടങ്ങിന്റെ വര്‍ധനവാണ് എസ്ഐപി നിക്ഷേപത്തിലുണ്ടായത്.
ഫ്രാങ്കളിന്‍ ഇന്ത്യ ഫ്ളെക്സി കാപ് ഫണ്ട്
ഫ്രാങ്കളിന്‍ ഇന്ത്യ ഫ്ളെക്സി കാപ് ഫണ്ടിലെ എസ്ഐപി നിക്ഷേപം 25 വര്‍ഷ കാലയളവിനുള്ളില്‍ 18 ശതമാനമാണ് വളര്‍ന്നത്. മാസം 10,000 രൂപ വെച്ച് ഫ്രാങ്കളിന്‍ ഇന്ത്യ ഫ്ളെക്സി കാപ് ഫണ്ടില്‍ എസ്ഐപി ചെയ്തൊരാള്‍ക്ക് 5.80 ലക്ഷം രൂപ നേടാനായി.
എച്ച്ഡിഎഫ്സി ടോപ്പ് 100 ഫണ്ട്
ലാര്‍ജ് കാപ് വിഭാഗത്തില്‍പ്പെടുന്ന എച്ച്ഡിഎഫ്സി ടോപ്പ് 100 ഫണ്ട് നിക്ഷേകരെ നിരാശപ്പെടുത്താത്ത ഫണ്ടാണ്. അടുത്തകാലത്തായി ദീര്‍ഘകാല നിക്ഷേപര്‍ക്ക് നല്ല ആദായം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 25 വര്‍ഷത്തെ എസ്ഐപി നിക്ഷേപകര്‍ക്ക് 15 മടങ്ങ് ആദായം നല്കിയ ഫണ്ടാണിത്. പ്രതിമാസം 10,000 രൂപയുടെ എസ്ഐപി വഴി 4.8 കോടി രൂപ സമ്പാദിക്കാന്‍ ഈ ഫണ്ട് വഴി സാധിച്ചു.
More From GoodReturns

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications