ജോലിയെല്ലാം മതിയാക്കി, വിരമിക്കൽ കാലത്തേക്ക് കടന്നാൽ സാധാരണ ഗതിയിലുള്ള വരുമാന സ്രോതസ് അടയും. ശമ്പളം മുടങ്ങുന്നതോടെ അടുത്ത ഘട്ട ജീവിതത്തിനുള്ള വരുമാന മാർഗമാണ് പെൻഷൻ. അടിസ്ഥാന ചെലവുകൾക്കുള്ള തുകയേക്കാളുപരി, ജോലി കാലത്തിന് സമാനമായ ജീവിത നിലവാരം പുലർത്താൻ ആഗ്രഹിക്കുന്നവരാണെങ്കിൽ മാസ വരുമാനം ലഭിക്കുന്ന പദ്ധതികളിൽ നിക്ഷേപിക്കണം. വിരമിക്കൽ പ്രായം കഴിഞ്ഞ ദമ്പതികളാണെങ്കിൽ റിസ്കെടുക്കാതെ നിക്ഷേപിക്കാനുള്ള മാർഗം സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം ആണ്.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
കേന്ദ്ര സർക്കാർ പിന്തുണയുള്ള ഒരു ജനപ്രിയ ലഘു സമ്പാദ്യ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. ഡെബ്റ്റ് നിക്ഷേപത്തിന് ലഭിക്കുന്ന ആകർഷകമായ പലിശ നിരക്ക് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന് ലഭിക്കും. പേര് സൂചിപ്പിക്കുന്നത് പോലെ, 60 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്കുള്ളതാണ് പദ്ധതി.
60 വയസിന് മുകളിലുള്ള ഒരു വ്യക്തിക്ക് കുറഞ്ഞത് 100 രൂപ മുതൽ നിക്ഷേപിച്ച് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അക്കൗണ്ട് ആരംഭിക്കാം. പരമാവധി നിക്ഷേപം 30 ലക്ഷം രൂപയാണ്.

ജോയിന്റ് അക്കൗണ്ട്
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആറംഭിക്കാം. ഭാര്യ, ഭർത്താക്കന്മാരാണെങ്കിൽ മാത്രമാണ് ജോയിന്റ് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുക. ഓരോ അക്കൗണ്ടിലും 30 ലക്ഷം രൂപ എന്ന പരിധി വെച്ച് ജോയിന്റ് അക്കൗണ്ട് ഉടമയ്ക്ക് 60 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 2024 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം മുതൽ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം 8.20 ശതമാനം വാർഷിക പലിശ നൽകുന്നുണ്ട്.
കാലാവധി
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന് 5 വർഷമാണ് കാലാവധി. എന്നാൽ കാലാവധിക്ക് ഒരു വർഷം മുൻപ് അപേക്ഷ നൽകുകായാണെങ്കിൽ 3 വർഷത്തേക്ക് കൂടി നീട്ടി ലഭിക്കും. നിക്ഷേപകർക്ക് വർഷത്തിൽ 4 തവണകളിലാണ് പലിശ ലഭിക്കുക. മാർച്ച് 31, ജൂൺ 30, സെപ്റ്റംബർ 30, ഡിസംബർ 31 തീയിതകളിലാണ് പലിശ ലഭിക്കുക. പലിശ സേവിംഗ്സ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്‌കീമിൽ ജോയിന്റ് അക്കൗണ്ടെടുത്തവർക്ക് മാസം 41,000 രൂപ നേടാൻ സാധിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
40,000 രൂപ മാസ പെൻഷൻ
ദമ്പതികളുടെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അക്കൗണ്ടുകളിൽ 30 ലക്ഷം രൂപ വീതം നിക്ഷേപിച്ചാൽ ആകെ നിക്ഷേപം 60 ലക്ഷം രൂപയാണ്. ത്രൈമാസത്തിൽ 1,23,000 രൂപയാണ് പലിശ ലഭിക്കുക. ഇത് പ്രതിമാസ വരുമാനമായി കണക്കാക്കിയാൽ 41,000 രൂപയ്ക്ക് തുല്യമാണ്. സംയുക്ത അക്കൗണ്ടിൽ 3 ലക്ഷം രൂപ വീതം (ആകെ 6 ലക്ഷം രൂപ) നിക്ഷേപിച്ചാൽ മാസത്തിൽ ലഭിക്കുന്ന പെൻഷൻ 4,100 രൂപയാണ്.
വ്യക്തിഗത അക്കൗണ്ടിൽ 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ 6,833 രൂപയും 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ 10,200 രൂപയും ലഭിക്കും. 20 ലക്ഷം രൂപ നിക്ഷേപിച്ചാൽ 13,666 രൂപയാണ് മാസത്തിൽ നിക്ഷേപിക്കുക.
നികുതി
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിലെ നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും. നിക്ഷേപിക്കുന്ന തുകയില്‍ നിന്ന് 1.50 ലക്ഷം രൂപ നികുതി ഇളവ് നേടാം. എന്നാല്‍ ലഭിക്കുന്ന പലിശ വരുമാനത്തിന് യാതൊരു നികുതി ഇളവും ലഭിക്കില്ല. ബാധകമായ നികുതി സ്ലാബ് അനുസരിച്ച് നികുതി നല്‍കേണ്ടതായി വരാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications