റിപ്പോ നിരക്ക് വർധനവിൽ നേട്ടം ലഭിച്ചത് നിക്ഷേപകർക്ക് തന്നെയാണ് പ്രത്യേകിച്ച സ്ഥിര വരുമാന നിക്ഷേപങ്ങളെ ആശ്രയിക്കുന്നവർക്ക്. പലിശ നിരക്ക് വർധനവ് സ്ഥിരവരുമാന ഉപകരണങ്ങൾ ലാഭകരമായി മാറ്റിയിട്ടുണ്ട്.
മണി മാർക്കറ്റ് ഫണ്ടുകൾ മുതൽ സോവറിൻ ബോണ്ടുകൾ, സ്ഥിര നിക്ഷേപം തുടങ്ങിയ റിസ്ക് ഫ്രീ നിക്ഷേപങ്ങളുടെ കൂട്ടത്തിൽ വെയ്ക്കാവുന്നൊരു നിക്ഷേപമാണ് ആർബിഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകൾ. ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ട് 2020 എന്നറിയപ്പെടുന്ന നിക്ഷേപം മാന്യമായ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.
ആർബിഐ ഫ്ളോട്ടിംഗ് റേറ്റ് ബോണ്ടുകൾ
ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ എല്ലാ ഗുണങ്ങളുമുള്ള നിക്ഷേപമാണ് ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകൾ. വ്യക്തികൾക്കും ഹിന്ദു അഭിവക്ത കുടുംബങ്ങൾക്കും നിക്ഷേപിക്കാം. പ്രായ പരിധിയില്ലാതെ ഏതൊരാൾക്കും നിക്ഷേപിക്കാവുന്നൊരു പദ്ധതിയാണിത്.
18 വയസിന് താഴെയുള്ളവർക്ക് വേണ്ടി രക്ഷിതാക്കൾ വഴി നിക്ഷേപിക്കാൻ സാധിക്കും. 1,000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. ഉയർന്ന തുകയ്ക്ക് പരിധിയില്ല. കാലാവധി 7 വർഷമാണ്. നിക്ഷേപത്തിന് ആദായ നികുതിയിളവുകളൊന്നും ലഭിക്കുകയില്ല.

പലിശ നിരക്ക്
ആർബിഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകളുടെ പലിശ നിരക്ക് വർഷത്തിൽ 2 തവണയാണ് അവലോകനം ചെയ്യുന്നത്. 6 മാസ ഇടവേളകളിൽ ജൂൺ അവസാനവും ഡിസംബർ അവസാനത്തിലുമാണിത്. ആർബിഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകളുടെ പലിശ നിരക്ക് കണക്കാക്കുന്നത് പോസ്റ്റ് ഓഫീസ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന്റെ പലിശ നിരക്കുമായി ബന്ധപ്പെടുത്തിയാണ്.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിനെക്കാളും 0.35 ശതമാനം അധിക നിരക്ക് ബോണ്ടിന് ലഭിക്കും. 7 ശതമാനമാണ് സേവിംഗ്സ് സർട്ടിഫിക്കറ്റിന്റെ പലിശ നിരക്ക് ഇതിനാൽ നിലവിൽ 7.35 ശതമാനം പലിശ ബോണ്ടിന് ലഭിക്കുന്നു. വര്‍ഷത്തില്‍ ജനുവരി 1നും ജൂലായ് 1നും പലിശ വിതരണം ചെയ്യും.
കാലാവധി
റിസർവ് ബാങ്ക് ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകളുടെ കാലാവധി 7 വർഷമാണ്. സാധാരണ നിക്ഷേപകർക്ക് കാലാവധിക്ക് മുൻപ് നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ല. മുതിർന്ന പൗരന്മാർക്ക് ഇതിൽ ഇളവുണ്ട്. 60-70 വയസിന് ഇടയിൽ പ്രായമുള്ള നിക്ഷേപകര്‍ക്ക് 6 വര്‍ഷമാണ് ലോക്ഇന്‍ പിരിയഡ്. 70-80 വയസിന് ഇടയിലുള്ളവർക്ക് 5 വര്‍ഷത്തിന് ശേഷവും 80 വയസ് കഴിഞ്ഞവർക്ക് 4 വര്‍ഷത്തിന് ശേഷവും നിക്ഷേപം പിൻവലിക്കാൻ സാധിക്കും.

എങ്ങനെ നിക്ഷേപിക്കാം
ആർബിഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിൽ നിക്ഷേപം ആരംഭിക്കാന്‍ ഡീമാറ്റ് അക്കൗണ്ടിന്റെ ആവശ്യമില്ല. പൊതുമേഖലാ ബാങ്കുകളിൽ നിന്ന് ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകൾ വാങ്ങാം. തിരഞ്ഞെടുത്ത സ്വകാര്യ ബാങ്കുകളിലും ബോണ്ടുകൾ വാങ്ങാൻ സാധിക്കും.
എസ്ബിഐ, ഐഡിബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ നിക്ഷേപത്തിനുള്ള സൗകര്യം നൽകുന്നുണ്ട്. കാലാവധിക്കുള്ളിൽ സെക്കൻഡറി മാർക്കറ്റിൽ വില്പന നടത്താൻ സാധിക്കുന്ന നിക്ഷേപമല്ല ആർബിഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗസ് ബോണ്ട്. ഈട് നൽകി വായ്പയെടുക്കാനും റിസർവ് ബാങ്ക് ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകൾ വഴി സാധിക്കില്ല.
സ്ഥിര നിക്ഷേപവുമായി താരതമ്യം
ആർബിഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 7.35 ശതമാനം മാന്യമായ നിരക്കാണെങ്കിലും മുതിർന്ന പൗരന്മാർക്ക് ബാങ്ക് സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് ഇതിലും മികച്ച പലിശ നിരക്ക് ലഭിക്കും. സ്വകാര്യ ബാങ്കുകളിൽ ബന്ധൻ ബാങ്കും ആർബിഎൽ ബാങ്കും സ്ഥിരനിക്ഷേപത്തിന് യഥാക്രമം 8.5 ശതമാനവും 8.3 ശതമാനവും പലിശ നൽകുന്നുണ്ട്.
ആർബിഐ ബോണ്ടിനേക്കാൾ പലിശ നൽകുന്ന ബാങ്കുകൾ ആക്സിസ് ബാങ്ക് - 8.01%, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്- 8%, ഇൻഡസ്ഇൻഡ് ബാങ്ക്- 7.85%, എച്ച്ഡിഎഫ്സി ബാങ്ക്-7.75%, പഞ്ചാബ് നാഷണൽ ബാങ്ക്- 7.75%, കരൂർ വൈശ്യ ബാങ്ക്- 7.65%, ഐസിഐസിഐ ബാങ്ക്- 7.60%, കൊട്ടക് മഹീന്ദ്ര ബാങ്ക്- 7.6%, ഇന്ത്യൻ ഓവർസീസ് ബാങ്ക്- 7.50% എന്നിവയാണ്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications