സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ വിരമിക്കലിന് ശേഷമുള്ള ജീവിതത്തിനായുള്ള തുക കണ്ടത്തേണ്ടതുണ്ട്. ഇതിനായി മികച്ച നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുകയെന്നതാണ് മികച്ചൊരു മാര്‍ഗം. ഇന്നത്തെ ജീവിത ചെലവുകളെ അടിസ്ഥാനപ്പെടുത്തി നിക്ഷേപിക്കുന്നതിന് പകരം പണപ്പെരുപ്പം കണക്കാക്കി വിരമിക്കല്‍ കാലത്തുള്ള ചെലവിനെ അടിസ്ഥാനപ്പെടുത്തിയുള്ള തുക കണ്ടത്തേണ്ടതുണ്ട്. ഇതിനായി പണപ്പെരുപ്പത്തെ മറികടന്നുള്ള ആദായം നല്കുന്ന നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്.
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി പൊതുവെ നിക്ഷേപകര്‍ തിരഞ്ഞെടുക്കുന്നത് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നാഷണല്‍ പെന്ഷന് സിസ്റ്റം പോലുള്ള നിക്ഷേപങ്ങളാണ്. പണപ്പെരുപ്പത്തെ മറികടന്നുള്ളൊരു ആദായം ലഭിക്കാന്‍ നാഷണല്‍ പെന്ഷന് സിസ്റ്റം സഹായിക്കും. മാസത്തില്‍ 5000 രൂപ വീതം നിക്ഷേപിക്കുന്നൊരാള്‍ക്ക് മാസത്തില്‍ 2 ലക്ഷം പെന്ഷന് നേടാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. ഇത് എങ്ങനെയാണെന്ന് നോക്കാം.
നാഷണൽ പെൻഷൻ സിസ്റ്റം
പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയെന്ന സര്‍ക്കാര്‍ സ്ഥാപനം നടത്തുന്ന പെന്ഷന്- നിക്ഷേപ പദ്ധതിയാണ് നാഷണല്‍ പെന്ഷന് സിസ്റ്റം. 2004-ൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മാത്രമായി ആരംഭിച്ച എൻപിഎസ് പൊതുജനങ്ങൾക്ക് കൂടി ചേരാവുന്ന രീയിൽ മാറ്റം വരുത്തിയത് 2009 തിലാണ്. പോയിന്റ് ഓഫ് പ്രസൻസ് സേവനകേന്ദ്രങ്ങൾ വഴിയാണ് എൻപിഎസിൽ ചേരേണ്ടത്. പൊതുമേഖലാ ബാങ്കുകളും ചില സ്വകാര്യ ബാങ്കുകളും പോസ്റ്റ് ഓഫീസുകളിലും ഈ സേവനമുണ്ട്.
വിശദാംശങ്ങൾ
18 മുതല്‍ 70 വയസുള്ളവർക്കാണ് എന്‍പിഎസില്‍ ചേരാനാവുക. 60 വയസ് വരെയാണ് നിക്ഷേപം നടത്തേണ്ടത്. എന്നാൽ 60-70 വയസിനിടെ പദ്ധതിയിൽ ചേർന്നവർക്ക് 75 വയസുവരെ നിക്ഷേപിക്കാൻ അവസരമുണ്ട്. എൻപിഎസിൽ വർഷത്തിൽ കുറഞ്ഞത് 1,000 രൂപ നിക്ഷേപിക്കണം. നിക്ഷേപിക്കാനുള്ള തുകയ്ക്ക് പരിധിയില്ല. എന്‍പിഎസ് അക്കൗണ്ടിലെ തുക ഓഹരിയിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കാൻ സാധിക്കും. 75 ശതമാനം തുക വരെ ഓഹരിയിലേക്ക് മാറ്റാം.
ഇതിനാൽ തന്നെ എൻപിഎസിലെ ആദായം നിശ്ചിത നിരക്ക് പ്രകാരമല്ല, ഓഹരിയിലും കടപത്രങ്ങളിലുമുള്ള നിക്ഷേപത്തിന്റെ വളർച്ചയ്ക്ക് അനുസരിച്ചാണ് ആദായം ലഭിക്കുക.
ആന്യുറ്റി വിഹിതം
കാലാവധിയില്‍ എന്‍പിഎസില്‍ നിന്ന് മുഴുവന്‍ പണവും പിന്‍വലിക്കാന്‍ സാധിക്കില്ല. കുറഞ്ഞത് 40 ശതമാനം തുക ആന്യുറ്റിയിലേക്ക് മാറ്റണം. ഇത് ഉപയോഗിച്ചാണ് വിരമിച്ച ശേഷം പെന്ഷന് നല്‍കുന്നത്. ബാക്കി വരുന്ന 60 ശതമാനം നികുതി ബാധ്യതകളില്ലാതെ പിന്‍വലിക്കാം. നിക്ഷേപകന്റെ താല്പര്യ പ്രകാരം 40 ശതമാനത്തില്‍ കൂടുതല്‍, 100 ശതമാനം വരെ തുക പെന്‍ഷനായി ആന്യുറ്റിയിലേക്ക് മാറ്റാം.
നികുതി ഇളവ്
വര്‍ഷത്തില്‍ എന്‍പിഎസില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് 2 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. ആദായ നികുതി നിയമം സെക്ഷന്‍ 80സി പ്രകാരം ലഭിക്കുന്ന 1.50 ലക്ഷത്തിന്റെ ഇളവിനോടൊപ്പം സെക്ഷന്‍ 80സിസിഡി (1ബി) പ്രകാരം 50,000 രൂപയുടെ അധിക നികുതി ഇളവും ലഭിക്കും.
കാൽക്കുലേറ്റർ
20 വയസില്‍ എന്‍പിഎസില്‍ ചേരുന്നൊരാള്‍ക്ക് 40 വര്‍ഷം നിക്ഷേപത്തിനായുണ്ട്. മാസത്തില്‍ 5,000 രൂപ വീതം നിക്ഷേപിക്കുമ്പോള്‍ 60-ാം വയസില്‍ എന്‍പിഎസില്‍ നിന്ന് 10 ശതമാനം ആദായം ലഭിച്ചാല്‍ ആകെ സമ്പാദ്യം 3.18 കോടി രൂപയായി മാറും.
ഇതിന്റെ 60 ശതമാനമായ 1.91 കോടി രൂപ ഒറ്റത്തവണയായി ലഭിക്കും. ബാക്കിയുള്ള 1.27 കോടി രൂപ ആന്യുറ്റിയിലേക്ക് മാറ്റുകയും 6 ശതമാനം ആന്യുറ്റി നിരക്ക് ലഭിക്കുകയും ചെയ്താല്‍ മാസത്തില്‍ 63,768 രൂപ മാസത്തില്‍ ലഭിക്കും.
ഇതേ നിക്ഷേപത്തില്‍ നിന്ന് 12 ശതമാനം റിട്ടേണ്‍ ലഭിക്കുകയും 70 ശതമാനം തുക ആന്യുറ്റിയിലേക്ക് മാറ്റുകയും ചെയ്താല്‍ 2 ലക്ഷം രൂപ പെന്ഷന് ലഭിക്കും. 12 ശതമാനം ആദായം ലഭിച്ചാല്‍ 5.9 കോടി രൂപയാകും സമ്പാദ്യം. ഇതില്‍ നിന്ന് 4.15 കോടി ആന്യുറ്റിയിലേക്ക് മാറ്റുകയും 6 ശതമാനം ആന്യുറ്റി റിട്ടേണ്‍ ലഭിക്കുകയും ചെയ്താല്‍ 207,942 രൂപ മാസ പെന്ഷന് ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
