A Oneindia Venture

മാസത്തിൽ 210 രൂപ അടച്ചാൽ സ്ഥിര വരുമാനമായി; 60 കഴിഞ്ഞാൽ നേടാം 5,000 രൂപ മാസ പെൻഷൻ

വിരമിച്ച ശേഷം പെൻഷൻ ലഭിക്കാൻ സാധ്യതയുള്ള ജോലിയാകില്ല ഭൂരിഭാ​ഗം പേർക്കും. ജീവിത ചെലവുകൾ കൊണ്ട് വലിയ തുക പെൻഷൻ പദ്ധതിയിലേക്ക് മാറ്റാൻ സാധിക്കാത്തവർക്ക് പെൻഷനുള്ള സാധ്യത മങ്ങുകയാണ്. ഇവർക്ക് അനു​ഗ്രഹമാണ് കേന്ദ്ര സർക്കാറിന്റെ അടൽ പെൻഷൻ യോജന. 2015 മേയ് 9 നാണ് രാജ്യത്ത് അടല്‍ പെന്‍ഷന്‍ യോജന ‌ ആരഭിച്ചത്. പെൻഷൻ പദ്ധതിയിൽ ചേർന്നവർക്ക് 60 വയസിന് ശേഷം 5,000 രൂപ പെൻഷൻ ലഭിക്കുന്നതാണ് പദ്ധതി.

പെന്‍ഷന്‍ ഫണ്ട് റെഗലേറ്ററി ആന്‍ഡ് ഡെലവപ്‌മെന്റ് അതോറിറ്റിയാണ് പദ്ധതി കൈകാര്യം ചെയ്യുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ നവംബർ 30 വരെ 8 ദശലക്ഷം പേരാണ് അടൽ പെൻഷൻ യോജനയിൽ അം​ഗത്വമെടുത്തത്. ഇതോടെ മൊത്തെ വരിക്കാരുടെ എണ്ണം 48 ദശലക്ഷം കവിഞ്ഞു. പദ്ധതിയുടെ വിശദാംശങ്ങൾ നോക്കാം.

പദ്ധതിയിൽ ചേരുന്നത് എങ്ങനെ

പദ്ധതിയിൽ ചേരുന്നത് എങ്ങനെ

അടൽ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്, ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നിവ ആവശ്യമാണ്. ഇതോടൊപ്പം ആദായ നികുതി അടക്കുന്നവരാണെങ്കില്‍ പദ്ധതിയില്‍ ചേരാന്‍ സാധിക്കില്ല. പ്രായ പരിധി കുറഞ്ഞത് 18 വയസും ഉയർന്ന പ്രായം 40 വയസുമാണ്. അടല്‍ പെന്‍ഷന്‍ യോജനയില്‍ ഒരാള്‍ക്ക ഒരു അക്കൗണ്ട് മാത്രമെ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. പൊതുമേഖലാ ബാങ്കുകൾ വഴി പദ്ധതിയിൽ ചേരാൻ സാധിക്കും. 

മാസ വിഹിതം

മാസ വിഹിതം

ഒരു കോൻ്ട്രിബ്ടൂട്ടറി പെൻഷൻ പദ്ധതിയാണിത്. മാസത്തിൽ നിശ്ചിത വിഹിതം പെൻഷൻ പദ്ധതിയിലേക്ക് അടയ്ക്കേണ്ടതുണ്ട്. ഇതിന് തുല്യമായ വിഹിതം കേന്ദ്രസർക്കാറും അടയ്ക്കും. മാസ വിഹിതം പ്രായത്തെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്.

പെൻഷൻ പദ്ധതിയുമായി ലിങ്ക് ചെയ്ത് സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് ഓട്ടോ ഡെബിറ്റ് വഴിയാണ് മാസത്തില്‍ വിഹിതം അടവ് നടക്കുക. ആദ്യ അടവ് അടച്ച ദിവസമാണ് മാസ അടവിനുള്ള തീയതിയായി കണക്കാകുക. മാസത്തില്‍ വിഹിതം അടയ്ക്കാനുള്ള ദിവസം അക്കൗണ്ടില്‍ പണമില്ലെങ്കില്‍ പിഴ ഈടാക്കും. ഇത് 1 രൂപ മുതല്‍ 10 രൂപ വരെയായിരിക്കും. 

ഓട്ടോ ഡെബിറ്റ്

വിഹിതം അടയ്ക്കാതിരുന്നാല്‍ 6 മാസത്തേക്ക് അടൽ പെൻഷൻ യോജന അക്കൗണ്ട് മരവിപ്പിക്കും. 12 മാസത്തിന് ശേഷം അക്കൗണ്ട് അവസാനിപ്പിക്കും. ഓട്ടോ ഡെബിറ്റ് സൗകര്യത്തിനായി അക്കൗണ്ടില്‍ കൃത്യമായ പണമുണ്ടെന്ന് ഉറപ്പു വരുത്തണം. ചേരുന്നയാള്‍ 20 വര്‍ഷം ചുരുങ്ങിയത് നിക്ഷേപം നടത്തണം. 

കുറഞ്ഞ വിഹിതം

കുറഞ്ഞ വിഹിതം

അടൽ പെൻഷൻ യോജനയിൽ ചേരുന്നയാളുടെ പ്രായം, തിരഞ്ഞെടുക്കുന്ന പെൻഷൻ എന്നിവ വിഹിതത്തെ ആശ്രയിക്കുന്നു. 18നും 44 നും ഇടയിൽ പ്രായമുള്ളവർക്ക് ചേരാൻ സാധിക്കുന്നതിനൊപ്പം 1,000, 2,000, 3,000, 4,000, 5,000 എന്നിങ്ങനെ നാല് തരം പെൻഷനുകൾ അടൽ പെൻഷൻ യോജനയിൽ ലഭിക്കും. 42 രൂപ മുതൽ 1,318 രൂപ വരെ വ്യത്യസ്ത മാസ വിഹിതങ്ങളുണ്ട്.

18 വയസില്‍ ചേരുന്നയാള്‍ മാസം 1,000 രൂപ പെൻഷൻ തിരഞ്ഞെടുത്താൽ 42 രൂപയാണ് 20 വർഷം അടയ്ക്കേണ്ടത്. 39-ാം വയസില്‍ ചേരുന്നയാള്‍ക്ക് മാസം 5,000 രൂപ പെൻഷൻ ലഭിക്കണമെങ്കിൽ 1,318 രൂപ മാസം അടയ്ക്കണം.

5,000 രൂപ പെൻഷൻ ലഭിക്കാൻ

5,000 രൂപ പെൻഷൻ ലഭിക്കാൻ

60 വയസിന് ശേഷം 5,000 രൂപ പെൻഷൻ ലഭിക്കാൻ 18 വയസില്‍ പദ്ധതിയിൽ ചേരുന്നൊരാൾ മാസത്തിൽ 210 രൂപ അടച്ചാല്‍ മതിയാകും. 30 വയസുകാരന് മാസം 116 രൂപ അടച്ചാല്‍ 1,000 രൂപ പെൻഷൻ ലഭിക്കും. 5,000 രൂപ ലഭിക്കാൻ 30 വയസുകാരൻ മാസത്തിൽ 577 രൂപ അടക്കണം. 60 വയസിന് മുൻപ് പദ്ധതിയിൽ നിന്ന് പിന്മാറുകയാണെങ്കിൽ അടച്ച തുക തിരികെ ലഭിക്കും.

ചേരുന്നയാളുടെ മരണ ശേഷം പെന്‍ഷന്‍ ഭാര്യ/ ഭര്‍ത്താവിന് നല്‍കും. ഇവരുടെ മരണ ശേഷം ചേര്‍ന്നയാളുെടെ 60 വയസ് വരെയുള്ള തുക കണക്കാക്കി നോമിനിക്ക് തിരികെ നൽകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X