ചെറുതും വലുതുമായ ആവശ്യങ്ങൾക്ക് പണത്തിന്റെ ആവശ്യമുള്ളവരാണ് എല്ലാവരും. ചെറിയ ആവശ്യങ്ങളാണെങ്കിൽ സുഹൃത്തുക്കളും പരിചയക്കാർക്കമിടയിൽ നിന്ന് പണം വായ്പയെടുക്കുന്നതാണ് പൊതുവെയുള്ള രീതി. അല്പം വലിയ തുക ആവശ്യമായി വരുന്നൊരാൾ വായ്പകളിലേക്ക് പോകുന്നതുമാണ് രീതി.
എന്നാൽ മുന്‍കൂട്ടി ചെലവുകൾ കണക്കാക്കുന്നവർക്ക് പരിഗണിക്കാവുന്ന വഴിയാണ് ചിട്ടികൾ. മാസ തവണകളിലൂടെ നല്ലൊരു തുക സ്വന്തമാക്കാൻ ചിട്ടി വഴി സാധിക്കും. ഇത്തരത്തിൽ മാസം 15,000 രൂപ വരെ അടയ്ക്കാൻ സാധിക്കുന്നവർക്ക് ആദ്യ മാസത്തിൽ 17 ലക്ഷം രൂപ നേടാൻ സാധിക്കുന്നൊരു മൾട്ടി ഡിവിഷൻ ചിട്ടിയെ പറ്റി പരിചയപ്പെടാം.
മൾട്ടി ഡിവിഷൻ ചിട്ടി
ദീർഘകാല ചിട്ടികൾ പണ സമാഹരണത്തിനും നിക്ഷേപത്തിനും നിക്ഷേപത്തിനും പരിഗണിക്കുന്നവയാണ്. 15,000 രൂപ പരമാവധി മാസ അടവുള്ള 120 മാസത്തേക്ക് അടവ് വരുന്ന 18 ലക്ഷത്തിന്റെ മള്‍ട്ടി ഡിവിഷന്‍ ചിട്ടിയാണിത്. 120 മാസത്തെ മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ 40 ശതമാനം ലേല കിഴിവിൽ ചിട്ടി താഴ്ത്തി വിളിക്കാൻ സാധിക്കും.
പരമാവധി ലേല കിഴിവിൽ പോകുന്ന മാസങ്ങളിൽ 11,063 രൂപ മാത്രമാണ് മാസ അടവ് വരുന്നത്. മാസത്തിൽ 11,063 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയിൽ അടയ്ക്കാൻ സാധിക്കുന്നൊരാൾക്ക് ഈ ചിട്ടിയിൽ ചേരാം.

ലേല കിഴിവ് കൂടുതൽ
120 മാസത്തേക്കുള്ള ചിട്ടിയിൽ 480 പേരുള്ള ചിട്ടിയായതിനാല്‍ പരമാവധി ലേല കിഴിവിൽ ചിട്ടി വിളിക്കാൻ കൂടുതല്‍ പേരുണ്ടാകും. ഇതിനാൽ കൂടുതൽ മാസത്തിൽ പരമാവധി ലേല കിഴിവിൽ പോകുന്നതിനാൽ പരമാവധി ലാഭം ചിട്ടി ഉറപ്പു തരുന്നു.
കുറഞ്ഞത്. 2.50 ലക്ഷം മുതല്‍ 3.50 ലക്ഷം രൂപ വരെ ലേല കിഴിവ് കിട്ടാന്‍ സാധ്യതയുള്ള ചിട്ടിയാണിത്. അത്യാവശ്യക്കാർക്ക് 40 ശതമാനത്തിൽ വിളിച്ചെടുക്കാം. സ്ഥിര നിക്ഷേപമിടാനാണെങ്കിൽ ലേലം ആരംഭിക്കുന്നത് വരെ കാത്തിരിക്കുന്നതാണ് നല്ലത്.
സ്ഥിര നിക്ഷേപം
ചിട്ടി നിക്ഷേപമായി കാണുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന സുരക്ഷിതമായ മാർഗമാണ് ചിട്ടി സ്ഥിര നിക്ഷേപം. ചിട്ടി ലേലം പിടിച്ച് സ്ഥിര നിക്ഷേപമിടുന്നത് വഴി അധിക ലാഭം നേടാൻ സാധിക്കും. ചിട്ടി സ്ഥിര നിക്ഷേപത്തിന് നിലവിൽ കെഎസ്എഫ്ഇ നൽകുന്ന പലിശ നിരക്ക് 8 ശതമാനമാണ്. ചിട്ടി സ്ഥിര നിക്ഷേപമിടുമ്പോൾ ഇതുവരെ അടച്ച തുകയ്ക്ക് 7.25 ശതമാനം പലിശയും മേൽബാധ്യതയ്ക്ക് തുല്യമായ തുകയ്ക്ക് 8 ശതമാനവും പലിശ ലഭിക്കും.

17 ലക്ഷം കിട്ടുന്നത് എങ്ങനെ
മൾട്ടി ഡിവിഷൻ ചിട്ടിയിൽ നറുക്കും ലേലവും ഉൾപ്പടെ മാസത്തിൽ ചിട്ടി തുക ലഭിക്കാൻ 4 അവസരങ്ങൾ ലഭിക്കും. ഫോര്‍മാന്‍സ് കമ്മീഷന്‍ ഉള്‍പ്പെടെ 40 ശതമാനം വരെയാണ് താഴ്ത്തി വിളിക്കാന്‍ സാധിക്കുക. പരാമാവധി താഴ്ത്തി വിളിച്ചാൽ 10.80 ലക്ഷം രൂപ ലഭിക്കും.

മാസത്തിൽ മൂന്ന് പേർക്ക് ലേലത്തിൽ പങ്കെടുക്കാം. ഒരാള്‍ക്ക് ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള മുഴുവൻ തുകയായ 17.10 ലക്ഷം രൂപ ലഭിക്കും. എല്ലാ മാസത്തിലും ഭാഗ്യശാലിയായ ഒരാൾക്ക് ഈ തുക ലഭിക്കും. തുകയിൽ നിന്ന് ജിഎസ്ടി കിഴിച്ചാണ് അനുവദിക്കുക.
ജാമ്യങ്ങൾ
കെഎസ്എഫ്ഇയിൽ നിന്ന് ചിട്ടി തുക ലഭിക്കാൻ മേൽ ബാധ്യതയ്ക്ക് അനുസൃതമായ ജാമ്യം നൽകണം. വിവിധ ജാമ്യങ്ങൾ കെഎസ്എഫ്ഇയിൽ സമർപ്പിച്ച് ചിട്ടി തുക കൈപ്പറ്റാൻ സാധിക്കും. സാലറി സർട്ടിഫിക്കറ്റ്, നിക്ഷേപ രസീത്, ഇൻഷൂറൻസ് സറണ്ടർ വാല്യു, കിസാൻ വികാസ് പത്ര, വിളിച്ചെടുക്കാത്ത ചിട്ടി പാസ്ബുക്ക്, ബാങ്ക് ഗ്യാരണ്ടി, വ്സതു ജാമ്യം, സ്വർണാഭരണങ്ങൾ തുടങ്ങിയ കെഎസ്എഫ്ഇ ജാമ്യമായി സ്വീകരിക്കും. ചിട്ടിയിൽ നിന്ന് പണം കൈപ്പറ്റുമ്പോൾ അടയ്ക്കാൻ ബാക്കിയുള്ള തുകയ്ക്കാണ് ജാമ്യങ്ങൾ നൽകേണ്ടത്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
