ചിട്ടയായ നിക്ഷേപ മാർഗങ്ങളാണ് മാസ തവണകളുള്ള നിക്ഷേപങ്ങൾ. തുടർച്ചയായ മാസങ്ങളിൽ അടവ് നടക്കുന്നത് വഴി നിക്ഷേപ ശീലം കൈവരിക്കാൻ ഇവ സഹായിക്കുന്നു. ഇത്തരത്തിൽ മാസ അടവ് നടക്കുന്ന നിക്ഷേപ- വായ്പ മാർഗമാണ് കെഎസ്എഫ്ഇ ചിട്ടികൾ.
നിക്ഷേപമായും പലിശ രഹിതമായി വായ്പയുടെയും ഗുണങ്ങൾ ലഭിക്കുന്ന സമ്പാദ്യ പദ്ധതിയാണിത്. ആദ്യ മാസം തന്നെ 17 ലക്ഷം രൂപ നേടാനും മാസം 15,000 രൂപ മാത്രം അടവ് വരുന്നതുമായ ഒരു മൾട്ടി ഡിവിഷൻ ചിട്ടി ചുവടെ പരിചയപ്പെടാം.
മൾട്ടി ഡിവിഷൻ ചിട്ടി
മുന്‍കൂട്ടി ചെലവുകൾ കണക്കാക്കുന്നവർക്കും നിക്ഷേപത്തിനും പരിഗണിക്കുന്നവ ചിട്ടിയാണ് 15,000 രൂപ 120 മാസത്തേക്ക് അടവ് വരുന്ന 18 ലക്ഷത്തിന്റെ മള്‍ട്ടി ഡിവിഷന്‍ ചിട്ടി. 120 മാസത്തെ മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ 40 ശതമാനം ലേല കിഴിവിൽ ചിട്ടി താഴ്ത്തി വിളിക്കാൻ സാധിക്കും.
പരമാവധി ലേല കിഴിവിൽ പോകുന്ന മാസങ്ങളിൽ 11,063 രൂപ മാത്രമാണ് മാസ അടവ് വരുന്നത്. മാസത്തിൽ 11,063 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയിൽ അടയ്ക്കാൻ സാധിക്കുന്നൊരാൾക്ക് തിരഞ്ഞെടുക്കാവുന്ന ചിട്ടിയാണിത്.
17 ലക്ഷം ലഭിക്കുന്നത് എങ്ങനെ
മൾട്ടി ഡിവിഷൻ ചിട്ടി ആയതിനാൽ നറുക്കും ലേലവും ഉൾപ്പടെ മാസത്തിൽ ചിട്ടി തുക ലഭിക്കാൻ 4 അവസരങ്ങൾ ലഭിക്കും. ഫോര്‍മാന്‍സ് കമ്മീഷന്‍ ഉള്‍പ്പെടെ 40 ശതമാനം വരെയാണ് താഴ്ത്തി വിളിക്കാന്‍ സാധിക്കുക. പരാമാവധി താഴ്ത്തി വിളിച്ചാൽ 10.80 ലക്ഷം രൂപ ലഭിക്കും. മാസത്തിൽ മൂന്ന് പേർക്ക് ലേലത്തിൽ പങ്കെടുക്കാം.
ഒരാള്‍ക്ക് ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള മുഴുവൻ തുകയായ 17.10 ലക്ഷം രൂപ ലഭിക്കും. എല്ലാ മാസത്തിലും ഭാഗ്യശാലിയായ ഒരാൾക്ക് ഈ തുക ലഭിക്കും. തുകയിൽ നിന്ന് ജിഎസ്ടി കിഴിച്ചാണ് അനുവദിക്കുക.
ഉയർന്ന ലാഭ വിഹിതം
120 മാസത്തേക്ക് 480 പേരുള്ള ചിട്ടിയായതിനാല്‍ പരമാവധി ലേല കിഴിവിൽ ചിട്ടി വിളിക്കാൻ കൂടുതല്‍ പേരുണ്ടാകും. ഇതിനാൽ കൂടുതൽ മാസത്തിൽ പരമാവധി ലേല കിഴിവിൽ പോകുന്നതിനാൽ പരമാവധി ലാഭം ചിട്ടി ഉറപ്പു തരുന്നു. കുറഞ്ഞത്. 2.50 ലക്ഷം മുതല്‍ 3.50 ലക്ഷം രൂപ വരെ ലേല കിഴിവ് കിട്ടാന്‍ സാധ്യതയുള്ള ചിട്ടിയാണിത്. അത്യാവശ്യക്കാർക്ക് 40 ശതമാനത്തിൽ വിളിച്ചെടുക്കാം. സ്ഥിര നിക്ഷേപമിടാനാണെങ്കിൽ ലേലം ആരംഭിക്കുന്നത് വരെ കാത്തിരിക്കാം.
സ്ഥിര നിക്ഷേപമിട്ടാൽ
കെഎസ്എഫ്ഇയിൽ ചിട്ടി തുക സ്ഥിര നിക്ഷേപമിടുമ്പോൾ 7 ശതമാനം മുതൽ 7.50 ശതമാനം വരെ പലിശ ലഭിക്കും. 30 മാസത്തിന് ശേഷം 15 ലക്ഷം രൂപയ്ക്ക് ചിട്ടി പിടിച്ച് സ്ഥിര നിക്ഷേപമിട്ടാൽ എത്ര രൂപ പലിശ ലഭിക്കുമെന്ന് നോക്കാം. 7 ശതമാനം പലിശ കണക്കാക്കിയാൽ 15 ലക്ഷം രൂപ 7 വർഷത്തേക്ക് നിക്ഷേപിച്ചാൽ 9,38,119 രൂപ പലിശയായി ലഭിക്കും.
കാലാവധിയെത്തുമ്പോൾ 24.38 ലക്ഷം രൂപ ലഭിക്കും. മാസത്തിൽ പലിശ വാങ്ങിയാൽ ഒരു മാസം 8,750 രൂപ ലഭിക്കും. ചിട്ടി തുക അത്യാവശ്യമില്ലാത്തവർക്കും പിൻവലിക്കാൻ ജാമ്യമില്ലാത്തവർക്കും ഈ രീതി ഉപയോഗിക്കാവുന്നതാണ്.
ജാമ്യങ്ങൾ എന്തൊക്കെ
വിവിധ ജാമ്യങ്ങൾ കെഎസ്എഫ്ഇയിൽ സമർപ്പിച്ച് ചിട്ടി തുക കൈപ്പറ്റാൻ സാധിക്കും. സാലറി സർട്ടിഫിക്കറ്റ്, നിക്ഷേപ രസീത്, ഇൻഷൂറൻസ് സറണ്ടർ വാല്യു, കിസാൻ വികാസ് പത്ര, വിളിച്ചെടുക്കാത്ത ചിട്ടി പാസ്ബുക്ക്, ബാങ്ക് ഗ്യാരണ്ടി, വ്സതു ജാമ്യം, സ്വർണാഭരണങ്ങൾ തുടങ്ങിയ കെഎസ്എഫ്ഇ ജാമ്യമായി സ്വീകരിക്കും. ചിട്ടിയിൽ നിന്ന് പണം കൈപ്പറ്റുമ്പോൾ അടയ്ക്കാൻ ബാക്കിയുള്ള തുകയ്ക്കാണ് ജാമ്യങ്ങൾ നൽകേണ്ടത്.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications