പെൻഷൻ പദ്ധതികൾ തേടുന്നവർക്ക് ഏറ്റവും സുരക്ഷിതമായി നിക്ഷേപിക്കാവുന്ന പദ്ധതികൾ സർക്കാർ പദ്ധതികളാണ്. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം മുതൽ നാഷണൽ പെൻഷൻ സിസ്റ്റം വരെ സർക്കാർ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവതരിപ്പിച്ച വിവിധ പദ്ധതികളാണ്. സർക്കാർ സ്ഥാപനമായ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷനും വിവിധ പെൻഷൻ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി വയ വന്ദൻ യോജന, ന്യൂ ജീവൻ ശാന്തി, ജീവൻ അക്ഷയ്, സരൾ പെൻഷൻ യോജന എന്നിവ. പദ്ധതിയിൽ ചേർന്നയുടനെ പെൻഷൻ ലഭിക്കുകയും ഇത് മരണം വരെ തുടരുകയും ചെയ്യുന്നൊരു പദ്ധതിയാണ് സരൾ പെൻഷൻ പ്ലാൻ. വിശദാംശങ്ങൾ നോക്കാം.
എല്‍ഐസി സരള്‍ പെന്‍ഷന്‍ പ്ലാന്‍
എൽഐസി സരൾ പെൻഷൻ പ്ലാൻ ഒരു നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റഡ് സിംഗില്‍ പ്രീമിയം പോളിസിയാണിത്. പദ്ധതിയിൽ ചേരുന്നതോടെ ജീവിത കാലം മുഴുവന്‍ പെന്‍ഷന്‍ നേടാം എന്നതാണ് ഗുണം. 2022 ഓഗസ്റ്റിലാണ് എല്‍ഐസി സരള്‍ പെന്‍ഷന്‍ പ്ലാന്‍ പുതുക്കി അവതരിപ്പിച്ചത്. രണ്ട് തരത്തിൽ എൽഐസി സരൾ പെൻഷൻ പ്ലാനിൽ ചേരാം. ലൈഫ് ആന്യുറ്റി, ജോയിന്റ് ലാസ്റ്റ് സര്‍വൈവര്‍ ആന്യുറ്റി എന്നിങ്ങനെയാണിവ.
ലൈഫ് ആന്യുറ്റി ഓപ്ഷനിൽ പോളിസി ഉടയമക്ക് മരണം വരെ ആന്യുറ്റിയായി പെൻഷൻ തുക ലഭിക്കും. മരണ ശേഷം 100 ശതമാനം പര്‍ച്ചേസ് വില പോളിസി ഉടമയുടെ നോമിനിക്ക് തിരികെ ലഭിക്കും. ജോയിന്റ് ലാസ്റ്റ് സര്‍വൈവര്‍ ആന്വുറ്റി എന്നത് ദമ്പതികള്‍ക്കായുള്ള നിക്ഷേപ മാര്‍ഗമാണ്. നിക്ഷേപകന്റെ മരണ ശേഷം പങ്കാളിക്ക് ആന്വുറ്റി തുക ലഭിക്കും. രണ്ടു പേരുടെയും മരണ ശേഷം പര്‍ച്ചേസ് വിലയുടെ നൂറ് ശതമാനം നോമിനിക്ക് കൈമാറും.
പ്രായ പരിധി
സരള്‍ പെന്‍ഷന്‍ യോജനയില്‍ ചേരാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 40 വയസാണ്. 80 വയസിനുള്ളില്‍ സരള്‍ പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ന്നിരിക്കണം. ഒറ്റത്തവണ പ്രീമിയം അടവിലൂടെ പെന്‍ഷന്‍ ലഭിക്കുമെന്നതിനൊപ്പം പോളിസിയില്‍ ചേര്‍ന്നൊരാള്‍ക്ക് തൊട്ടടുത്ത മാസം മുതല്‍ പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. കുറഞ്ഞ അഷ്വേഡ് തുക 1 ലക്ഷം രൂപയാണ്. പരമാവധി നിക്ഷേപിക്കാവുന്ന തുകയ്ക്ക് പരിധിയില്ല.
ചുരുങ്ങിയ പെൻഷൻ
1,000 രൂപയാണ് സരള്‍ പെന്‍ഷന്‍ പദ്ധതി പ്രകാരം ലഭിക്കുന്ന ചുരുങ്ങിയ മാസ പെന്‍ഷന്‍. പോളിസി ഉടമയുടെ താൽപര്യം അനുസരിച്ച് മാസത്തിലോ പാദ വർഷത്തിലോ അർധ വർഷത്തിലോ വർഷത്തിലോ പെന്‍ഷന്‍ വാങ്ങാം. ഏറ്റവും ചുരുങ്ങിയ പാദ വാര്‍ഷിക പെൻഷൻ തുക 3,000 രൂപയാണ്. അര്‍ധ വാര്‍ഷത്തിൽ 6,.000 രൂപയും വർഷത്തിൽ 12,000 രൂപയും കുറഞ്ഞ ആന്യുറ്റിയായി ലഭിക്കും. ഇതിനായി കുറഞ്ഞത് 2.50 ലക്ഷം രൂപ നിക്ഷേപിക്കണം.
മറ്റു നിബന്ധനകൾ
പോളിസി ചേർന്ന് 15 ദിവസത്തിനുള്ളിൽ പോളിസി ഒഴിയാൻ സരൾ പെൻഷൻ പ്ലാനിൽ അനുവദിക്കും. ഓൺലൈനായി ചേർന്ന പോളിസികളിൽ ഇത് 30 ദിവസമാണ്. 6 മാസത്തിന് ശേഷം പോളിസി സറണ്ടർ ചെയ്യാം. ആരോഗ്യ പരമായ ചെലവുകൾക്ക് പോളിസി സറണ്ടർ എൽഐസി അനുവദിക്കുന്നുണ്ട്.
ഇത്തരത്തിൽ സറണ്ടർ ചെയ്യുമ്പോൾ 95 ശതമാനം തുക തിരികെ ലഭിക്കും. 6 മാസത്തിന് ശേഷം വായ്പയെടുക്കാനും അനുവദിക്കും. വാര്‍ഷിക ആന്വുറ്റി തുകയുടെ അമ്പത് ശതമാനത്തില്‍ കുറവ് തുക മാത്രമെ വായ്പ അനുവദിക്കുന്നുളളൂ.
കാൽക്കുലേറ്റർ
ചുരുങ്ങിയ മാസ പെന്‍ഷന്‍ 1000 രൂപയും വാര്‍ഷിക പെന്‍ഷന്‍ 12,000 രൂപയുമാണ്. ഈ തുക പെന്‍ഷന്‍ ലഭിക്കുന്നതിന് 2.50 ലക്ഷം രൂപയ്ക്കാണ് പോളിസി വാങ്ങേണ്ടത്. 58 വയസുകാരൻ 20 ലക്ഷം രൂപ സം അഷ്വേഡുള്ള പോളിസി വാങ്ങിയാൽ 103100 രൂപ വാർഷിക പെൻഷൻ ലസഭിക്കും, 8267 രൂപ മാസത്തിൽ ലഭിക്കും.
ഇതുപോലെ 40 വയസുകാരൻ 10 ലക്ഷം സംഅഷ്വേഡിന്റെ പോളിസി വാങ്ങിയാൽ 50,650 രൂപ വാര്‍ഷിക പെന്‍ഷന്‍ ലഭിക്കും. മാസത്തിൽ 4,091 രൂപ ലഭിക്കും. 1 ലക്ഷം രൂപ വാര്‍ഷിക പെന്‍ഷന്‍ ലഭിക്കണമെങ്കിൽ 20 ലക്ഷം രൂപ നിക്ഷേപിക്കണം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications