ചെറിയ തുകയുടെ മാസ അടവുകളിലൂടെ വലിയൊരു സംഖ്യ നേടാൻ സാധിക്കുന്ന തരം നിക്ഷേപങ്ങൾ സാധാരണക്കാരെ ആകർഷിക്കുന്നവയാണ്. ചിട്ടിയായ നിക്ഷേപ ശീലമുണ്ടാക്കുന്നതിനൊപ്പം സാധാരണക്കാരെയും ലക്ഷാധിപതികളാക്കുന്നു എന്നതാണ് ഇത്തരം നിക്ഷേപങ്ങളുടെ ഗുണം. മാസ തവണകളുള്ള നിരവധി നിക്ഷേപ മാർഗങ്ങൾ ഇന്ന് വിപണിയിൽ ലഭിക്കും.
എസ്ഐപി വഴി മ്യൂച്വൽ ഫണ്ടുകളിലും ആവർത്തന നിക്ഷേപം വഴി ബാങ്കുകളിലോ പോസ്റ്റ് ഓഫീസിലോ നിക്ഷേപം ആരംഭിക്കാൻ സാധിക്കും. സമാന രീതിയിൽ സമ്പാദ്യവും ലൈഫ് ഇൻഷൂറൻസ് പരിരക്ഷയും ഉറപ്പു വരുത്തുന്നൊരു പദ്ധതിയാണ് എൽഐസിയുടെ ന്യൂ ജീവൻ ആനന്ദ്. ഈ പദ്ധതിയുടെ വിശദാംശങ്ങളാണ് ചുവടെ നൽകുന്നത്.
എല്‍ഐസി ന്യൂ ജീവന്‍ ആനന്ദ്
ലൈഫ് ഇന്‍ഷൂറന്‍സിന്റെയും സമ്പാദ്യത്തിന്റെയും സാധ്യത നൽകുന്നൊരു പോളിസിയാൻ് എൽഐസി ന്യൂ ജീവൻ ആനന്ദ്. എല്‍ഐസി ന്യൂ ജീവന്‍ ആനന്ദ് ഒരു നോണ്‍ ലിങ്ക്ഡ്, പാര്‍ട്ടിസിപേറ്റിംഗ്, വ്യക്തിഗത, ലൈഫ് ഇന്‍ഷൂറന്‍സ് പ്ലാനാണ്. കാലാവധിയിൽ പോളിസി തുക ബോണസടക്കം തിരികെ ലഭിക്കും. പോളിസി ഉടമയുടെ ജീവിതകാലം മുഴുവന്‍ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുന്നതിനൊപ്പം പോളിസി ടേം പൂര്‍ത്തിയാക്കുന്ന വ്യക്തിക്ക് സര്‍വൈവല്‍ ബെനഫിറ്റായി തുക ലഭിക്കുകയും ചെയ്യും.
സം അഷ്വേഡ്
എല്‍ഐസി ന്യൂ ജീവന്‍ ആനന്ദ് പ്ലാനിലെ ചുരുങ്ങിയ സം അഷ്വേഡ് 1 ലക്ഷം രൂപയാണ്. 5,000 രൂപയുടെ ഗുണിതങ്ങളായി പോളിസിയിൽ സം അഷ്വേഡ് തുക ഉയർത്താം. 18 വയസ് പൂര്‍ത്തിയായ വ്യക്തിക്ക് പോളിസിയില്‍ ചേരാം. പോളിസിയില്‍ ചേരാനുള്ള പരമാവധി പ്രായം 50 വയസാണ്. പോളിസി ഉടമയുടെ 75 വയസ് വരെയാണ് പരമാവധി പോളിസി കാലാവധി.
പോളിസി പ്രീമിയം
പോളിസി പ്രീമിയം മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ അടയ്ക്കാം. മാസത്തില്‍ പ്രീമിയം അടയ്ക്കുന്നൊരാള്‍ക്ക് 15 ദിവസം ഗ്രേസ് പിരിയഡുണ്ട്. മറ്റു തവണ രീതി ഉപയോഗിക്കുന്നവര്‍ക്ക് 30 ദിവസമാണ് ഗ്രേസ് പിരിയഡ്. 15 വര്‍ഷത്തിനും 35 വര്‍ഷത്തിനും ഇടയില്‍ പോളിസി കാലാവധി തീരുമാനിക്കാം.
കുറഞ്ഞ പോളിസി കാലാവധി 15 വര്‍ഷവും പരമാവധി കാലാവധി 35 വര്‍ഷവുമാണ്. പോളിസി കാലാവധിയില്‍ ബോണസ് സഹിതം ഇന്‍ഷുറന്‍സ് തുക പോളിസി ഉടമയ്ക്കു ലഭിക്കും. കാലാവധി കഴിഞ്ഞാലും മുഴുവന്‍ തുകയ്ക്കും തുല്യമായ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു.
20 വയസുകാരൻ 1 ലക്ഷം രൂപ സം അഷ്വേഡിന് എല്‍ഐസി ന്യൂ ജീവന്‍ ആനന്ദ് പോളിസി വാങ്ങിയാല്‍ 15 വര്‍ഷ പോളിസി ടേം തിരഞ്ഞെടുത്താല്‍ 7,747 രൂപയാണ് അടയ്‌ക്കേണ്ടത്. 35 വര്‍ഷത്തേക്കാണെങ്കില്‍ 2,935 രൂപയാണ് പോളിസി പ്രീമിയം അടവ് വരുന്നത്. 40 വയസുകാരന് 15 വര്‍ഷത്തേക്ക് പോളിസിയെടുത്താല്‍ മാസത്തില്‍ 8,644 രൂപ അടയ്‌ക്കേണ്ടി വരും. 35 വര്‍ഷത്തേക്ക് 3636 രൂപയണ് അടവ് വരുന്നത്.
പോളിസി കാൽക്കുലേറ്റർ
18 വയസുകാരൻ 1 ലക്ഷം രൂപ അഷ്വേഡ് തുകയുള്ള പോളിസി 35 വർഷത്തേക്ക് ആരംഭിച്ചാലുള്ള പ്രീമിയവും മെച്യൂരിറ്റി തുകയും കണക്കാക്കാം. 1 ലക്ഷം രൂപയ്ക്ക് മാസ പ്രീമിയം 1,358 രൂപയും വാർഷിക പ്രീമിയം 16,300 രൂപയുമാണ്. ഇതിനാൽ എല്‍ഐസി ന്യൂ ജീവന്‍ ആനന്ദ് പോളിസിയില്‍ ദിവസത്തില്‍ 45 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് മാസ പ്രീമിയം അടയ്ക്കാം.
35 വർഷത്തെ പോളിസി ടേം തിരഞ്ഞെടുക്കുന്നൊരാൾക്ക് കാലാവധിക്ക് ശേഷം 25 ലക്ഷം രൂപ മെച്യൂരിറ്റി ബെനഫിറ്റിയി ലഭിക്കും. 5.70 ലക്ഷം രൂപയാണ് പോളിസി കാലയളവിൽ അടയ്ക്കേണ്ടി വരുന്നത്. പോളിസി കാലാവധിയിലെല്‍ ബോണസ് സഹിതമാണ് കാലാവധിയിൽ 25 ലക്ഷം രൂപ ലഭിക്കുന്നത്. മെച്യൂരിറ്റി ബെനഫിറ്റ് 5, 10, 15 വര്‍ഷങ്ങളിലായി മാസതവണകളയോ ഒറ്റതവണയായോ വാങ്ങാനാകും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
