മാസ വരുമാനക്കാരോ, ദിവസ വേതനക്കാരോ ആയിക്കോട്ടെ. ഇനി കയ്യിലൊരു സമ്പാദ്യമില്ലാതിരിക്കേണ്ട. ഇത്തരക്കാർക്ക് പറ്റിയ നിക്ഷേപ പദ്ധതികൾ മാസ തവണകളായി അടവ് വരുന്നവയാണ്. ഇത്തരത്തിലുള്ള നിരവധിം പദ്ധതികൾ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്. സമ്പാദ്യം വളർത്തുന്നതിനൊപ്പം ജീവിതത്തിന് പരിരക്ഷ കൂടി ഉറപ്പു വരുത്തുന്നവയാണ് ലൈഫ് ഇൻഷൂറൻസ് പോളിസികൾ. ഇത്തരത്തിൽ ചെറിയ തുകയുടെ മാസ തവണകളിലൂടെ 28 ലക്ഷം രൂപ സമ്പാദിക്കാൻ സാധിക്കുന്നൊരു എൽഐസി പോളിസിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
എൽഐസി ജീവൻ പ്രഗതി പ്ലാൻ
പരിരക്ഷയും സമ്പാദ്യവും ഒന്നിക്കുന്നൊരു നോൺ-ലിങ്ക്ഡ്, വിത്ത് - പ്രോഫിറ്റ്സ് പ്ലാൻ ആണ് എൽഐസിയുടെ ജീവൻ പ്രഗതി പ്ലാൻ. പോളിസി കാലയളവിൽ ഓരോ അഞ്ച് വർഷത്തിനും ശേഷം റിസ്ക് കവറിൽ വർധനവുണ്ടാകും എന്നത് പോളിസിയുടെ പ്രത്യേകതയാണ്. പണത്തിന് ആവശ്യ സമയത്ത് പോളിസിയിൽ നിന്ന് വായ്പ ലഭിക്കുകയും ചെയ്യും.
* 12 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് എൽഐസിയുടെ ജീവൻ പ്രഗതി ഇൻഷുറൻസ് വാങ്ങാം.
* എൽഐസി ജീവൻ പ്രഗതി പ്ലാനിന്റെ കുറഞ്ഞ കാലാവധി 12 വർഷമാണ്.
* പരമാവധി 20 വർഷ കാലാവധി വരെ പോളിസിയെടുക്കാം.
* കുറഞ്ഞ സം അഷ്വേഡ് 1.50 ലക്ഷം രൂപയാണ്. പരമാവധി തുകയ്ക്ക് പരിധിയില്ല
* പ്രീമിയം തുക ത്രൈമാസ, അർദ്ധ വാർഷിക, വാർഷിക അടിസ്ഥാനത്തിൽ അടയ്ക്കാൻ സാധിക്കും.
റിസ്ക് കവർ വർധിക്കും
ജീവൻ പ്രഗതി പ്ലാനിൽ പ്ലാനിൽ, ഓരോ അഞ്ച് വർഷത്തിലും റിസ്ക് കവർ വർധിക്കും എന്നത് പ്രത്യേകതയാണ്. അതായത് അഞ്ച് വർഷം കൂടുമ്പോൾ സം അഷ്വേർഡ് വർധിക്കും.
എൽഐസി ജീവൻ പ്രഗതി പോളിസിയിൽ ഒരാൾ 4 ലക്ഷം അഷ്വേഡ് തുകയുള്ള ഇൻഷുറൻസ് പോളിസി വാങ്ങുകയാണെങ്കിൽ അഞ്ച് വർഷത്തിന് ശേഷം അഷ്വേഡ് തുക 5 ലക്ഷം രൂപയായി മാറും. 10 മുതൽ 15 വർഷം വരെ ഇത് 6 ലക്ഷം രൂപയും 20 വർഷത്തിൽ ഈ തുക 7 ലക്ഷം രൂപയും ആയിരിക്കും.
മരണാനുകൂല്യം
പോളിസി ഉടമയുടെ മരണശേഷം വിവിധ ബോണസുകളും സം അഷ്വേർഡും ചേർത്ത തുകയാണ് നോമിനിക്ക് ലഭിക്കുക. പോളിസി കാലാവധി പൂർത്തിയാക്കിയാൽ അടച്ച തുകയ്ക്കൊപ്പം ബോണസ് ചേർത്ത് നല്ലൊരു തുക പോളിസി ഉടമയ്ക്ക് ലഭിക്കും. സിംപിള്‍ റിവിഷനറി ബോണസ്, ഫൈനല്‍ അഡിഷന്‍ ബോണസ് എന്നിവയും സം അഷ്വേഡും ചേർത്ത തുകയാണ് പോളിസി ഉടമയ്ക്ക് ലഭിക്കുക.
പോളിസി കാൽക്കുലേറ്റർ
27 വയസുകാരന്‍ 2.50 ലക്ഷം രൂപ സം അഷ്വേഡഡുള്ള ജീവന്‍ പ്രഗതി പോളിസി 20 വര്‍ഷ പോളിസി കാലായളവിലേക്ക് വാങ്ങിയാൽ മാസത്തില്‍ അടയ്‌ക്കേണ്ട പോളിസി പ്രീമിയം 1,086 രൂപയാണ്. ദിവസത്തിൽ ഏകദേശം 35 രൂപ കരുതിയാഷ മതിയാകും. വര്‍ഷത്തില്‍ 12,773 രൂപ അടയ്ക്കണം. വര്‍ഷത്തില്‍ 1000 രൂപയ്ക്ക് 42 രൂപ ബോണസ് പ്രതീക്ഷിച്ചാല്‍, 20 വര്‍ഷത്തേക്ക് പോളിസിയില്‍ നിന്ന് സിംപിള്‍ റിവിഷനറി ബോണസായി 2.10 ലക്ഷം രൂപ ലഭിക്കും.
ഫൈനല്‍ അഡിഷന്‍ ബോണസ്, 1000 രൂപയ്ക്ക് 50 രൂപ പ്രതീക്ഷിച്ചാല്‍ 12,500 രൂപയും ലഭിക്കും. ഇത്തരത്തിൽ ആകെ 4,72,500 രൂപ കാലാവധിയില്‍ ലഭിക്കും.
ഇതുപ്രകാരം ഈ പോളിസിയിൽ നിന്ന് എങ്ങനെയാണ് 28 ലക്ഷം നേടുകെന്ന് നോക്കാം. 15 ലക്ഷം സംഅഷ്വേഡുള്ള ജീവൻ പ്രഗതി പോളിസി 20 വർഷ കാലയളവിലേക്ക് വാങ്ങിയൊരാൾക്ക് വർഷത്തിൽ 73,135 രൂപയാണ് പ്രീമിയം വരുന്നത്. മാസത്തിൽ അടയ്ക്കുന്നവരാണെങ്കിൽ 6094 രൂപ മതിയാകും. ദിവസത്തിൽ കരുതിവെയ്ക്കുന്നവർക്ക് 200 രൂപ മാറ്റിവെച്ചാൽ ഈ തുകയിലെത്താം. ഇവർക്ക് മുകളിൽ പറഞ്ഞ പ്രകാരം ബോണസ് ലഭിച്ചാൽ കാലാവധിയിൽ 28,35,000 രൂപ ലഭിക്കും.
More From GoodReturns

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications