കയ്യിൽ പണമുണ്ടായാലും ഇത് കൃത്യമായി നിക്ഷേപിച്ചാൽ മാത്രമെ ഗുണം ലഭിക്കുകയുള്ളൂ. വിരമിക്കൽ കാലത്ത് മാസ വരുമാനമായി ഒരു തുക കയ്യിൽ ലഭിക്കാൻ പെൻഷൻ പദ്ധതികളിൽ നിക്ഷേപിക്കാവുന്നതാണ്. ഒറ്റത്തവണ നിക്ഷേപത്തിൽ ജീവിതകാലം മുഴുവൻ നല്ലൊരു പെൻഷൻ ലഭിക്കുന്നതിന് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ പദ്ധതികൾ തിരഞ്ഞെടുക്കാൽ മതിയാകും.
നിക്ഷേപിക്കുന്ന തുകയിലൂടെ പ്രതിമാസ സ്ഥിര വരുമാനം ലഭിക്കുന്നതിനോടൊപ്പം മരണത്തോടെ നിക്ഷേപിച്ച തുക തിരികെ ലഭിക്കുകയും ചെയ്യും. ഇത്തരത്തിലുള്ളൊരു പദ്ധതിയാണ് എൽഐസി ന്യൂ ജീവൻ ശാന്തി. പദ്ധതിയുടെ വിശദാംശങ്ങൾ അറിയാം.
എൽഐസി ജീവൻ ശാന്തി പ്ലാൻ
എൽഐസി ജീവൻ ശാന്തി പ്ലാൻ സിംഗിൾ പ്രീമിയം നോൺ-ലിങ്ക്ഡ് പ്ലാനാണ്. പോളിസി ഉടമയ്ക്ക് സിംഗിൾ ലൈഫ്, ജോയിന്റ് ലൈഫ് എന്നിങ്ങനെ 2 തരം പ്ലാനുകൾ തിരഞ്ഞെടുക്കാം. ജോയിന്റ് ലൈഫിൽ കുടുംബാഗത്തിനും പെൻഷൻ ലഭിക്കും.
ഉടനടി പെൻഷൻ ലഭിക്കുന്ന ഇമ്മിഡിയേറ്റ് പ്ലാനും 1 വർഷം മുതൽ 12 വർഷം വരെ ഡിഫേർഡ് കാലയളവിൽ പെൻഷൻ ലഭിക്കുന്ന പദ്ധതിയും എൽഐസി ജീവൻ ശാന്തിര പ്ലാനിലുണ്ട്. ഓൺലൈനായി എൽഐസി വെബ്സൈറ്റ് വഴിയും ഓഫ്‍ലൈനായി ശാഖകൾ വഴിയോ എജന്റുമാർ വഴിയോ പോളിസി വാങ്ങാം.
പ്രായ പരിധി
എൽഐസി ജീവൻ ശാന്തി പ്ലാനിൽ 30 വയസ് പൂര്‍ത്തിയായൊരാള്‍ക്ക് നിക്ഷേപിക്കാം. ഉയര്‍ന്ന പ്രായ പരിധി 79 വയസാണ്. ഇമ്മിഡിയേറ്റ് ആന്യുറ്റി പ്ലാനില്‍ ചേരാനുള്ള ഉയർന്ന പ്രായ പരിധി 80 വയസും, ഡിഫേർഡ് അന്യുറ്റി പ്ലാനില്‍ 75 വയസുമാണ്. ഇമ്മിഡിയേറ്റ് പ്ലാന്‍ തിരഞ്ഞെടുക്കുന്നൊരാള്‍ക്ക് പോളിസിയില്‍ ചേര്‍ന്ന തൊട്ടടുത്ത മാസം മുതൽ പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. ഡിഫേര്‍ഡ് പ്ലാൻ തിരഞ്ഞെടുത്താൽ 1-12 വർഷത്തിനുള്ളിൽ തിരഞ്ഞെടുത്ത ഡിഫേർഡ് കാലയളവ് പൂർത്തിയാക്കിയാലാണ് പെൻഷൻ ലഭിക്കുക.
അഷ്വേഡ് തുക
എൽഐസി ജീവൻ ശാന്തി പോളിസിയിൽ കുറഞ്ഞ സം അഷ്വേഡ് 1.50 ലക്ഷം രൂപയാണ്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. 1,000 രൂപ മാസത്തിൽ കുറഞ്ഞ പെൻഷനായി വാങ്ങാൻ സാധിക്കും. മാസത്തിലോ മൂന്ന് മാസത്തിലൊരിക്കലോ 6 മാസം കൂടുമ്പോഴോ വര്‍ഷത്തിലോ പെന്‍ഷന്‍ വാങ്ങാം. പോളിസിയില്‍ ചേരുന്നത് മുതല്‍ കാലാവധിയോളം ആന്യുറ്റി നിരക്ക് മാറ്റമില്ലാതെ തുടരും.
ആന്യുറ്റി നിരക്ക്
2020 ൽ ആരംഭിച്ച എല്‍ഐസി ജീവന്‍ ശാന്തി പ്ലാനിന്റെ ആന്യുറ്റി നിരക്കും ഇന്‍സെന്റീവും എല്‍ഐസി 2023 ജനുവരിയിൽ പരിഷ്‌കരിച്ചിട്ടുണ്ട്. 1,000 രൂപയ്ക്ക് 3 രൂപ മുതല്‍ 9.75 രൂപ വരെ ഇന്‍സെന്റീവ് ലഭിക്കും. ഇത് പര്‍ച്ചേസ് വിലയെയും ഡിഫേര്‍ഡ് പിരയഡിനെയും അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്.
പോളിസി കാൽക്കുലേറ്റർ
എൽഐസി ജീവൻ ശാന്തി പോളിസിയിൽ ആവശ്യമായ കുറഞ്ഞ നിക്ഷേപം 1.50 ലക്ഷം രൂപയാണ്. ഇതിൽ നിന്ന് പ്രതിവർഷം കുറഞ്ഞ പെൻഷനായി 12,000 രൂപ ലഭിക്കും. എൽഐസി ജീവൻ ശാന്തി പ്ലാനിൽ പരമാവധി നിക്ഷേപിക്കാവുന്ന തുകയ്ക്ക് ഉയർന്ന പരിധിയില്ല.
പ്രതിമാസം 11,000 രൂപയിൽ കൂടുതലുള്ള വരുമാനം ആവശ്യമായ വ്യക്തിക്ക് എൽഐസി ജീവൻ ശാന്തി പ്ലാനിൽ കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും നിക്ഷേപിക്കണം. ജനുവരി മുതൽ പുതുക്കിയ ആന്യുറ്റി നിരക്കിലാണ് പെൻഷൻ ലഭിക്കുക.
30-ാം വയസിൽ എൽഐസി ജീവൻ ശാന്തി പ്ലാൻ സിംഗിൽ ലൈഫ് പോളിസി പ്രകാരം 12 വർഷ ഡിഫേർഡ് പിരിയഡ് തിരഞ്ഞെടുത്ത് 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ മാസത്തിൽ 10,440 രൂപ പെൻഷൻ ലഭിക്കും. ത്രൈമാസത്തിൽ 31,646 രൂപയും അർധ വർഷത്തിൽ 63,945 രൂപയും വർഷത്തിൽ 1,30,500 രൂപയും പെൻഷൻ നേടാം.
More From GoodReturns

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ?



Click it and Unblock the Notifications