ഏത് ജോലി ചെയ്യുന്നവരാണെങ്കിലും ജോലി അവസാനിപ്പിച്ചാലുള്ള സമയം ജീവിക്കാനായി തുക കരുതേണ്ടതുണ്ട്. പെൻഷൻ പദ്ധതികളിൽ ചേർന്നവരാണെങ്കിൽ മാസത്തിൽ ലഭിക്കുന്ന പെൻഷൻ തുക കൊണ്ട് അത്യാവശ്യ ചെലവുകൾ നടക്കും. പെൻഷൻ പദ്ധതികളിൽ അംഗമല്ലാത്തവരാണെങ്കിൽ വിരമിക്കൽ കാലത്തിന് ശേഷം മാസ വരുമാനം ഉറപ്പ് ലഭിക്കുന്ന പദ്ധതികൾ കണ്ടെത്തേണ്ടതുണ്ട്.
ലൈഫ് ഇൻഷൂറൻസ് പരിരക്ഷയോടൊപ്പം പെൻഷൻ പദ്ധതിയായും ഉപയോഗിക്കാവുന്ന ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ ജീവൻ ഉമാംഗ് പോളിസി പെൻഷൻ തിരയുന്നവർക്ക് ഉപകാരപ്പെടും. മാസത്തിൽ 1400 രൂപ പ്രീമിയം അടച്ച് വർഷത്തിൽ 36000 രൂപ പെൻഷൻ നേടാവുന്ന പദ്ധതിയുടെ വിശദാംശങ്ങളാണ് ചുവടെ.
ആർക്കൊക്കെ ചേരാം
55 വയസ് വരെ മാത്രമെ ജീവൻ ഉമാംഗ് പോളിസിയിൽ ചേരാൻ സാധിക്കുകയുള്ളൂ. 90 ദിവസം പ്രായമുള്ള കുട്ടി മുതല്‍ പോളിസിയിൽ ചേരാൻ സാധിക്കും. 100 വര്‍ഷത്തേക്കുള്ള കവറേജാണ് പോളിസി നല്‍കുന്നത്. 32 വയസില്‍ പോളിസിയില്‍ ചേരുന്നൊരാൾക്ക് 68 വയസ് വരെ കവറേജ് ലഭിക്കും.
2 ലക്ഷമാണ് പോളിസിയിൽ തിരഞ്ഞെടുക്കാവുന്ന ഏറ്റവും കുറഞ്ഞ സം അഷ്വേഡ് തുക. ഉയർന്ന സം അഷ്വേഡ് തുകയ്ക്ക് പരിധിയില്ല. 15, 20, 25, 30 വര്‍ഷ കാലയളവിലേക്ക് വ്യത്യസ്ത പ്രീമിയം നിക്ഷേപകന് തിരഞ്ഞെടുക്കാം.
മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പോളിസി പ്രീമിയം അടയ്ക്കാം. കുട്ടികളുടെ പേരില്‍ ആണ് പോളിസി എങ്കില്‍ നേട്ടം ലഭിയ്ക്കാന്‍ 30 വയസ് പൂര്‍ത്തിയാകണം. അത്യാവശ്യം വന്നാല്‍ വായ്പ എടുക്കാനുള്ള സൗകര്യവും പോളിസി ഉടമയ്ക്ക് ലഭിക്കും. 3 വർഷത്തിന് ശേഷം പോളിസി സറണ്ടർ ചെയ്യാൻ സാധിക്കും.
പോളിസി ആനുകൂല്യങ്ങൾ
എൽഐസി ജീവൻ ഉമാംഗ് പോളിസിയുടെ പ്രീമിയം അടവ് കാലയളവില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍ ലഭിക്കുന്ന തുക വാര്‍ഷിക പ്രീമിയത്തിന്റെ പത്തിരട്ടിയായിരിക്കും. പോളിസി പ്രീമിയം കാലാവധി പൂർത്തിയാക്കിയാൽ സർവൈവൽ ബെനഫിറ്റ് ഒറ്റതവണയായി ലഭിക്കുന്നതിന് പകരം വാർഷിക തവണകളായാണ് ലഭിക്കുക.
പോളിസി ഉടമ പ്രീമിയം കാലയളവിൽ എല്ലാ മാസ തവണകളും അടച്ച് പൂര്‍ത്തിയാക്കിയാല്‍ സം അഷ്വേഡ് തുകയുടെ 8 ശതമാനം സര്‍വൈവല്‍ ബെനഫിറ്റായി എല്ലാ വര്‍ഷവും പോളിസി ഉടമയ്ക്ക് ലഭിക്കും. പോളിസി പ്രീമിയം കാലായളവ് കഴിഞ്ഞാലുടന്‍ ഈ തുക ലഭിക്കാന്‍ തുടങ്ങും. പോളിസി ഉടമ 100 വയസിനിടെ മരണപ്പെട്ടാൽ നോമിനിക്ക് തുക ലഭിക്കും. നോമിനിക്ക് ഈ തുക തവണകളായോ ഒറ്റതവണയായോ പിൻവലിക്കാൻ സാധിക്കും.
പോളിസി കാൽക്കുലേറ്റർ
എൽഐസി ജീവൻ ഉമാംഗ് പോളിസിയിൽ ചേരുന്നൊരാൾക്ക് 100 വയസു വരെ പെൻഷൻ ലഭിക്കും. എങ്ങനെ 36,000 രൂപ പെൻഷൻ ലഭിക്കുന്നതെന്ന് നോക്കാം. 26-ാം വയസില്‍ 30 വര്‍ഷത്തേക്കുള്ള പ്രീമിയം അടവിൽ 4.5 ലക്ഷം രൂപയുടെ സം അഷ്വേഡിന്റെ ജീവന് ഉമാംഗ് പോളിസി വാങ്ങുന്നൊരാള്‍ക്ക് മാസത്തില്‍ 1,350 രൂപ പ്രീമിയമായി അടയ്ക്കണം. ദിവസത്തില്‍ കണക്കാക്കുമ്പോള്‍ ഇത് 45 രൂപ വരും.
വര്‍ഷത്തില്‍ 15,882 രൂപയാണ് പ്രീമിയയമായി അടയ്ക്കുന്നത്. പോളിസി 30 വര്‍ഷം കാലാവധി പൂര്‍ത്തിയായാല്‍ 31ാമത്തെ വര്‍ഷം മുതല്‍ 36,000 രൂപ പോളിസി ഉടമയ്ക്ക് ലഭിച്ചു തുടങ്ങും. പോളിസിയുടെ ചട്ടം പ്രകാരം സം അഷ്വേഡ് തുകയുടെ 8 ശതമാനം പ്രീമിയം അടവ് കാലാവധിക്ക് ശേഷം ലഭിക്കും. ഇവിടെ 4.5 ലക്ഷത്തിന്റെ 8 ശതമാനമായി 36,000 രൂപ 100 വയസ് വരെ പോളിസി ഉടമയ്ക്ക് ലഭിക്കും.
More From GoodReturns

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications