കേന്ദ്ര സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള നിക്ഷേപമായിനാല് തന്നെ റിസ്കെടുക്കാന്‍ താല്പര്യമില്ലാത്തവര്ക്ക് പറ്റിയ നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് പദ്ധതികള്‍. ഓരോ ത്രൈമാസത്തിലും പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതും കുറഞ്ഞ തുക മുതല്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നതും പോസ്റ്റ് ഓഫീസുകള്‍ വഴി എളുപ്പം നിക്ഷേപം ആരംഭിക്കാമെന്നതും ജനപ്രീയ നിക്ഷേപങ്ങളായി വളര്‍ന്നതിന് കാരണമാണ്.
നല്ലൊരു തുക കയ്യില്‍ വന്നാല്‍ ഏത് പോസ്റ്റ് ഓഫീസ് പദ്ധതിയില്‍ നിക്ഷേപിക്കും?. പെട്ടന്ന് ആവശ്യമില്ലാത്ത തുകയാണെങ്കില്‍ പോസ്റ്റ് ഓഫീസിലെ കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിക്കാം. സാധാരണ ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ പലിശയും പദ്ധതിക്ക് ലഭിക്കും. എങ്ങനെ അക്കൗണ്ടെടുക്കാമെന്നും നിക്ഷേപം ഇരട്ടിയാകുന്ന സമയപരിധിയും നോക്കാം.
കിസാന്‍ വികാസ് പത്ര
പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതിയാണ് കിസാന്‍ വികാസ് പത്ര. നിക്ഷേപം ഇരട്ടിയാക്കുന്ന പദ്ധതിയായാണ് കിസാന്‍ വികാസ് പത്ര അവതരിപ്പിച്ചിട്ടുള്ളത്. ദീര്‍ഘകാല നിക്ഷേപത്തിന് മികച്ച പലിശ നല്കുന്ന എന്നിടത്താണ് കിസാന്‍ വികാസ് പത്രയുടെ വിജയം.

പലിശ നിരക്ക്
ഒക്ടോബര്‍- ഡിസംബര്‍ പാദത്തിലേക്ക് കിസാന്‍ വികാസ് പത്രയുടെ പലിശ നിരക്ക് മാറ്റം വരുത്തിയിട്ടില്ല. 7.50 ശതമാനം പലിശ നിരക്കാണ് നിക്ഷേപത്തിന് ലഭിക്കുക. വര്‍ഷത്തിലാണ് പലിശ കോമ്പൗണ്ട് ചെയ്യുക. ഈ പലിശ നിരക്ക് പ്രകാരം 9 വര്‍ഷം 7 മാസ കാലയളവില്‍ (115 മാസം) നിക്ഷേപം ഇരട്ടിയാകും.
2023 ഒക്ടോബറില്‍ കിസാന്‍ വികാസ് പത്രയില്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 2033 മേയില്‍ 20 ലക്ഷം രൂപ സ്വന്തമാക്കാം. 10 ലക്ഷം രൂപ പലിശയായി നേടാം. 10 വര്‍ഷത്തേക്ക് എസ്ബിഐ റെഗുലര്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നത് 6.50 ശതമാനം പലിശയാണ്. ഇത് പരിഗിക്കുമ്പോള്‍ മികച്ച പലിശ കിസാന്‍ വികാസ് പത്രയില്‍ നിന്ന് ലഭിക്കും.
എങ്ങനെ അക്കൗണ്ടെടുക്കാം
കിസാന്‍ വികാസ് പത്ര നിക്ഷേപത്തിനായി പോസ്റ്റ് ഓഫീസില്‍ നിന്നായി ഫോം എ വാങ്ങണം. ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്ത് പോസ്റ്റ് ഓഫീസില്‍ സമര്‍പ്പിക്കാം. ഏജന്റ് വഴിയാണ് നിക്ഷേപമെങ്കില്‍ ഫോം എ1 സമര്‍പ്പിക്കണം. ആവശ്യമായ രേഖകള്‍ നല്കി പണം നിക്ഷേപിച്ചാല്‍ കിസാന്‍ വികാസ് പത്ര സര്‍ട്ടിഫിക്കറ്റ് ലഭിക്കും. രജിസ്ട്രേഡ് ഇ-മെയില്‍ ഐഡിയിലേക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
നിക്ഷേപകര്‍ ശ്രദ്ധിക്കണം
1,000 രൂപ മുതല്‍ കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിക്കാം. 100 രൂപയുടെ ഗുണിതങ്ങളായി പരിധിയില്ലാതെ നിക്ഷേപിക്കാം. വ്യക്തിഗത അക്കൗണ്ടോ മൂന്ന് പേര് ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ടോ ആരംഭിക്കാം. 10 വയസിന് മുകളിലുള്ളവര്‍ക്ക് സ്വന്തം പേരില്‍ അക്കൗണ്ട് ആരംഭിക്കാം. 10 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് ആരംഭിക്കാം.
നിക്ഷേപം ഇരട്ടിയാകുന്നത് വരെയാണ് കാലാവധിയെങ്കിലും നേരത്തെയുള്ള പിന്‍വലിക്കല്‍ അനുവദിക്കുന്നുണ്ട്. എന്നാൽ ഇതിന് ചില നിബന്ധനകൾ പോസ്റ്റ് ഓഫീസ് നിഷ്കർഷിക്കുന്നുണ്ട്. നിക്ഷേപം ആരംഭിച്ച് 2 വര്‍ഷം 6 മാസം പൂര്‍ത്തിയായാല്‍ പിന്‍വലിക്കാന്‍ അനുവദിക്കും. വ്യക്തിഗത അക്കൗണ്ടാണെങ്കിൽ അക്കൗണ്ട് ഉടമയുടെ മരണ ശേഷം കിസാൻ വികാസ് പത്ര അവസാനിപ്പിക്കാം.
ജോയിന്റ് അക്കൗണ്ട് എടുത്തവരിൽ ഒരാളുടെ മരണം സംഭവിച്ചാലോ എല്ലാ അംഗങ്ങളുടെ മരണ ശേഷമോ അക്കൗണ്ട് അവസാനിപ്പിക്കാം. കോടതി ഉത്തരവ് വഴി നിക്ഷേപം കാലാവധി എത്തുന്നതിന് മുൻപ് കിസാൻ വികാസ് പത്ര പിൻവലിക്കാൻ സാധിക്കും. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അക്കൗണ്ട് ട്രാന്‍സ്ഫർ ചെയ്തും അക്കൗണ്ട് അവസാനിപ്പിക്കാം.
കിസാൻ വികാസ് പത്രയിൽ നിക്ഷേപിക്കുന്നവർക്ക് നികുതി ഇളവുകളൊന്നും ലഭിക്കുകയില്ല.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications