സുരക്ഷിതമായി നിക്ഷേപിക്കാനും നല്ലൊരു തുക ആദായം കണ്ടെത്താനും ശ്രമിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന നിക്ഷേപങ്ങിൾ മുന്നിലാണ് പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികൾ. സുരക്ഷിതത്വം, നികുതി ഇളവ്, പലിശ നിരക്ക് എന്നിവ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ വലിയ പ്രത്യേകതളാണ്. സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും നിക്ഷേപങ്ങളുടെ പലിശ വിലയിരുത്തി ആവശ്യമെങ്കിൽ പലിശ നിരക്ക് ഉയർത്തുമെന്നതാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ നേട്ടം.
ഈ നേട്ടങ്ങളെല്ലാം ലഭിക്കുന്ന സ്ഥിര നിക്ഷേപമുണ്ടെങ്കിലോ. ഇതാണ് പോസ്റ്റ് ഓഫീസിന്റെ ടൈം ഡെപ്പോസിറ്റ് സ്കീമുകൾ. ഈ പദ്ധതിയില്‍ ആർക്കൊക്കെ ചേരാമെന്നും എന്തൊക്കെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും 3 വര്‍ഷം കൊണ്ട് 10 ലക്ഷം രൂപ നേടാൻ സാധിക്കുന്നത് എങ്ങനെയാന്നും പരിശോധിക്കാം.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് സമാനമായ നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. 4 വ്യത്യസ്ത കാലയളവിലേക്ക് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ആരംഭിക്കാന്‍ സാധിക്കും. 1 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 5.5 ശതമാനം പലിശ ലഭിക്കും. രണ്ട് വര്‍ഷത്തേക്ക് 5.7 ശതമാനവും മൂന്ന് വര്‍ഷത്തേക്ക് 5.8 ശതമാനവും പലിശ ലഭിക്കും.
അഞ്ച് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിന് 6.7 ശതമാനം പലിശയാണ് ലഭിക്കുക. അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള നികുതിയിളവ് ലഭിക്കും. മുതിർന്ന പൗരന്മാർക്കും ഇതേ നിരക്കാണ് ലഭിക്കുക.
അക്കൗണ്ടും നിക്ഷേപവും
പ്രായപൂര്‍ത്തിയായവര്‍ക്ക് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് ആരംഭിക്കാം. ഒരാള്‍ക്ക് പരിധികളില്ലാതെ അക്കൗണ്ട് ആരംഭിക്കാം. ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. പരിധിയില്ലാതെ നിക്ഷേപം നടത്താം. നിക്ഷേപം 100ന്റെ ഗുണിതങ്ങളായാണ് നടത്തേണ്ടത്. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിൽ നിന്നും അക്കൗണ്ട് എടുക്കാൻ സാധിക്കും.
കാലാവധി
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ കാലാവധി നീട്ടാന്‍ സാധിക്കും. 1 വര്‍ഷത്തെ നിക്ഷേപം പരമാവധി 6 മാസത്തേക്ക് നീട്ടാം. 2 വര്‍ഷത്തെ അക്കൗണ്ട് 12 മാസം വരെ കാലാവധി ഉയര്‍ത്തി നിക്ഷേപിക്കാം. 3,5 വര്‍ഷ ടേം ഡെപ്പോസിറ്റിന്റെ കാലാവധി 18 മാസത്തേക്ക് ഉയര്‍ത്താനാകും.
അക്കൗണ്ട് ആരംഭിക്കുന്ന സമയത്തോ കാലാവധിയിലോ നിക്ഷേപം നീട്ടാന്‍ അപേക്ഷ നല്‍കാം. നിക്ഷേപം 6 മാസത്തിന് ശേഷം പിന്‍വലിക്കാന്‍ സാധിക്കും. ഇങ്ങനെ പിന്‍വലിക്കുമ്പോള്‍ സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കാണ് ലഭിക്കുക.
കാൽക്കുലേറ്റർ
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ നിന്ന് മൂന്ന് വര്‍ഷം കൊണ്ട് 10 ലക്ഷം നേടാന്‍ സാധിക്കും. ഇതിനായി പോസ്റ്റ് ഓഫീസില്‍ മൂന്ന് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കണം. ഇതിലേക്ക് 8.50 ലക്ഷം രൂപയാണ് നിക്ഷേപിക്കേണ്ടത്. മൂന്ന് വര്‍ഷത്തേക്ക് 5.8 ശതമാനം പലിശയാണ് ലഭിക്കുക. ഇതുപ്രകാരം മൂന്ന് വര്‍ഷത്തിന് ശേഷം 1,60,284 രൂപ പലിശയായി ലഭിക്കും. കാലാവധിയില്‍ 10,10,284 രൂപ പിന്‍വലിക്കാന്‍ സാധിക്കും.
അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ 6.7 ശതമാനം പലിശയാണ് നല്‍കുന്നത്. 3,34,957 രൂപ പലിശ ലഭിക്കുമ്പോള്‍ കാലാവധിയില്‍ 11,84,957 രൂപ പിന്‍വലിക്കാനാകും. നിക്ഷേപം 1 വര്‍ഷത്തേക്ക് കൂടി നീട്ടിയാല്‍ 4,16,366 രൂപ പലിശയായി ലഭിക്കും. 12,66,366 രൂപ 6 വര്‍ഷത്തിന് ശേഷം പിന്‍വലിക്കാനാകും.
More From GoodReturns

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ



Click it and Unblock the Notifications