ഒക്ടോബര്‍ വരെ ഉയരങ്ങളിലേക്കുള്ള ദിശയില്‍ മാത്രം കുതിച്ചിരുന്ന ഓഹരി വിപണികള്‍ സമീപ കാലയളവില്‍ ശക്തമായ ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. ദിവസങ്ങള്‍ക്കിടെ നേരിടുന്ന വമ്പന്‍ തിരുത്തലുകളും അധികം വൈകാതെയുള്ള തിരികെ കയറ്റവും ഒക്കെയായി വിപണികള്‍ അസ്ഥിരമായി നീങ്ങുകയാണ്. അമേരിക്കയിലെ പലിശ നിരക്ക് വര്‍ധനയും കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷങ്ങളും മുതല്‍ വിദേശ നിക്ഷേപകരുടെ വില്‍പ്പനയും പോലുളള കാരണങ്ങളാലും പ്രധാന സൂചികള്‍ ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. ഇതോടെ, രാജ്യത്തെ പ്രമുഖരായ നിക്ഷേപകര്‍ക്കും തങ്ങളുടെ പോര്‍ട്ട്‌ഫോളിയോ കാര്യമായി അഴിച്ചു പണിയേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും മനസിലാകുന്നത്.

എങ്ങനെ മനസിലാക്കാം ?
രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ അതോറിറ്റിയായ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) നിര്‍ദേശ പ്രകാരം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന കമ്പനികള്‍ക്ക് ഓരോ സാമ്പത്തിക പാദത്തിലും മുഖ്യ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം സംബന്ധച്ച വിവരം പരസ്യപ്പെടുത്തേണ്ടതുണ്ട്. കന്വനിയുടെ ആകെ ഓഹരിയില്‍ കുറഞ്ഞത് ഒരു ശതമാനം എങ്കിലും കരസ്ഥമാക്കിയവരെ ആണ് പ്രധാന നിക്ഷേപകരായി കണക്കാക്കുന്നത്.
Also Read: തകര്പ്പന് മൂന്നാം പാദഫലം; 40% ലാഭം നേടാം; നിക്ഷേപത്തിന് പരിഗണിക്കാവുന്ന 5 ഓഹരികളിതാ

1) രാകേഷ് ജുന്‍ജുന്‍വാല
>> വിഹിതം കുറച്ചത്:- ജൂബിലന്റ് ഇന്‍ഗ്രേവിയ (Jubilant Ingrevia), ഡിസംബറില്‍ 0.81 ശതമാനം വിറ്റൊഴിവാക്കി ഓഹരി പങ്കാളിത്തം 4.72-ലേക്ക് കുറച്ചു. സമാനമായി സെയിലിലെ പങ്കാളിത്തം 0.7 കുറച്ച് 1.10-ലേക്ക് താഴ്ത്തി. അതുപോലെ നസാര ടെക്‌നോളജീസിലെ 0.72 ശതമാനം ഓഹികള്‍ ഒഴിവാക്കി 10.10-ലേക്കും ഡിസംബര്‍ പാദത്തില്‍ ഓഹരി പങ്കാളിത്തം ക്രമീകരിച്ചു.
>> വിഹിതം കൂട്ടിയത്:- വാഹന നിര്‍മാണ കമ്പനിയായ എസ്‌കോര്‍ട്ട്‌സില്‍ ഓഹരി പങ്കാളിത്തം 0.45 ശതമാനം വര്‍ധിപ്പിച്ച് 5.20-ലേക്ക് ഉയര്‍ത്തി. അതുപോലെ ടാറ്റ ഗ്രൂപ്പ് സ്റ്റോക്കുകളായ ടൈറ്റന്‍ കമ്പനിയില്‍ 0.22 ശതമാനം ഓഹരികള്‍ വാങ്ങി 5.09-ലേക്കും ടാറ്റ മോട്ടോര്‍സില്‍ 0.07 ശതമാനം വിഹതം കൂട്ടി 1.18-ലേക്കും പങ്കാളിത്തം ഉയര്‍ത്തി.

2) ഡോളി ഖന്ന
>> വിഹിതം കുറച്ചത്:- കെസിപി ലിമിറ്റഡില്‍ 0.2 ശതമാനം ഓഹരികള്‍ ഒഴിവാക്കി 3.9-ലേക്കും ആരീസ് അഗ്രോയില്‍ 0.1 ശതമാനം കുറച്ച് 1.30-ലേക്കും ഓഹരി വിഹിതം താഴ്ത്തി.
>> പുതിയതായി വാങ്ങിയത്:- സിമ്രാന്‍ ഫാംസില്‍ (Simran Darms) 1.74 ശതമാനവും ടിന്ന റബര്‍ & ഇന്‍ഫ്രായില്‍ 1.70 ശതമാനവും ഇന്‍ഡോ ടെക് ട്രാന്‍സ്‌ഫോമേഴ്‌സില്‍ 1.20 ശതമാനം ഓഹരികളും ഡിസംബര്‍ കാലയളവില്‍ വാങ്ങിക്കൂട്ടി.

3) ആശിഷ് കച്ചോലിയ
>> വിഹിതം കുറച്ചത്:- മാസ്‌റ്റെക്കില്‍ 0.34 ശതമാനം ഓഹരികള്‍ ഒഴിവാക്കി 2.02-ലേക്കും വൈഭവ് ഗ്ലോബലിലിലെ പങ്കാളിത്തം 0.20 ശതമാനം കുറച്ച് 1.20-ലേക്കും പിസിബിഎല്ലിലേത് 0.12 ശതമനം കുറച്ച് 1.33-ലേക്കും ഓഹരി വിഹിതം താഴ്ത്തി.
>> വാങ്ങിയത്:- എസ്‌ജെഎസ് എന്റപ്രൈസില്‍ 3.80 ശതമാനവും യുണൈറ്റഡ് ഡ്രില്ലിങ് ടൂള്‍സില്‍ 2.60 ശതമാനവും യാഷോ ഇന്‍ഡസ്ട്രീസില്‍ 2.40 ശതമാനവും ഓഹരികളും പുതിയതായി വാങ്ങി.
Also Read: 52 ആഴ്ച താഴ്ച്ചയിലേക്ക് വീണ 10 'കേമന്' സ്റ്റോക്കുകള്; തിരിച്ചു വരവ് ഉറപ്പ്!

4) ദമാനി, ഗോയല്‍, ധവാന്‍
പ്രമുഖ വാല്യൂ ഇന്‍വസ്റ്റര്‍ രാധാകിഷന്‍ ദമാനി മെട്രോപൊളിസ് ഹെല്‍ത്ത്‌കെയറിന്റെ ഓഹരികളില്‍ നിന്നും 0.16 ശതമാനം ഒഴിവാക്കി 1.23-ലേക്ക് താഴ്ത്തി. സമാനമായി ആശിഷ് ധവാനും സെന്‍സാര്‍ ടെക്‌നോളജീസില്‍ നിന്നും 0.18 ശതമാനം ഓഹരികള്‍ കുറച്ച് 1.06-ലേക്ക് ക്രമീകരിച്ചു. അതേസമയം, മറ്റൊരു പ്രമുഖ നിക്ഷേപകനായ അനില്‍ കുമാര്‍ ഗോയല്‍ നാഹര്‍ കാപ്പിറ്റലില്‍ പുതിയതായി 2.10 ശതമാനം ഓഹരികള്‍ വാങ്ങി. വര്‍ധമാന്‍ ഹോള്‍ഡിംഗ്‌സില്‍ 1.30 ശതമാനവും അവധ് ഷുഗറില്‍ 1.20 ശതമാനവും വീതം ഓഹരി പങ്കാളിത്തം ഡിസംബര്‍ പാദത്തില്‍ ഉയര്‍ത്തുകയും ചെയ്തു.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.