അപ്രതീക്ഷിതമായിട്ടാണ് പണത്തിന് ആവശ്യം വരിക. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ ചിലരെ തളർത്തുന്നു. ഇത്തരം സാഹര്യങ്ങളിൽ ആളുകൾ വ്യക്തിഗത വായ്പകളെയാണ് ആശ്രയിക്കുന്നത്. ഒരു സാധാരണ വായ്പാ മാർഗത്തെ അപേക്ഷിച്ച് പെട്ടെന്ന് തന്നെ വ്യക്തിഗത വായ്പകൾ അംഗീകരിക്കപ്പെടുന്നു. ഇവ സുരക്ഷിതമല്ലാത്ത വായ്പകൾ എന്നും അറിയപ്പെടുന്നു. അതിനു കാരണം ഈട് വെക്കാതെ വായ്പ ഉറപ്പാക്കാം എന്നതിനാലാണ്. മാത്രമല്ല അമിതമായ രേഖകളും ആവശ്യമില്ല.
ഒരു വ്യക്തിഗത വായ്പ ലഭിക്കുന്നത് ഇത്രയും എളുപ്പമാണോ? അതായത് അനാവശ്യമായ രേഖകളൊന്നും തന്നെ നൽകേണ്ടി വരുന്നില്ല എന്നതിനർത്ഥം ഇത്തരം വായ്പകൾ ലഭിക്കുന്നത് എളുപ്പമാണ് എന്നല്ല. ഒരു ബാങ്കോ വായ്പ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനമോ നിങ്ങൾക്ക് വായ്പ നൽകുന്നതിനുമുമ്പ് നിങ്ങളുടെ തിരിച്ചടവ് ശേഷിയെ കുറിച്ച് വായ്പ നൽകുന്നവർ ഉറപ്പാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് നിങ്ങളുടെ വരുമാന തെളിവ് ഒരു സുപ്രധാന രേഖയാവുന്നത്. വായ്പയുടെ തുകയും കാലാവധിയും വരുമാനം, ക്രെഡിറ്റ് സ്കോർ, തിരിച്ചടവ് ശേഷി തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
വരുമാന തെളിവും വ്യക്തിഗത വായ്പയും....
വ്യക്തിഗത വായ്പകൾക്ക് വരുമാന തെളിവ് ഒരു പ്രധാന ഘടകമാണ്. വായ്പാ തിരിച്ചടവുകൾ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് സ്ഥിരമായൊരു സാമ്പത്തിക സ്രോതസ്സുണ്ടെന്ന് വായ്പ നൽകുന്നവർക്ക് ഉറപ്പ് വരുത്തുന്നതിനാണ് വരുമാന തെളിവ് ഉപയോഗിക്കുന്നത്. നിങ്ങൾ പ്രതിമാസം ശമ്പളം വാങ്ങിക്കുന്ന വ്യക്തിയോ, സ്വയം തൊഴിൽ ചെയ്യുന്നയാളോ, അല്ലെങ്കിൽ ഒരു ഫ്രീലാൻസറോ ആണെങ്കിലും വരുമാന തെളിവ് തീർച്ചയായും വായ്പാ അംഗീകരാത്തിനു മുന്നേ സമർപ്പിക്കേണ്ടി വരും.
വരുമാന തെളിവ് വായ്പ നൽകുന്നതോടെ കടം വാങ്ങുന്നയാളുടെ സാമ്പത്തിക സ്ഥിരത വിലയിരുത്താൻ വായ്പാ ദാതാക്കൾക്ക് സാധിക്കുന്നു. വ്യക്തിഗത വായ്പകൾ സുരക്ഷിതമല്ലാത്ത വായ്പകളാണ്, അതിനാൽ തന്നെ അപകട സാധ്യതയും കൂടുതലാണ്. എന്നാൽ ഈ റിസ്ക് ഫാക്ടർ കുറക്കുന്നതിനു വേണ്ടിയാണ് അപേക്ഷകൻ്റെ സ്ഥിര വരുമാനത്തിൻ്റെ തെളിവ് സമർപ്പിക്കുന്നത്. ഈ രേഖ പരിശോധിക്കുന്നതിലൂടെ അപേക്ഷകൻ്റെ പണമടയ്ക്കാനുള്ള കഴിവ് വ്യക്തമാവുന്നു. നിങ്ങൾക്ക് ഉയർന്ന വരുമാനവും ജോലി സ്ഥിരതയും ഉണ്ടെങ്കിൽ കുറഞ്ഞ പലിശ നിരക്കിൽ ആകർഷകമായ ഓഫറുകളോടെ വ്യക്തിഗത വായ്പകൾ ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്.

ഒരു വ്യക്തിഗത വായ്പയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
വായ്പകൾ താരതമ്യം ചെയ്യുക: പലിശ നിരക്കുകൾ, പ്രോസസ്സിംഗ് ഫീസ്, കാലാവധി, യോഗ്യതാ മാനദണ്ഡങ്ങൾ എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്ത വായ്പാദാതാക്കളെ താരതമ്യം ചെയ്ത് മനസ്സിലാക്കുക.
യോഗ്യത പരിശോധിക്കുക: നിങ്ങൾ ആഗ്രഹിക്കുന്ന പോലെ തുക വായ്പയായി ലഭിക്കുമോ എന്ന് അറിയാൻ ഓൺലൈൻ യോഗ്യതാ കാൽക്കുലേറ്ററുകൾ ഉപയോഗിക്കുക. അതിലൂടെ നിങ്ങളുടെ ലക്ഷ്യം ഉറപ്പിക്കാം.
രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുക: തിരിച്ചറിയൽ രേഖ, മേൽവിലാസ തെളിവ്, വരുമാന തെളിവ് തുടങ്ങിയ ആവശ്യമായ രേഖകൾ കൈവശം സൂക്ഷിക്കുക.
ഓൺലൈനായോ ഓഫ്‌ലൈനായോ അപേക്ഷിക്കുക: വായ്പാദാതാവിൻ്റെ വെബ്‌സൈറ്റ് വഴിയോ ബാങ്ക് ശാഖയിൽ നേരിട്ടെത്തിയോ അപേക്ഷാ ഫോം പൂരിപ്പിക്കാം.
രേഖ സമർപ്പിക്കുക: അംഗീകൃത വെബ്സൈറ്റിൽ നിങ്ങളുടെ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക അല്ലെങ്കിൽ സമർപ്പിക്കുക.
ലോൺ അംഗീകാരവും വിതരണവും: വായ്പാദാതാവിൻ്റെ എല്ലാ നിബന്ധനകളും പാലിച്ചാൽ ഈ വായ്പ അംഗീകരിക്കപ്പെടുകയും. തുടർന്ന് നിങ്ങളുടെ അക്കൗണ്ടിലേക്ക് പ്രസ്തുക തുക എത്തിച്ചേരും.
ഒരു വ്യക്തിഗത വായ്പയ്ക്ക് ആവശ്യമായ രേഖകൾ
തിരിച്ചറിയൽ രേഖ: ആധാർ കാർഡ്, പാൻ കാർഡ്, പാസ്‌പോർട്ട്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്.
മേൽവിലാസ തെളിവ്: ആധാർ കാർഡ്, യൂട്ടിലിറ്റി ബില്ലുകൾ (വൈദ്യുതി, വെള്ളം, ഗ്യാസ്), വാടക കരാർ, പാസ്‌പോർട്ട്.
വരുമാന തെളിവ്: പ്രധാനമായും സാലറി സ്ലിപ്പ്
എന്നാൽ വരുമാന തെളിവ് ഓരോ വരുമാന സ്രോതസ്സ് അനുസരിച്ച് വ്യത്യസ്തമായിരിക്കും. അതിനാൽ ഓരോ വരുമാന തെളിവുകളുടെയും ലിസ്റ്റ് ഇതാ...
ശമ്പളം ലഭിക്കുന്ന വ്യക്തികൾക്ക് ലഭിക്കുന്നത്:
- ശമ്പള സ്ലിപ്പുകൾ (കഴിഞ്ഞ 3-6 മാസം)
- കഴിഞ്ഞ 6 മാസത്തെ ശമ്പള ക്രെഡിറ്റുകൾ കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ
- ഫോം 16
സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക്:
- കഴിഞ്ഞ 2-3 വർഷത്തെ ആദായ നികുതി റിട്ടേണുകൾ (ITR)
- ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ (കഴിഞ്ഞ 6-12 മാസം)
- ലാഭനഷ്ട പ്രസ്താവനകൾ
- ബിസിനസ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
വ്യത്യസ്ത സാമ്പത്തിക സ്രോതസ്സുള്ള അപേക്ഷകർക്കുള്ള വരുമാന തെളിവിൻ്റെ മാനദണ്ഡങ്ങൾ
ഓരോ അപേക്ഷകൻ്റെയും സാമ്പത്തിക സ്രോതസ്സ് വ്യത്യസ്തമായിരിക്കും. ജോലി ചെയ്യുന്നവരും, ബിസിനസ് നടത്തുന്നവരും, സ്വയം തൊഴിൽ ചെയ്യുന്നവരും അവരുടെ വരുമാന തെളിവിന്റെ മാനദണ്ഡങ്ങൾ അറിഞ്ഞിരിക്കണം;
1. ശമ്പളം ലഭിക്കുന്ന വ്യക്തികൾ
- ഏറ്റവും കുറഞ്ഞ പ്രതിമാസ ശമ്പളം 15,000 രൂപ മുതൽ 30,000 രൂപ വരെയായിരിക്കണം.
- കുറഞ്ഞത് 6 മാസം മുതൽ 1 വർഷം വരെ ജോലി ചെയ്തിരിക്കണം.
- വരുമാന തെളിവായി ശമ്പള സ്ലിപ്പുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, ഫോം 16 എന്നിവ സമർപ്പിക്കണം.
2. സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾ
- കുറഞ്ഞത് 2-3 വർഷത്തെ തുടർച്ചയായ വരുമാനം നൽകുന്ന സ്ഥിരതയുള്ള ഒരു ബിസിനസ്സ് ഉണ്ടായിരിക്കണം.
- മിനിമം വാർഷിക വിറ്റുവരവ് ഉണ്ടായിരിക്കണം
- വരുമാന തെളിവായി ഐടിആർ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, ലാഭനഷ്ട പ്രസ്താവന എന്നിവ സമർപ്പിക്കാം.
3. പെൻഷൻകാർ
- സ്ഥിരമായ ഒരു പെൻഷൻ വരുമാനം ഉണ്ടാവണം.
- പെൻഷൻ സ്റ്റേറ്റ്മെന്റ്, പെൻഷൻ ക്രെഡിറ്റുകൾ കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവ വരുമാന തെളിവായി സമർപ്പിക്കാവുന്നതാണ്.
4. ഫ്രീലാൻസർമാരും ഗിഗ് വർക്കർമാരും
- കഴിഞ്ഞ 6-12 മാസമായി ലഭിക്കുന്ന സ്ഥിരമായ വരുമാനം കാണിക്കണം.
- വരുമാന തെളിവായി ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, ഐടിആർ, പേയ്‌മെന്റ് ഇൻവോയ്‌സുകൾ എന്നിവ സമർപ്പിക്കാവുന്നതാണ്.
വ്യക്തിഗത വായ്പയിൽ കെവൈസി എന്തിനാണ്? ഓഫ്‌ലൈനായും ഓൺലൈനായും കെവൈസി പൂർത്തിയാക്കാം
ഇത്രയും വ്യത്യസ്തമാർന്ന വരുമാന തെളിവ് ഓപ്ഷനുകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ നിങ്ങളുടെ കൈവശം യാതൊരു വരുമാന തെളിവുമില്ലെങ്കിൽ എന്തുചെയ്യും? അതിനു മറ്റു ചില ഓപ്ഷനുകൾ നിലനിൽക്കുന്നുണ്ട്. അവ പരിശോധിക്കാം;
ഇതര വരുമാന തെളിവ് - വാടക രസീതുകൾ, നിക്ഷേപ വരുമാനം അല്ലെങ്കിൽ സ്ഥിര നിക്ഷേപ സ്റ്റേറ്റ്‌മെന്റുകൾ എന്നിവ ചിലർ സ്വീകരിക്കുന്നു.
അപേക്ഷിക്കുമ്പോൾ സഹ-അപേക്ഷകനെ ചേർക്കുന്നു - വായ്പക്ക് അപേക്ഷിക്കുമ്പോൾ സ്ഥിരവരുമാനമുള്ള ഒരു സഹ-അപേക്ഷകനുണ്ടെങ്കിൽ വായ്പയുടെ അംഗീകാര സാധ്യതകൾ ഉയരും.
ഒരു സുരക്ഷിത വായ്പ തിരഞ്ഞെടുക്കുക - സ്വർണം, ഭൂമി, അല്ലെങ്കിൽ സ്ഥിര നിക്ഷേപങ്ങൾ പോലുള്ള ഈടുകൾ സമർപ്പിച്ച് ലഭിക്കുന്ന വായ്പകളെ സമീപിക്കുക.
ഉയർന്ന ക്രെഡിറ്റ് സ്കോർ - നിങ്ങൾക്ക് ഉയർന്നതും ശക്തമായതുമായ ഒരു ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ വരുമാന തെളിവ് ഇല്ലെങ്കിലും പ്രശ്നമാവില്ല.
വ്യക്തിഗത വായ്പക്ക് വരുമാന തെളിവ് അത്യാവശ്യമാണ്. അതിനാൽ പരമാവധി നിങ്ങളുടെ വരുമാന തെളിവുകളെ കുറിച്ച് മനസിലാക്കുക. നിങ്ങളുടെ എല്ലാ സാമ്പത്തിക സ്രോതസ്സുകളും തെളിവായി സൂക്ഷിക്കുക. നിബന്ധനകൾ പാലിച്ചു കൊണ്ട് നിങ്ങളുടെ ശരിയായ വരുമാന തെളിവ് സമർപ്പിച്ചാൽ വ്യക്തിഗത വായ്പ ഉടനടി അംഗീകരിക്കപ്പെടും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
