ഇന്ത്യയിലെ പുതിയ ആദായ നികുതി രീതിയും പഴയ ആദായ നികുതി രീതിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നത് ഉയർന്ന വരുമാനമുള്ളവർക്ക് എപ്പോഴും സാമ്പത്തികമായി നിർണായകമാണ്. പ്രത്യേകിച്ചും ₹1 കോടി മുതൽ ₹5 കോടി വരെ ശമ്പളമുള്ളവർക്ക് കൈവശം കിട്ടുന്ന വരുമാനം ഈ രണ്ട് രീതികളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അവ എങ്ങനെ? എത്രത്തോളം എന്നതാണ് ഈ ലേഖനത്തിൽ വ്യക്തമാക്കുന്നത്.
₹1 കോടി ശമ്പളം: പുതിയ നികുതി Vs പഴയ നികുതി
ടാക്സ് 2 വിന്നിന്റെ സിഇഒ അബിഷേക് സോണിയുടെ വാക്കുകൾ പ്രകാരം, ₹1 കോടി ശമ്പളം ലഭിക്കുന്നവർക്ക് പുതിയ നികുതി രീതി പ്രകാരം അടയ്ക്കേണ്ട മൊത്തം നികുതി ₹38,42,475 ആണ്. അതിനാൽ കൈവശം ലഭിക്കുന്ന ശമ്പളം ₹61,57,525.
ഇതേ സമയം പഴയ രീതി സ്വീകരിക്കുന്നവർക്ക് ₹42,45,547 നികുതി അടയ്ക്കേണ്ടി വരികയാണ്. അതിനാൽ കൈവശം ലഭിക്കുന്ന ശമ്പളം ₹57,54,452 മാത്രമായിരിക്കും.
₹5 കോടി ശമ്പളം: പുതിയ രീതി Vs പഴയ രീതി
പുതിയ രീതി: മൊത്തം നികുതി - ₹1,89,24,750
പഴയ രീതി: മൊത്തം നികുതി - ₹1,92,36,750
കൈവശം ലഭിക്കുന്ന ശമ്പളം പുതിയ രീതി പ്രകാരം ₹3,10,75,250 ആണ്, പഴയ രീതി പ്രകാരം ₹3,07,63,250 മാത്രമാണ്. ₹5 കോടി ശമ്പളം ലഭിക്കുന്നവർക്കും പുതിയ രീതി കൂടുതൽ പ്രയോജനകരമാണ്.
പഴയ നികുതി രീതി
പഴയ രീതി അനുസരിച്ച് വിവിധ മുടക്കുമുതലുകൾ, ഇളവുകൾ, റിബേറ്റുകൾ എന്നിവയ്ക്കു ആനുകൂല്യം ലഭിക്കും. സെക്. 80C പ്രകാരമുള്ള ഇളവ്: പി പി എഫ്, ഇപി ഡി സി, ഇ പി എഫ് മുതലായവയിൽ നിക്ഷേപിക്കുമ്പോൾ ₹1.5 ലക്ഷം വരെ ഇളവ് ലഭിക്കും. ഇൻഷുറൻസ് പ്രീമിയം, ഹോം ലോൺ ഇളവ് മുതലായവയും ഇതിൽ അടങ്ങിയിരിക്കുന്നു.
പഴയ നികുതി രീതിയിലെ മറ്റു ഇളവുകൾ
*സ്റ്റാൻഡേർഡ് ഡിഡക്ഷൻ: ₹50,000.
*80ജി ഇളവ്.
*എച് ആർ എ ഇളവുകൾ.
പഴയ നികുതി നിയമത്തിലെ നികുതി നിരക്ക് :
*₹2.5 ലക്ഷം വരെ - നികുതി ഇല്ല
*₹2.5 ലക്ഷം മുതൽ ₹5 ലക്ഷം വരെ - 5%
*₹5 ലക്ഷം മുതൽ ₹10 ലക്ഷം വരെ - 20%
*₹10 ലക്ഷം മുകളിൽ - 30%

പുതിയ നികുതി രീതി
പുതിയ രീതി വളരെ ലളിതമാണ്, എന്നാൽ പഴയ രീതി പോലെയുള്ള നിക്ഷേപ ഇളവുകൾ ഇതിൽ ലഭ്യമല്ല.
*₹2.5 ലക്ഷം വരെ - നികുതി ഇല്ല
*₹2.5 ലക്ഷം മുതൽ ₹5 ലക്ഷം - 5%
*₹5 ലക്ഷം മുതൽ ₹7.5 ലക്ഷം - 10%
*₹7.5 ലക്ഷം മുതൽ ₹10 ലക്ഷം - 15%
*₹10 ലക്ഷം മുതൽ ₹12.5 ലക്ഷം - 20%
*₹12.5 ലക്ഷം മുതൽ ₹15 ലക്ഷം - 25%
*₹15 ലക്ഷം മുകളിൽ - 30%
പുതിയതോ പഴയതോ: ഏത് രീതി നല്ലത്?
അബിഷേക് സോണി വ്യക്തമാക്കുന്നത് പോലെ, വലിയ ശമ്പളം ലഭിക്കുന്നവർക്ക് പുതിയ രീതി കൂടുതൽ പ്രയോജനകരമാണ്. ഉദാഹരണത്തിന്, ₹1 കോടി ശമ്പളം ലഭിക്കുന്നവർക്ക് പുതിയ രീതി പ്രകാരം ശരാശരി നികുതി നിരക്ക് 29.26% ആണ്, അതേ സമയം പഴയ രീതി 32% നികുതി നിരക്കാണ് നൽകുന്നത്.
പ്രധാന വ്യത്യാസങ്ങൾ:
₹1 കോടി ശമ്പളം:
പുതിയ രീതി: 70.74% കൈവശം
പഴയ രീതി: 67.99% കൈവശം
₹5 കോടി ശമ്പളം:
പുതിയ രീതി: 62.15% കൈവശം
പഴയ രീതി: 61.52% കൈവശം
₹10 കോടി ശമ്പളം:
പുതിയ രീതി: 61.58% കൈവശം
പഴയ രീതി: 57.54% കൈവശം
വലിയ ശമ്പളം ലഭിക്കുന്നവർക്കു പുതിയ നികുതി കൂടുതൽ ലാഭകരമാണ്. എന്നാൽ, നിക്ഷേപ ഇളവുകളും മറ്റ് ആനുകൂല്യങ്ങളും ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് പഴയ രീതി കൂടുതൽ ഉചിതമായിരിക്കും. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് ഏറ്റവും ഉചിതമായ രീതി തിരഞ്ഞെടുക്കുന്നതാണ് മികച്ചത്.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications