ആദായ നികുതി റിട്ടേണുകൾ എല്ലാ കാലത്തും വലിയ പ്രതിസന്ധികൾ സൃഷ്ടിക്കാറുണ്ട്. പലപ്പോഴും ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയ്യതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരിക്കും ആളുകൾ നേരിടാറുള്ളത്. എന്നാൽ റീഫണ്ടുകൾ വൈകുന്നതും വലിയ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇത് നികുതിദായകർക്കിടയിൽ നിരാശയുണ്ടാക്കുന്നു.
സത്യത്തിൽ ഈ കാലതാമസം മനപൂർവമല്ലെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. അതായത് ചില സന്ദർഭങ്ങളിൽ, കൃത്യത ഉറപ്പാക്കാൻ കൂടുതൽ പരിശോധനയും, റിസ്‌ക് -അസസ്മെൻ്റ് നടപടികളും ചെയ്യുന്നതിനാലാണ് റീഫണ്ടുകൾക്ക് കാലതാമസം നേരിടുന്നത്.
ആദായനികുതി വെബ്‌സൈറ്റ് പ്രകാരം, 2025 സെപ്റ്റംബർ 12 വരെയുള്ള കണക്കുകൾ അനുസരിച്ച് 2025-26 അസസ്‌മെന്റ് വർഷത്തെ റിട്ടേൺ ഫയലിംഗിൽ ശ്രദ്ധേയമായ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ 13.4 കോടി വ്യക്തിഗത ഉപയോക്താക്കൾ പോർട്ടലിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇതിൽ 5.95 കോടി ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്‌തിട്ടുണ്ട്. 5.51 കോടി റിട്ടേണുകൾ പരിശോധിക്കുകയും ചെയ്‌തു.
അതായത് റീഫണ്ട് ലഭിച്ചവരും, മാസങ്ങൾ കഴിഞ്ഞിട്ടും റീഫണ്ട് കാത്തിരിക്കുന്നവരും നികുതിദായകരുടെ കൂട്ടത്തിലുണ്ട്. ഉയർന്ന വരുമാനം, വിദേശ നിക്ഷേപങ്ങൾ, മുൻകൂർ നികുതി പേയ്‌മെന്റുകൾ തുടങ്ങിയ ഘടകങ്ങളെല്ലാം റീഫണ്ട് സമയപരിധിയെ ബാധിച്ചേക്കാം.

നിങ്ങളുടെ ആദായ നികുതി റീഫണ്ട് വൈകാനുള്ള പ്രധാന കാരണങ്ങൾ
1. ഒരു ലക്ഷത്തിന് മുകളിലുള്ള റീഫണ്ടുകളാണെങ്കിൽ അത് കൂടുതൽ പരിശോധനകൾക്ക് വിധേയമാവുന്നതാണ് കാലതാമസത്തിന് കാരണം.
2. വിദേശ വരുമാനം, മൂലധന നേട്ടം, അല്ലെങ്കിൽ ഒന്നിലധികം വരുമാന സ്രോതസ്സുകൾ എന്നിവയുണ്ടെങ്കിൽ കൂടുതൽ പരിശോധന ആവശ്യമുണ്ട്. ഇത് പ്രോസസ്സിംഗ് സമയം വർദ്ധിപ്പിക്കുന്നു.
3. സെക്ഷൻ 154 പ്രകാരമുള്ള തിരുത്തൽ റിക്വസ്റ്റുകൾ കാലതാമസത്തിന് കാരണമാവും. ചിലപ്പോൾ ഒരു പുതിയ ഐടിആർ ഫയൽ ചെയ്യേണ്ടി വരും.
4. സർക്കാർ ലിക്വിഡിറ്റി പ്രശ്നങ്ങൾ വലിയ തോതിലുള്ള റീഫണ്ട് വിതരണങ്ങളിൽ കാലതാമസത്തിന് കാരണമാകും.
5. പുതുക്കിയ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ അത് പ്രോസസ്സ് ചെയ്യുവാനാൻ വീണ്ടും സമയം ആവശ്യമായി വരും.
ഈ പറഞ്ഞ കാരണങ്ങളിൽ ഏതെങ്കിലും ഒന്നായിരിക്കും നിങ്ങളുടെ റിട്ടേണിൻ്റെ കാലതാമസത്തിനും കാരണം. അതിനാൽ എപ്പോഴും ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ നിങ്ങളുടെ ഐടിആർ സ്റ്റാറ്റസ് പരിശോധിക്കുക. മാത്രമല്ല ആദായനികുതി വകുപ്പിൽ നിന്ന് പൂർത്തിയാക്കാൻ പ്രക്രിയകളൊന്നും ബാക്കിയില്ലെന്നും ഉറപ്പാക്കുക. ഇതെല്ലാം കാലതാമസത്തിന് കാരണമാകും.
2025-26 വർഷത്തിൽ സമർപ്പിച്ച ഐടിആർ 7 ദിവസത്തിനുള്ളിൽ പ്രോസസ് ചെയ്ത് ക്ലെയിം ചെയ്‌തിടത്തെല്ലാം റീഫണ്ടുകൾ നൽകിയിട്ടുണ്ട്. എന്നാൽ മുകളിൽ പറഞ്ഞ പല കാരണങ്ങളാൽ പലർക്കും കാത്തിരിക്കേണ്ടി വരുന്നു. ഒന്നിലധികം തവണയായി ഐടിആർ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടിയിരുന്നു. സെപ്റ്റംബർ 15നായിരുന്നു അവസാന തിയ്യതി. ഈ ദിവസത്തിനു മുന്നോടിയായി സമർപ്പിക്കാത്തവർക്ക് 2025 ഡിസംബർ 31 വരെ സമർപ്പിക്കാം. എന്നാൽ അതിന് നിശ്ചിത തുക പിഴയായി ചുമത്തും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications