ആദായ നികുതി റിഫണ്ടിനായി കാത്തിരിക്കുന്നവരാകും പലരും. റീഫണ്ട് തുകയ്ക്ക് പല നിക്ഷേപ പദ്ധതികളും ലക്ഷ്യമിട്ടവരും കാണും. എന്നാൽ റിട്ടേൺ സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും എന്തുകൊണ്ട് ആദായ നികുതി റിഫണ്ട് ലഭിക്കുന്നില്ല എന്ന് പലരും ആലോചിക്കുന്നുന്നത്. റീഫണ്ട് ലഭിക്കാൻ റിട്ടേൺ സമർപ്പിച്ച ദിവസം പ്രധാനമാണോ? അങ്ങനെ പലതരം ആലോചനകൾ. റീഫണ്ട് വൈകാനുള്ള പ്രധാന കാരണങ്ങൾ നോക്കാം.

ബിലേറ്റഡ് റിട്ടേണിൽ റീഫണ്ട് ലഭിക്കില്ലേ?
ഇത്തവണ 2024-25 സാമ്പത്തിക വർഷത്തെ റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധിയിൽ വ്യത്യാസങ്ങവുണ്ടായിരുന്നു. സാധാരണ രീതിയിൽ ജൂലൈ 31 ആണ് റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി. എന്നാൽ 2024-25 സാമ്പത്തിക വർഷത്തെ റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 15 ആയിരുന്നു ആദ്യം തീരുമാനിച്ചത്.
ശേഷം ഒരു ദിവസം കൂടി നീട്ടി സെപ്റ്റംബർ 16 നാണ് റിട്ടേൺ സമർപ്പിക്കൽ അവസാനിപ്പിച്ചത്. ഡിസംബർ 31 വരെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ റിട്ടേൺ സമർപ്പിക്കാൻ സാധിക്കുമെങ്കിലും ഇവ ബിലേറ്റഡ് റിട്ടേണായാണ് കണക്കാക്കുക. ബിലേറ്റഡ് റിട്ടേൺ സമർപ്പിച്ചാലും ആദായ നികുതി റിഫണ്ട് ലഭിക്കും.
പലിശ കുറയും
ബിലേറ്റഡ് റിട്ടേൺ സമർപ്പിച്ചാൽ ചില പ്രതിസന്ധികളും ആദായ നികുതിദായകരെ കാത്തിരിക്കുന്നുണ്ട്. പ്രതീക്ഷിക്കുന്ന തുകയിൽ കുറവ് വരികയും റീഫണ്ട് തുക വൈക്കുകയോ ചെയ്യും. റീഫണ്ടിന്റെ പലിശ നഷ്ടപ്പെടുന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. ആദായ നികുതി നിയമപ്രകാരം ബിലേറ്റഡ് റിട്ടേണുകളിൽ നിന്നും റീഫണ്ട് ലഭിക്കും.
എന്നാൽ പലിശയുടെ കാര്യത്തിലാണ് ബിലേറ്റഡ് റിട്ടേണിൽ ചില വ്യത്യാസങ്ങളുള്ളത്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 244എ പ്രകാരം റിട്ടേൺ കൃത്യസമയത്ത് സമർപ്പിച്ചാൽ മാത്രമെ അസസ്മെന്റ് വർഷത്തിലെ ഏപ്രിൽ ഒന്നു മുതലുള്ള റീഫണ്ട് പലിശ കണക്കാക്കുകയുള്ളൂ. വൈകി റിട്ടേൺ സമർപ്പിച്ചാൽ റിട്ടേൺ സമർപ്പിച്ച തീയതി മുതൽക്കുള്ള പലിശ മാത്രമെ നൽകുകയുള്ളൂ.
റീഫണ്ട് വൈകാൻ കാരണം
ഒരു ലക്ഷത്തിന് മുകളിലുള്ള റീഫണ്ടുകൾക്ക് പരിശോധന കർശനമായിരിക്കും. അതിനാൽ നികുതിദായകർക്ക് റീഫണ്ട് ലഭിക്കാൻ കാലതാമസം ഉണ്ടാകാറുണ്ട്. വിദേശ വരുമാനം, മൂലധനനേട്ടം, ഒന്നിലധികം വരുമാന സ്രോതസുകൾ എന്നിങ്ങനെ സങ്കീർണമായ ആദായ നികുതി റിട്ടേണുകളാണെങ്കിൽ പരിശോധനകൾക്ക് കൂടുതൽ സമയം ആവശ്യമാണ്. ഇത് റീഫണ്ട് വൈകിപ്പിക്കും.
ആദായ നികുതി നിയമത്തിലെ സെക്ഷൻ 154 പ്രകാരം തെറ്റായ ഡിഫെക്ടീവ് റിട്ടേണിനുള്ള നോട്ടീസ് ലഭിച്ചാൽ റീഫണ്ട് വൈകിപ്പിക്കും. ഇത്തരം സാഹചര്യങ്ങളിൽ പുതിയ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടി വന്നേക്കാം. ആദായ നികുതി റിട്ടേൺ വെരിഫൈ ചെയ്യാത്തവരാണെങ്കിലും റീഫണ്ട് ലഭിക്കില്ല.
ഇത്തരം ആദായ നികുതി റിട്ടേണുകളെ ഇൻവാലിഡായാണ് കണക്കാക്കുന്നത്. ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിൽ കൃത്യമായി റിട്ടേൺ സ്റ്റാറ്റസ് പരിശോധിക്കുന്നത് റീഫണ്ട് കാലതാമസം അവസാനിപ്പിക്കാൻ സഹായിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications