മ്യൂച്വൽ ഫണ്ടിലൂടെ സമ്പാദ്യമുണ്ടാക്കുള്ള വഴി തിരഞ്ഞെുത്തവർ ഇന്ന് ധാരളമാണ്. ദീർഘകാലത്തേക്ക് വിവിധ ലക്ഷ്യങ്ങൾക്കായുള്ള നിക്ഷേപമാണ് പലർക്കും മ്യൂച്വൽ ഫണ്ട്. ഇതിനായി പ്രതിമാസ എസ്ഐപി (സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) ആണ് ഭൂരിഭാഗവും തിരഞ്ഞെടുക്കുന്നത്. മ്യൂച്വല്‍ ഫണ്ടില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നവരാണെങ്കില്‍ മികച്ച റിട്ടേണ്‍ ലഭിക്കാന്‍ വര്‍ഷത്തില്‍ മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി തുക ഉയര്‍ത്തുന്നത് ഗുണകരമാണ്. നിശ്ചിത ശതമാനത്തില്‍ എസ്‌ഐപി തുക ഉയര്‍ത്താന്‍ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ നിക്ഷേപകരെ അനുവദിക്കുന്നുണ്ട്.
പ്രവർത്തനം എങ്ങനെ
വർഷത്തിൽ വരുമാനം ഉയരുന്നതിന് അനുസരിച്ച് നിലവിലുള്ള നിക്ഷേപത്തിന്റെ തുകയും വർധിപ്പിക്കുക എന്നതാണ് എസ്ഐപി തുക 5 ശതമാനം ഉയർത്തുന്നത് വഴി അർഥമാക്കുന്നത്. എസ്ഐപി വാർഷിക സെറ്റ്അപ്പ് എന്നാണ് ഈ രീതിയെ വിളിക്കുന്നത്. നിക്ഷേപകന്റെ വരുമാനം അനുസരിച്ച് എസ്ഐപി തുക വർധിപ്പിക്കാം. പൊതുവെ 5-10 ശതമാനം വരെയാണ് വാർഷിക വർധനവ് വരുത്തുന്നത്.
10,000 രൂപ പ്രതിമാസ എസ്ഐപി നടത്തുന്നൊരാൾ വർഷത്തിൽ എസ്ഐപി തുക 5 ശതമാനം വർധിപ്പിക്കാൻ തീരുമാനിക്കുമ്പോൾ ആദ്യ വർഷത്തിന് ശേഷം 10,500 രൂപ പ്രതിമാസം നിക്ഷേപിക്കണം. മൂന്നാം വർഷത്തിൽ 10,500 രൂപയുടെ 5 ശതമാനമാണ് എസ്ഐപി തുക. 11,025 രൂപ വരും. ഈ തരത്തിലാണ് എസ്ഐപി തുക കണക്കാക്കുക.

നിക്ഷേപകനുള്ള നേട്ടം
വര്‍ഷത്തില്‍ എസ്‌ഐപി തുക കൃത്യമായ ഉയര്‍ത്തികൊണ്ടു വരുന്ന നിക്ഷേപകന് വരുമാനം വര്‍ധിക്കുന്നതും ലക്ഷ്യത്തിലേക്കുള്ള ദൂരം കുറയുന്നതും കാണാം. മാസം 50,000 രൂപയുടെ എസ്‌ഐപി നിക്ഷേപം ആരംഭിക്കുകയും വര്‍ഷത്തില്‍ 5 ശതമാനം വീതം എസ്‌ഐപി തുക ഉയര്‍ത്തുകയും ചെയ്താല്‍ 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിക്കുന്ന ഫണ്ടില്‍ നിന്ന് 30 ലക്ഷത്തിലേക്ക് എത്താന്‍ 3 വര്‍ഷവും 9 മാസവും മതിയാകും.
10 വര്‍ഷം കൊണ്ട് 30 ലക്ഷം
10,000 രൂപയുടെ പ്രതിമാസ എസ്‌ഐപി വഴി നിക്ഷേപം ആരംഭിക്കുകയും വര്‍ഷത്തില്‍ 5 ശതമാനം എസ്‌ഐപി തുക ഉയര്‍ത്തുകയും ചെയ്താല്‍ 1 കോടി രൂപ വരെയുള്ള ലക്ഷ്യത്തിലേക്ക് എത്താന്‍ എത്രകാലം വേണമെന്ന് നോക്കാം. 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ പ്രതീക്ഷിക്കുന്ന ഫണ്ടില്‍ നിന്ന് 5 വര്‍ഷം 5 മാസം കൊണ്ട് 10 ലക്ഷം രൂപ സ്വന്തമാക്കാം. 20 ലക്ഷം നേടാന്‍ 8 വര്‍ഷവും നാല് മാസവുമാണ് നിക്ഷേപം തുടരേണ്ടത്.
പ്രതിമാസം 10,000 രൂപയുടെ എസ്‌ഐപി 10 വര്‍ഷവും 5 മാസവും കൊണ്ട് 30 ലക്ഷമായി വളരാനും 5 ശതമാനം എസ്‌ഐപി തുക സഹായിക്കും. അതോടൊപ്പം 13 വര്‍ഷം 5 മാസം കൊണ്ട് 50 ലക്ഷത്തിലേക്ക് എത്താനും ഉപകരിക്കും. 10,000 രൂപ പ്രതിമാസ എസ്‌ഐപിയും 5 ശതമാനം വാര്‍ഷിക എസ്‌ഐപി തുക വര്‍ധനവും ചേര്‍ത്താല്‍ 17 വര്‍ഷം 10 മാസം കൊണ്ടാണ് ഒരു കോടി രൂപ സമ്പാദിക്കാന്‍ സാധിക്കുന്നത്.
ഏത് ഫണ്ട് തിരഞ്ഞെടുക്കണം
12 ശതമാനം റിട്ടേൺ അടിസ്ഥാനമാക്കിയുള്ളതാണ് മുകളിൽ നൽകിയ കണക്കുകൾ. ഇക്വിറ്റി ഫണ്ടുകളിലാണെങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ ഉയർന്ന റിട്ടേൺ പ്രതീക്ഷിക്കാവുന്നതാണ്. ചില വർഷങ്ങളിൽ ചാഞ്ചാട്ടം കാരണം വരുമാനം കുറവോ നഷ്ടത്തിലേക്കോ പോകാം. ദീർഘകാല നിക്ഷേപകർക്ക് ഈ ഏറ്റകുറച്ചിലുകൾക്കിടയിൽ കോസ്റ്റ് ആവറേജിംഗിന്റെ ഗുണം ലഭിക്കുകയും സമ്പത്ത് വളരുന്നതിന് ഉപകാരപ്പെടുകയും ചെയ്യും.
കുറഞ്ഞ റിസ്കും മാന്യമായ റിട്ടേണും പ്രതീക്ഷിക്കുന്നവർക്ക് ലാർജ്കാപ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ എസ്ഐപി ആരംഭിക്കുന്നത് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗമാണ്. റിസ്കെടുക്കാൻ താൽപര്യമുള്ളവർക്ക് മിഡ്-സ്മോൾകാപ് ഫണ്ടുകളിലേക്ക് നിക്ഷേപം പരിഗണിക്കാം.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications