പോസ്റ്റ് ഓഫീസിലും ചെലവേറും; ഇടപാടിനും ചാര്‍ജ് വരുന്നു; അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യാ പോസ്റ്റിന്റെ നിരവധിയായ സേവിം​ഗംസ് പദ്ധതികൾ രാജ്യത്തുണ്ട്. പലരും അതിൽ അം​ഗങ്ങളുമാണ്. പോസ്റ്റ് ഓഫീസ് സേവിം​ഗ്സ് സ്കീം അല്ലാതെ ബാങ്കിം​ഗ് ഇടപാടുകളും തപാൽ വകുപ്പ് നടത്തുന്നുണ്ട്. ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്കാണ് തപാൽ വകുപ്പ് വഴി ബാങ്കിം​ഗ് ഇടപാടുകൾ നടത്തുന്നത്. ഈ അക്കൗണ്ടിൽ നിന്നും ആധാർ എനേബിൾഡ് പെയ്മെന്റ് സിസ്റ്റം വഴിയുള്ള ബാങ്കിം​ഗ് ഇടപാടുകൾക്ക് നിരക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് ബാങ്ക്. ജൂൺ 15 മുതലാണ് ഇടപാടുകൾക്ക് ചാർജ് ഈടാക്കുന്നത്.

 

ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക്

പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ ഇടമസ്ഥതയില്‍ 2017 ജനുവരി 30തിന് തപാല്‍ വകുപ്പാണ് ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ജാര്‍ഖണ്ഡിലെ റാഞ്ചിയിലും ചത്തീസ്ഗഡിലെ റായ്പൂരിലും പൈലറ്റ് പദ്ധതിയായാണ് ബാങ്കിം​ഗ് സേവനം ആരംഭിച്ചത്. 2018-19 സാമ്പത്തിക വര്‍ഷത്തോടെ രാജ്യത്ത് എല്ലായിടത്തും ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് ആരംഭിച്ചു. സേവിംഗ്‌സ് അക്കൗണ്ട് വഴിയു കറന്റ് അക്കൗണ്ട് വഴിയും ബാങ്ക് നിക്ഷേപങ്ങൾ സ്വീകരിക്കുന്നുണ്ട്.

Also Read: നിക്ഷേപിക്കാനും പിന്‍വലിക്കാനും നാളെ മുതല്‍ നിയന്ത്രണം; അറിയേണ്ടതെല്ലാംAlso Read: നിക്ഷേപിക്കാനും പിന്‍വലിക്കാനും നാളെ മുതല്‍ നിയന്ത്രണം; അറിയേണ്ടതെല്ലാം

ആധാർ എനേബിൾഡ് പെയ്മെന്റ് സിസ്റ്റം

ആധാർ എനേബിൾഡ് പെയ്മെന്റ് സിസ്റ്റം

2022 ജൂൺ 15 മുതൽ ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് ഉടമകൾ ആധാര്‍ എനേബിള്‍ഡ് പെയ്‌മെന്റ് സിസ്റ്റം (എഇപിഎസ്) വഴി നടത്തുന്ന ഇടപാടുകൾക്കാണ് ചാർജ് ഈടാക്കുന്നത്. ആധാറിനെ അധികരിച്ച് ബിസിനസ് കറസ്‌പോണ്ടര്‍മാര്‍ വഴി മൈക്രോ എടിഎമ്മില്‍ (പോസ്) ഇടപാട് നടത്താന്‍ സഹായിക്കുന്ന ബാങ്കിംഗ് മാതൃകയാണ് എഇപിഎസ്. ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലെ സാധാരണ ബാങ്കിംഗ് ഇടപാടുകള്‍ എഇപിഎസ് വഴി നടത്താന്‍ സാധിക്കും. വിരലടയാളം മാത്രമാണ് ഇടപാട് പൂര്‍ത്തീകരിക്കാന്‍ ആവശ്യമായി വരുന്നത്. ആധാര്‍ എനേബിള്‍ഡ് വഴി പണം നിക്ഷേപിക്കല്‍, പണം പിന്‍വലിക്കല്‍, ആധാർ ലിങ്ക് ചെയ്ത മറ്റു ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കല്‍, അക്കൗണ്ട് ബാലന്‍സ് പരിശോധന, മിനി സ്‌റ്റേറ്റ്‌മെന്റ് എന്നിവ നടക്കും.

Also Read: വായ്പകള്‍ക്ക് പലിശ കൂടുന്നു; ഭവന വായ്പയുടെ മാസ അടവ് എത്ര ഉയരും; എങ്ങനെ നേരിടാംAlso Read: വായ്പകള്‍ക്ക് പലിശ കൂടുന്നു; ഭവന വായ്പയുടെ മാസ അടവ് എത്ര ഉയരും; എങ്ങനെ നേരിടാം

നിരക്കുകൾ ഇങ്ങനെ

നിരക്കുകൾ ഇങ്ങനെ

മാസത്തില്‍ ആദ്യത്തെ മൂന്ന് എഇപിഎസ് ഇടപാടുകള്‍ക്ക് ചാർജ് ഈടാക്കില്ല. പണം പിന്‍വലിക്കൽ, നിക്ഷേപിക്കല്‍ മിനി സ്റ്റേറ്റ്‌മെന്റ് എന്നിവ സൗജന്യമായി നടത്താം. സൗജന്യ പരിധി കഴിഞ്ഞാല്‍ പണ നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും ഓരോ ഇടപാടിനും 20 രൂപയും ജിഎസ്ടിയും അടങ്ങുന്ന നിരക്ക് ഈടക്കും. മിനി സ്റ്റേറ്റ്‌മെന്റിന് അഞ്ച് രൂപയും ജിഎസ്ടിയുമാണ് നിരക്ക്.

Also Read: 'അനക്കമില്ലാതെ' കിടന്ന മലയാളി കമ്പനിയുടെ ഓഹരിയിൽ ഇന്ന് 14% കുതിപ്പ്; കാരണമിതാണ്Also Read: 'അനക്കമില്ലാതെ' കിടന്ന മലയാളി കമ്പനിയുടെ ഓഹരിയിൽ ഇന്ന് 14% കുതിപ്പ്; കാരണമിതാണ്

എഇപിഎസ് സൗകര്യങ്ങള്‍

എഇപിഎസ് സൗകര്യങ്ങള്‍


വിവിധ ബാങ്കിം​ഗ് സൗകര്യങ്ങൾ ആധാർ എനേബിൾഡ് പേയ്മെന്റ് സിസ്റ്റം വഴി നടക്കുന്നുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. പണം നിക്ഷേപിക്കല്‍, പണം പിന്‍വലിക്കൽ, ബാലന്‍സ് പരിശോധന,
മിനി സ്‌റ്റേറ്റ്‌മെന്റ് , ആധാര്‍ ടു ആധാര്‍ ഫണ്ട് ട്രാന്‍സ്ഫര്‍, ബിഎച്ച്‌ഐഎം ആധാര്‍ പേ തുടങ്ങിയ സേവനങ്ങൾ എഇപിഎസ് വഴി ലഭിക്കും. ബാങ്കിന്റെ വിവരങ്ങളും ആധാര്‍ നമ്പറും വിരലടയാളവുമുണ്ടെങ്കില്‍ എഇപിഎസ് വഴി ബാങ്കിം​ഗ് സേവനങ്ങൾ പൂര്‍ത്തിയാക്കാനാകും.

ഐപിപിബി സൗകര്യങ്ങൾ

ഐപിപിബി സൗകര്യങ്ങൾ

വീട്ടു പടിക്കല്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭിക്കുമെന്നത് ഇന്ത്യാ പോസ്റ്റ് പെയ്മെന്റ് ബാങ്കിന്റെ ഗുണമാണ്. രാജ്യത്തെ തപാൽ ശ്രംഖല വഴി എല്ലാ ഗ്രാമ, നഗരങ്ങളിലും ഈ സേവനം ലഭിക്കും. രാവിലെ 11 മണി മുതല്‍ വൈകീട്ട് 4 മണി വരെയാണ് വാതില്‍പ്പടി ബാങ്കിംഗ് സൗകര്യം ലഭ്യമാവുക. പോസ്റ്റ് ഓഫീസിന് ഒരു കിലോ മീറ്റര്‍ പുറത്തുള്ള വാതില്‍പടി ബാങ്കിംഗ് സേവനങ്ങള്‍ക്ക് 20 രൂപയും ജിഎസടിയുമാണ് ഈടാക്കുക. ഓര തവണയു വാതിൽപ്പടി സേവനങ്ങൾക്കിടെ
ഉപഭോക്താവിന് എത്ര ഇടപാട് നടത്താമെന്നതിന് നിയന്ത്രണമില്ല.

Read more about: post office
English summary

India Post Payment Bank Introduce Charge For Aadhar Enabled payment System; Here's Details

India Post Payment Bank Introduce Charge For Aadhar Enabled payment System; Here's Details
Story first published: Thursday, May 26, 2022, 9:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X