കുടുംബത്തിന്റെ ഏക വരുമാന മാർഗമായൊരാൾ പെട്ടന്നുണ്ടാകുന്ന അപകടങ്ങളിൽപ്പെടുമ്പോൾ കുടുംബം പകച്ചു നിൽക്കേണ്ട അവസ്ഥയുണ്ടാകാറുണ്ട് ഇത്തരം സാഹചര്യത്തിൽ സാമ്പത്തിക സഹായമാകുന്നത് ഇൻഷൂറൻസുകളാണ്. ഗുണങ്ങളേറെയുണ്ടെങ്കിലും പലരും ഇൻഷൂറൻസിനോട് മുഖം തിരിക്കുകയാണ് ചെയ്യുന്നത്. പലരും ഇൻഷൂറൻസ് പോളിസികളിൽ നിന്ന് പിന്തിരിയാനുള്ള പ്രധാന കാരണം പ്രീമിയങ്ങളാണ്.
വലിയ തുക പ്രീമിയം അടച്ച് പോളിസിയെടുക്കാൻ ശേഷിയില്ലാത്തവർക്ക് സർക്കാർ ഇൻഷൂൻസുകൾ തിരഞ്ഞെടുക്കാവുന്നതാണ്. കേന്ദ്രസർക്കാർ സ്ഥാപനമായ തപാൽ വകുപ്പ് ചെറിയ പ്രീമിയത്തിൽ വലിയ പരിരക്ഷ നൽകുന്ന പോളിസികൾ ആരംഭിച്ചിട്ടുണ്ട്. 299 രൂപ 399 രൂപ വാർഷിക പ്രീമിയത്തിൽ 10 ലക്ഷത്തിന്റെ 10 ലക്ഷത്തിന്റെ ആനുകൂല്യം നൽകുന്നവയാണ് ഈ പോളിസികൾ. വിശദാശങ്ങൾ നോക്കാം.
അപകട ഇൻഷൂറൻസ്
പോസ്റ്റ് ഓഫീസ് ഇൻഷൂറൻസ് അപകടത്തിനാണ് സാമ്പത്തിക സഹായം നൽകുന്നത്. അപകട മരണങ്ങള്‍, അപകടത്തെ തുടര്‍ന്നുണ്ടായ ശാരീരിക വൈകല്യങ്ങള്‍ക്ക് എന്നിവയ്ക്ക് 10 ലക്ഷം രൂപ വരെ നഷ്ട പരിഹാരം ലഭിക്കും. അപകടത്തിൽ പറ്റിയ വ്യക്തിയുടെ ആശുപത്രി ചെലവ്, മരണപ്പെട്ട വ്യക്തിയുടെ മരണാനന്തര കർമങ്ങൾ, മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം എന്നിവ ഈ പോളിസി വഴി ലഭിക്കും. 299 രൂപ, 399 രൂപ വാർഷിക പ്രീമിയത്തിൽ പോളിസി വാങ്ങാം.
ആനുകൂല്യം
അപകടത്തെ തുടർന്ന് പോളിസി ഉടമയ്ക്കുണ്ടാകുന്ന മരണത്തിന് പരമാവധി പരിരക്ഷയായ 10 ലക്ഷം രൂപ ലഭിക്കും. സ്ഥിരമായ പൂർണ വൈകല്യം, സ്ഥിരമായ ഭാഗികമായ വൈകല്യം, അവയവഛേദം എന്നി അവസ്ഥകളിലും പത്ത് ലക്ഷം രൂപ വരെ ലഭിക്കും. അപകടത്തിൽപ്പെട്ടയാളുടെ ആശുപത്രി ചെലവിന് യഥാർഥ ചെലവോ 60,000 രൂപയോ ഏതാണ് കുറവ് എന്നത് അനുസരിച്ച് തുക നൽകും.
കിടത്തി ചികിത്സയ്ക്കാണ് 60,000 രൂപ വരെ അനുവദിക്കുന്നത് അല്ലാത്ത പക്ഷം 30,000 രൂപ വരെ അനുവദിക്കും. ഈ ആനുകൂല്യങ്ങൾ 299 രൂപ, 399 രൂപ പോളിസികളിൽ പൊതുവായി ലഭിക്കും.
399 രൂപയുടെ പോളിസിയിൽ അധിക ആനുകൂല്യങ്ങൾ
മുകളിൽ പറഞ്ഞ ആനുകൂല്യങ്ങൾക്ക് ഒപ്പം ആശുപത്രിയിലെ ദിവസ ചെലവുകൾക്കായി ഇൻ ഹോസ്പിറ്റൽ ഡെയ്ലി ക്യാഷ് എന്ന പേരിൽ തുക ലബിക്കും. 10 ദിവസത്തേക്ക് ആശുപത്രിയിലെ ദിവസം 1,000 രൂപ വീതം 399 രൂപയുടെ പോളിസിയിൽ നിന്ന് ലഭിക്കും.
ആശുപത്രിയിൽ ചികിത്സയിൽ രോഗിയെ കാണാനെത്തുന്ന കുടുംബാങ്ങൾക്കുള്ള യാത്രാ ചെലവായി 25,000 രൂപ വരെ, അപകടത്തിൽ മരണം സംഭവിച്ചാൽ സംസ്കാര ചടങ്ങുകൾക്കായി 5,000 രൂപ വരെ എന്നിങ്ങനെയും പണം ലഭിക്കും. പോളിസി ഉടമയുടെ മക്കളുടെ വിദ്യാഭാസ ചെലവിനുള്ള പരിരക്ഷയും പോളിസിയിൽ നിന്ന് ലഭിക്കും. 1 ലക്ഷം രൂപ വരെയാണ് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുക.
എങ്ങനെ ചേരാം
പദ്ധതിയിൽ ചേരാനുള്ള പ്രായ പരിധി 18 വയസിനും 65 വയസിനും ഇടയിലാണ്. 1 വര്‍ഷമാണ് പോളിസിയുടെ കാലാവധി. കാലാവധിയിൽ പുതുക്കാൻ സാധിക്കും. തപാൽ വകുപ്പിന്റെ ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ് ബാങ്കും ടാറ്റ എഐജി ഇൻഷൂറൻസും ചേർന്നാണ് ഇൻഷൂറൻസ് നടപ്പാക്കുന്നത്. ഇൻഷൂറൻസ് ലഭിക്കാൻ ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ് ബാങ്കിൽ അക്കൗണ്ട് ആവശ്യമാണ്. തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസ് വഴി അക്കൗണ്ടെടുക്കാവുന്നതാണ്. പോസ്റ്റുമാൻ/ പോസ്റ്റവുമൺ വഴിയും അക്കൗണ്ട് എടുത്ത് ഇൻഷൂറൻസിൽ ചേരാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications