അവധി ദിവസം പണത്തിന് ആവശ്യം വന്നാൽ കുടുങ്ങി പോകുമെന്ന ആശങ്ക ഇനി വേണ്ട; പുതിയൊരു വഴിയുണ്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണത്തിന്റെ വലിയൊരു വിപണിയാണ് നമ്മുടെ രാജ്യം. നിക്ഷേപമായും ആഭരണമായും രാജ്യത്ത് വലിയ തോതിൽ സ്വർണം ഉപയോഗിക്കുന്നുണ്ട്. സ്വർണത്തിന്റെ സ്ഥിരതയായ പ്രകടനം നിക്ഷേപകരെ ആകർഷിക്കുന്ന ഘടകമാണ്. പണപ്പെരുപ്പത്തെ മറികടക്കുമെന്നതും എളുപ്പത്തിൽ വി്‌ലപന നടത്താമെന്നതും ഇതിന്റെ ഗുണങ്ങളാണ്. രാജ്യത്തെ 25 കോടി കുടുംബങ്ങളിലായി 20,000 ടൺ സ്വർണമുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിൽ ഒരു കോടി പേർ 2021 ൽ സ്വർണ വായ്പ തിരഞ്ഞെടുത്തിട്ടുണ്ട്. വായ്പയിലൂടെ പണം സ്വരൂപിക്കാനുള്ള മികച്ചൊരു ഓപ്ഷനായി സ്വർണത്തെ നിരവധി പേർ തിരഞ്ഞെടുക്കുന്നുണ്ട്. 

സ്വർണത്തിന്റെ സുരക്ഷിതത്വം

എളുപ്പത്തിൽ വായ്പ ലഭിക്കുമെന്നതാണ് ഇതിന്റെ ​ഗുണം. സ്വർണവുമായി ബാങ്കിലെത്തിയാൽ കെവൈസി നടപടികൾ പൂർത്തിയാക്കിയാൽ വായ്പ ലഭിക്കും. വീട്ടിലുള്ള ആഭരണങ്ങൾ ഉപയോ​ഗപ്പെടുത്തി അത്യാവശ്യ കാര്യത്തിന് പണം സ്വരൂപിക്കാമെന്നതും ഇതിന്റെ ​ഗുണമാണ്. മറ്റൊരു പ്രത്യേകത വില്പന നടത്തേണ്ടതില്ലെന്നതാണ്. പണം അടച്ച് പണയപ്പെടുത്തിയ സ്വർണം തിരിച്ചെടുക്കാം. ഇതോടൊപ്പം സ്വർണത്തിന്റെ സുരക്ഷിതത്വം വായ്പ തന്ന ധനകാര്യ സ്ഥാപനത്തിനായതിനാൽ നഷ്ടപ്പെടുന്നുമെന്ന പേടിയും വേണ്ട. വിലയിലെ ചാഞ്ചാട്ടം പണയത്തെ ബാധിക്കില്ലെന്നതും സ്വർണ പണയം തിരഞ്ഞെടുക്കുന്നവർക്ക് ഗുണകരമാണ്. വായ്പ തുകയും പലിശയും തിരിച്ചടച്ചാൽ പണയപ്പെടുത്തിയ സ്വർണം തിരികെ ലഭിക്കും.

Also Read: 60 വയസ് കഴിഞ്ഞവർക്ക് ലോട്ടറി; ഉയർന്ന പലിശക്കൊപ്പം സുരക്ഷിത്വവും നൽകുന്ന സ്കീമിൽ ചേരാംAlso Read: 60 വയസ് കഴിഞ്ഞവർക്ക് ലോട്ടറി; ഉയർന്ന പലിശക്കൊപ്പം സുരക്ഷിത്വവും നൽകുന്ന സ്കീമിൽ ചേരാം

ഇന്ത്യാഗോൾഡ്

പെട്ടന്നുള്ള അവശ്യങ്ങൾക്കാണ് പൊതുനേ സ്വർണ പണയത്തെ ആശ്രയിക്കുന്നത്. എന്നാൽ ആവശ്യം അവധി ദിവസങ്ങളിലാണെങ്കിൽ കാര്യം നടക്കില്ലെന്നതാണ് പലരുടെയും അനുഭവം. ഇതിനെ മറികടക്കാൻ സുരക്ഷിതമല്ലാത്ത ഇടങ്ങൾ തേടേണ്ടി വരും. പ്രവൃത്തി ദിവസം വരെ ആവശ്യം ആരെയും കാത്തിരിക്കുകയുമില്ല. ബാങ്കുകൾ മാസത്തിൽ രണ്ട് ശനിയാഴ്ചകളിൽ അവധിയാണ്. മറ്റ് പൊതു അവധികളും ബാങ്കുകളിൽ വായ്പ ലഭിക്കില്ല. ഈ പ്രശ്‌നത്തിന് പരിഹാരമായാണ് സാമ്പത്തിക- ടെക്‌നോളജി സ്റ്റാർട്ടപ്പായ ഇന്ത്യാഗോൾഡ് ഡോർസ്‌റ്റെപ്പ് സ്വർണ വായ്പ അവതരിപ്പിച്ചത്. വായ്പയ്ക്ക് പ്രവൃത്തി ദിവസം വരെ കാത്തിരിക്കാൻ സാധിക്കാത്ത വാരാന്ത്യങ്ങളിലും പണത്തിന് ആവശ്യമുള്ള ഉപഭോക്താക്കളെ തേടിയാണ് കമ്പനിയുടെ പ്ലാൻ. വീടുകളിലെത്തി വായ്പ നൽകുന്ന ഈ സൗകര്യം ആഴ്ചയിൽ ഏഴ് ദിവസവും കമ്പനി നൽകുന്നുണ്ട്.

Also Read: കൊതിപ്പിക്കുന്ന ആദായം! അഞ്ചാം വർഷം 70% നേട്ടം നൽകുന്ന മ്യൂച്വൽ ഫണ്ട് ഇതാAlso Read: കൊതിപ്പിക്കുന്ന ആദായം! അഞ്ചാം വർഷം 70% നേട്ടം നൽകുന്ന മ്യൂച്വൽ ഫണ്ട് ഇതാ

എങ്ങനെ സേവനം ലഭിക്കും

എങ്ങനെ സേവനം ലഭിക്കും

മൂന്ന് വഴികളിലൂടെയാണ് ഇന്ത്യാഗോൾഡ് വീടുകളിലെത്തി വായ്പ നൽകുന്ന സൗകര്യം നടപ്പിലാക്കുന്നത്. ഉപഭോക്താക്കൾക്ക് ഇന്ത്യാഗോൾഡിന്റെ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ കമ്പനി നൽകുന്ന നമ്പറിലേക്ക് മിസ്‌കോൾ വഴിയോ വായ്പയ്ക്ക് അപേക്ഷ നൽകാം. ഉടനെ ലോൺ മാനേജർ വായ്പ വേണ്ടയാളുടെ വീട്ടിലെത്തി സ്‌കീമിനെ പറ്റി വിവരങ്ങൾ നൽകും. 30 മിനുട്ട് കൊണ്ട് നടപടിക്രമങ്ങൾ ഡിജിറ്റലായി പൂർത്തിയാക്കും. വായ്പക്കാരനിൽ നിന്ന് സ്വീകരിക്കുന്ന സ്വർണത്തിന് നൂറ് ശതമാനം ഇൻഷൂറൻസ് പരിരക്ഷയുണ്ടായിരിക്കും. സ്വീകരിച്ച ഉടൻ തന്നെ സ്വർണത്തിന്റെ സുരക്ഷിതത്വം കമ്പനി ഏറ്റെടുക്കും. 30 മിനുട്ടിനുള്ളിൽ തന്നെ സ്വർണ ഈടിന്മേലുള്ള തുക വായ്പയായി അപേക്ഷകന് നൽകും. വായ്പ തിരിച്ചടവ് ഇന്ത്യാഗോൾഡിന്റെ ആപ്പ് വഴി നടത്താം.

Also Read: ബിര്‍ളയുടെ ആ പ്രഖ്യാപനത്തോടെ പെയിന്റ് ഓഹരികളെല്ലാം നിന്നനിൽപ്പിൽ 'ചുവന്നു'! കാരണമിതാണ്Also Read: ബിര്‍ളയുടെ ആ പ്രഖ്യാപനത്തോടെ പെയിന്റ് ഓഹരികളെല്ലാം നിന്നനിൽപ്പിൽ 'ചുവന്നു'! കാരണമിതാണ്

പലിശ

പലിശ

അഞ്ച് ലക്ഷം രൂപ ആവശ്യമുള്ള ഒരാൾക്ക് 135.92 ഗ്രാം സ്വർണം ഈട് വെച്ച് വായ്പകരസ്ഥമാക്കാം. ഒരു വർഷത്തേക്കുള്ള വായ്പയ്ക്ക് 5.88 ശതമാനമാണ് വാർഷിക പലിശ നിരക്ക്. ആറു മാസ കാലാവധിയിൽ 5,00,000 രൂപ വായ്പയെടുക്കുമ്പോൾ പലിശ 8.4 ശതമാനമായി ഉയരും. ഡൽഹി, മുംബൈ, ചെന്നെ. ഹൈദരാബാദ്, പൂനെ, സൂറത്ത്, ഇൻഡോർ, വിശാഖപട്ടണം, ഗുഡ്ഗാവ്, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ് എന്നിങ്ങനെ രാജ്യത്തെ 12 നഗരങ്ങളിലാണ് നിലവിൽ ഇന്ത്യാഗോൾഡ് സേവനമുള്ളത്. ഈ സാമ്പത്തിക വർഷത്തിൽ 25 നഗരങ്ങളിലേക്ക് കൂടി സേവനം ഉയർത്തുമെന്നാണ് കമ്പനി പറയുന്നത്.

Read more about: gold loan
English summary

IndiaGold ; A Startup Providing Gold Loan At Door Step Even Weekend; Details Here

IndiaGold ; A Startup Providing Gold Loan At Door Step Even Weekend; Details Here
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X