മുഹമ്മദ് അലി ജിന്നയുടെ ചെറുമകന്‍; ബിസിനസ് ലോകത്തെ 'വഴക്കാളി'; അറിയാം ഇന്ത്യന്‍ കോടീശ്വരനായ നുസ്ലി വാഡിയയെ

ഇന്ത്യയിൽ കോടീശ്വരന്മാരായ കുടുംബങ്ങളുടെ പേര് തിരയുമ്പോൾ ആദ്യം കേൾക്കുന്നത് അംബാനി , അദാനി, ടാറ്റ എന്നിങ്ങനെയാണ്. എന്നാൽ ഈ ബിസിനസ് സാമ്രാജ്യങ്ങലെ വെല്ലുവിളിച്ച, വർഷങ്ങളുടെ ബിസിനസ് പാമ്പര്യത്തെ നയിക്കുന്ന, ഇന്ത്യൻ കോടീശ്വരനായ വ്യക്തിയെ കൂടി അറിയേണ്ടതുണ്ട്.

ബിസിക്കറ്റ് മുതല്‍ എവിയേഷന്‍ രംഗത്ത് വരെ സാന്നിധ്യമുള്ള വാഡിയ ഗ്രൂപ്പിനെ നയിക്കുന്ന സുസ്ലി വാഡിയ ഇന്ത്യൻ ബിസിനസ് രം​ഗത്ത തലയെടുപ്പുള്ള വ്യക്തിത്വമാണ്. പാകിസ്ഥാൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയുടെ ചെറുമകനായ നുസ്ലി വാഡിയ പ്രമുഖ ഇന്ത്യൻ കോർപ്പറേറ്റുകളുമായി കൊമ്പുകോർത്തിട്ടുണ്ട്. ആ കഥ പരിശോധിക്കാം. 

വാഡിയ ​ഗ്രൂപ്പ്

വാഡിയ ​ഗ്രൂപ്പ്

ബിസിക്കറ്റ് മുതല്‍ എവിയേഷന്‍ രംഗത്ത് വരെ സാന്നിധ്യമുള്ള വാഡിയ ഗ്രൂപ്പ് 1736 ല്‍ ലോവ്ജി നുസര്‍വാന്‍ജി വാഡിയയാണ് ആരഭിക്കുന്നത്. മുംബൈ ആസ്ഥാനമായ ഈ വാഡിയ ഗ്രൂപ്പിന്റെ ഇന്നത്തെ ചെയര്‍മാനാണ് 78കാരനായ നുസ്ലി വാഡിയ. നെവാലി വാഡിയയുടെയും ദിന വാഡിയയുടെയും മകനായി 1944ലാണ് നുസ്ലി വാഡിയ ജനിക്കുന്നത്. മുഹമ്മദ് അലി ജിന്നയുടെ മകളാണ് നുസ്ലി വാഡിയയുടെ അമ്മ ദിന.

എവിയേഷന്‍, കണ്‍സ്യൂമര്‍, റിയല്‍ എസ്‌റ്റേറ്റ്, പ്ലാന്റേഷന്‍, കെമിക്കല്‍ ഹെല്‍ത്ത് കെയര്‍ മേഖലയിലടക്കം വാഡിയ ​ഗ്രൂപ്പിന് ബിസിനസുണ്ട്. ബോംബെ ഡൈയിംഗ്, ഗോ എയര്‍, ബ്രിട്ടാനിയ എന്നിവ വാഡിയ ​ഗ്രൂപ്പിന് കീഴിലെ പ്രധാന കമ്പനികളാണ്. ഫോബ്സ് പട്ടിക പ്രകാരം 2022 ൽ 3.5 ബില്യൺ ഡോളരുമായി രാജ്യത്തെ സമ്പന്നരിൽ 55മാതാണ് നുസ്ലി വാഡിയ.

അച്ഛനോട് കലഹിച്ച് തുടക്കം

അച്ഛനോട് കലഹിച്ച് തുടക്കം

പിതാവ് നെവില്ലെ വാഡിയോട് കലഹിച്ച് തുടങ്ങിയ കഥയാണ് നുസ്ലി വാഡിയയുടേത്. ബോബെ ഡൈയിംഗ് ഗോയങ്കേ ഗ്രൂപ്പിന് വില്പന നടത്തി സ്വിസര്‍ലാന്‍ഡിലേക്ക് കുടിയേറാനുള്ള പിതാവിന്റെ നീക്കത്തോടാണ് നുസ്ലി വാഡിയ ആദ്യം കലഹിക്കുന്നത്. കമ്പനി വാഡിയ ​ഗ്രൂപ്പിന് കീഴിൽ നിലനിര്‍ത്തുന്നിനൊപ്പം പിതാവ് ഇന്ത്യയില്‍ തന്നെ തുടരുന്നതും അദ്ദേഹം ഉറപ്പാക്കി.

അക്കാലത്ത് ബിസിനസിലേക്ക് എത്തിയിട്ടില്ലാത്ത വാഡിയ മറ്റ് കുടുംബാം​ഗങ്ങളുടേയും തൊഴിലാളികളുടെയും കുടുംബ സുഹൃത്തായ ജെആർഡി ടാറ്റയുടെയും പിന്തുണ ഉറപ്പാക്കിയാണ് പിതാവിന്റെ പദ്ധതി പൊളിച്ചത്. ഒരു യൂറോപ്യൻ രാജ്യത്ത് തനിക്ക് രണ്ടാം തരം പൗരനായി ജീവിക്കേണ്ടെന്നും ഇന്തിയിയൽ ജീവിച്ച് ബോബംബൈ ഡൈയിം​ഗ് നടത്തണം എന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇതിനായി അമ്മ ദിന വാഡിയയുടെയും ജെആർഡി ടാറ്റയുടെയും സഹായത്തോടെ. കമ്പനിയിൽ നിന്ന് 11 ശതമാനം ഓഹരിയും അദ്ദേഹം സ്വന്തമാക്കി. 

വാഡിയയും ധീരുഭായ് അംബാനിയും

വാഡിയയും ധീരുഭായ് അംബാനിയും

പോളിസ്റ്റര്‍ വ്യവസായത്തിലേക്ക് ധീരുഭായ് അംബാനി ഇറങ്ങിയതോടെയാണ് വാഡിയയും അംബാനിയും തമ്മിലുള്ള പോര് ആരംഭിക്കുന്നത്. ബോംബെ ഡൈയിംഗുമായി നേരത്തെ പോളിസ്റ്റര്‍ വിപണിയിലെ ശക്തമായി സാന്നിധ്യമായിരുന്നു വാഡിയ ​ഗ്രൂപ്പ്. ഈ രംഗത്തേക്ക് അംബാനി എത്തിയതോടെയാണ് നേരിട്ടുള്ള പോരാട്ടം ആരംഭിച്ചത്. അംബാനി ബോംബെ ഡൈയിംഗ് ഉപയോഗിക്കുന്ന രാസ പദാര്‍ഥങ്ങളുടെ നികുതി ഉയര്‍ത്താന്‍ അന്നത്തെ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി എന്നായിരുന്നു ആരോപണം.

തര്‍ക്ക പരിഹാരത്തിന് ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ രാംനാഥ് ഗോയങ്കെയടക്കം ഇടപെട്ടെങ്കിലും വലിയ പ്രശ്മായി തർക്കം നിലനിന്നു. തർക്കത്തിൽ വാഡിയയ്ക്ക് പോളിസ്റ്റര്‍ വിപണിയില്‍ സ്ഥാന നഷ്ടം വന്നു. ബോംബൈ ഡൈയിംഗിന്റെ ഒരു പ്ലാന്റ് പൂട്ടിപോവുകയും ചെയ്തു. പിന്നീട് 2009 തില്‍ അംബാനിയുമായി തനിക്ക് യാതൊരു മത്സരവുമില്ലെന്ന് വാഡിയ പറഞ്ഞിരുന്നു. 

വാഡിയയും ടാറ്റയും

വാഡിയയും ടാറ്റയും

ടാറ്റ ഗ്രൂപ്പ ചെയര്‍മാനായിരുന്നു രത്തന്‍ ടാറ്റയും വാഡിയ ഗ്രൂപ്പ് ചെയര്‍മാനായ നുസ്ലി വാഡിയയും ബാല്യകാല സുഹൃത്തുക്കളായിരുന്നു. ടാറ്റ സൺസ് ചെയർമാനായിരുന്ന ജെആര്‍ഡി ടാറ്റയെ ഗുരു തുല്യനായാണ് വാഡിയ കണ്ടിരുന്നത്. ബോംബൈ ഡൈയിംഗിലെ നിയന്ത്രണം ഏറ്റെടുക്കുന്നതിൽ വാഡിയയെ ജെആർഡി ടാറ്റ സഹായിച്ചിരുന്നു. ഇതോടൊപ്പം ജെആര്‍ഡി ടാറ്റയില്‍ നിന്ന് രത്തന്‍ ടാറ്റ ചുമതല ഏറ്റെടുത്തപ്പോൾ ആദ്യ സമയത്ത് വാഡിയയായുരുന്നു മാര്‍ഗ ദര്‍ശി. ഈ സൗഹൃദത്തിലാണ് വിള്ളൽ വീണത്. 

ടാറ്റ- മിശ്രി

ടാറ്റ- മിശ്രി പ്രശ്‌ന സമയത്ത് വാഡിയ മിശ്രിയുടെ പക്ഷം പിടിച്ചത് പ്രശ്ന കാരണമായി. ഇതോടെ ടാറ്റ മോട്ടോഴ്‌സിന്റെ സ്വതന്ത്ര ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് വാഡിയയെ ടാറ്റ ​ഗ്രൂപ്പ് പുറത്താക്കി. തന്നെ അകാരണമായാണ് പുറത്താക്കിയതെന്ന് കാണിച്ച് ടാറ്റ മോട്ടോഴ്സിനും രത്തൻ ടാറ്റയ്ക്കും എതിരെ നുസ്ലി വാഡിയ 2016 ല്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തു. 4 വര്‍ഷത്തിന് ശേഷം 2020 തില്‍ വാഡിയ കേസ് പിന്‍വലിക്കുകയായിരുന്നു. 

രാജന്‍ പിള്ളയും വാഡിയയും

രാജന്‍ പിള്ളയും വാഡിയയും

മലയാളിയായ ബിസ്ക്കറ്റ് കിം​ഗ് രാജന്‍ പിള്ളയുമായി ബ്രിട്ടാനിയ ബിസ്‌ക്കറ്റിന്റെ പേരിലുണ്ടായ തര്‍ക്കങ്ങള്‍. വാഡിയയ്ക്ക് കണ്ണുള്ള ബ്രിട്ടാനിയ ബിസ്ക്കറ്റിൽ രാജൻ പിള്ള ഓഹരികൾ സ്വന്തമാക്കിയതും പിന്നീട് പ്രസിഡന്റായതും പ്രശ്നങ്ങൾക്ക് കാരണമായി. 1987 ല്‍ ബ്രിട്ടാനിയയില്‍ 11 ശതമാനം ഓഹരി സ്വന്തമാക്കിയ രാജന്‍ പിള്ള തൊട്ടടുത്ത വര്‍ഷം 38 ശതമാനം ഓഹികൾ സ്വന്തമാക്കി.

ഇതിനിടെ ബ്രിട്ടാനിയിൽ ഓഹരിയുള്ള ഫ്രഞ്ച് ഗ്രൂപ്പായ ഡനോണിന്റെ സഹായത്തോടെ വാഡിയ അട്ടിമറി നടത്തി. ഡനാൺ വഴി ഓഹരികൾ സ്വന്തമാക്കിയ വാഡിയ പിന്നീട് ഡനോണിൽ നിന്ന് കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്തു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X