ഓരോ ചെലവുകൾക്കും പ്രത്യേക ക്രെഡിറ്റ് കാർഡുകൾ തന്നെ വിപണിയിലുണ്ട്. യാത്രക്കാരാണെങ്കിൽ ട്രാവൽ കാർഡുകൾ തിരഞ്ഞെടുക്കുന്നതാണ് ഉപകാരപ്പെടുക. ട്രാവൽ ലോഞ്ച് ആക്സസുകളും യാത്ര ടിക്കറ്റ്, ഹോട്ടൽ ടിക്കറ്റ് ബുക്കിംഗിലും ഇളവുകൾ നേടാൻ ട്രാവൽ ക്രെഡിറ്റ് കാർഡുകൾ സഹായിക്കും. ഇതുപോലെ നിത്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചെലവുകളിലൊന്നായ ഇന്ധന ചെലവിനെ ലാഭകരമാക്കാൻ ഫ്യുവൽ ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കണം.
ഇത്തരം കാർഡുകൾ അതാത് മേഖലയിലെ ബ്രാൻഡുകളുമായി ചേർന്ന് കോ- ബ്രാൻഡഡ് കാർഡുകളായാണ് പുറത്തിറക്കുന്നത്. ഇത്തരത്തിൽ ഈയിടെ വിപണിയിലെത്തിയ പുതിയ ക്രെഡിറ്റ് കാർഡാണ് ഇന്ത്യൻ ഓയിൽ കൊട്ടക് മഹീന്ദ്ര ക്രെഡിറ്റ് കാർഡ്. ഇന്ത്യൻ ഓയിലും കൊട്ടക് മഹീന്ദ്ര ബാങ്കും ചേർന്ന് പുറത്തിറക്കിയ പുതിയ കാർഡിന്റെ പ്രധാന സവിശേഷതകൾ ഈ ലേഖനത്തിൽ അറിയാം.
ഇന്ത്യൻ ഓയിൽ ക്രെഡിറ്റ് കാർഡ്
കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡും ഇന്ത്യൻ ഓയിലും ചേർന്ന് വെള്ളിയാഴ്ചയാണ് കോ-ബ്രാൻഡഡ് ഫ്യുവൽ ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയത്. ഉയർന്ന റിവാർഡുകൾ നൽകുന്ന കാർഡ് റുപെ നെറ്റ്‌വർക്കിലാണ് ലഭ്യവുക. രാജ്യത്ത് 34,000 ത്തോളം ഇന്ധന പമ്പ് ശൃംഖലയുള്ള ഇന്ത്യൻ ഓയിൽ ഏറ്റവും വലിയ എണ്ണ വിപണന കമ്പനിയാണ്.
ഇന്ത്യൻ ഓയിൽ കൊട്ടക് ക്രെഡിറ്റ് കാർഡിന്റെ ഉപഭോക്താക്കൾക്ക് രാജ്യത്തെ ഏത് ഇന്ത്യൻ ഓയിൽ പമ്പിൽ നിന്നും ഇന്ധനം നിറയ്ക്കുമ്പോൾ റിവാർഡ് പോയിന്റുകൾ ലഭിക്കും. ഏത് ഇന്ത്യൻ ഓയിൽ പമ്പിൽ നിന്നും റിവാർഡ് പോയിന്റുകൾ ഉപയോഗിച്ച് സൗജന്യമായി ഇന്ധനം നിറയ്ക്കാനും സാധിക്കും.
ഇന്ത്യൻ ഓയിൽ കൊട്ടക് മഹീന്ദ്ര ക്രെഡിറ്റ് കാർഡ് നേട്ടങ്ങൾ
ഇന്ത്യൻ ഓയിൽ കൊട്ടക് മഹീന്ദ്ര ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇന്ത്യൻ ഓയിൽ പമ്പുകളിൽ പ്രതിമാസം 300 രൂപ വരെ ചെലവഴിച്ചാൽ ഉപഭോക്താക്കൾക്ക് റിവാർഡ് പോയിന്റായി 4 ശതമാനം തിരികെ നേടാം. ഡൈനിംഗ്, ഗ്രോസറി, മറ്റ് പേയ്‌മെന്റുകൾ എന്നിവയ്ക്കായി പ്രതിമാസം 200 രൂപ വരെ ചെലവഴിച്ചാൽ 2 ശതമാനം റിവാർഡ് പോയിന്റായി നേടാം.
ഇന്ത്യൻ ഓയിൽ പമ്പുകളിൽ 100 രൂപ മുതൽ 5,000 രൂപ വരെയുള്ള ഇന്ധന ചെലവാക്കലുകൾക്ക് 1 ശതമാനം ഇന്ധന സർചാർജ് ഒഴിവാക്കൽ ലഭിക്കും. മാസത്തിൽ പരമാവധി 100 രൂപയാണ് ലഭിക്കുക.
മറ്റ് ചെലവാക്കലുകൾ
ഇന്ത്യൻ ഓയിൽ കൊട്ടക് മഹീന്ദ്ര ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള മറ്റെല്ലാ ചെലവാക്കലുകൾക്കും 0.5 ശതമാനം റിവാർഡ് പോയിന്റ് ലഭിക്കും. 150 രൂപ ചെലവാക്കിയാൽ 3 റിവാർഡ് പോയിന്റ് നേടാം. കാർഡ് അനുവദിച്ച് 30 ദിവസത്തിനുള്ളിൽ 500 രൂപ ചെലവാക്കിയാൽ 1000 റിവാർഡ് പോയിന്റ് ലഭിക്കും.
കാർഡ് ഉടമയ്ക്ക് 2 ലക്ഷത്തിന്റെ വ്യക്തിഗത അപകട ഇൻഷൂറൻസ് സൗകര്യം ലഭിക്കും. വർഷത്തിൽ 50,000 രൂപ ചെലവാക്കിയാൽ അടുത്ത വർഷത്തെ വാർഷിക ഫീസായ 499 രൂപ ഒഴിവാക്കി നൽകും.
സൗജന്യ ക്രെഡിറ്റ് കാലയളവ്
ഇന്ത്യൻ ഓയിൽ കൊട്ടക് മഹീന്ദ്ര ക്രെഡിറ്റ് കാർഡിൽ പലിശയ്ക്ക് 48 ദിവസം വരെ സൗജന്യ ക്രെഡിറ്റ് കാലയളവ് ലഭിക്കും. ഉപഭോക്താക്കൾക്കായി ആകർഷകമായ സ്മാർട്ട് - ഇഎംഐ ഓപ്ഷൻ, ടാപ്പ് ചെയ്‌ത് പണമടയ്ക്കാനുള്ള കോൺടാക്‌റ്റ്ലെസ് കാർഡ് സേവനം എന്നിവ ലഭിക്കും.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത്: സെപ്റ്റംബർ 5-ന് നിർണ്ണായക ട്രയൽ റൺ; യാത്രാസമയം കുറയുമോ?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
