സ്വാതന്ത്ര്യ സമരകാലഘട്ടവും അതിന് മുൻപുള്ള കാലഘട്ടത്തിളും വ്യാപാരത്തിന്റെ അനന്ത സാധ്യതകൾ ഇന്ത്യക്കാരും ഉപയോഗിച്ചിരുന്നതായി കാണാം. പരാജയപ്പെട്ടവയും രാജ്യത്തിനൊപ്പം വളർന്നവയും വിദേശങ്ങളിലേക്ക് അടക്കം പടർന്നവും ഇക്കൂട്ടത്തിലുണ്ട്. ഒരൊറ്റ ഉത്പ്പന്നവുമായി തുടങ്ങി ഇന്ത്യയ്ക്കൊപ്പം വളർന്ന യുനാനി ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഹംദാർഡ് ലബോറട്ടറീസ്.
ഓൾഡ് ഡൽഹിയിൽ പിറന്ന ഹംദാർഡ് ലബോറട്ടറീസ് വിഭജനത്തോടെ പാകിസ്ഥാനിലും പിന്നീട് ബംഗ്ലാദേശിലും പിറന്ന ഹംദാർഡിന്റെ പ്രധാന ഉത്പ്പന്നം മധുരമൂറുന്ന റൂഫ അഫ്സയാണ്. ഈ മധുരം പോലെ ഇന്ത്യ-പാക്-ബംഗ്ലാദേശ് സാഹോദര്യത്തിന്റെ കഥകൂടി ഈ കമ്പനിയും ഉതപ്പന്നവും പറയുന്നുണ്ട്. ഈ ചരിത്രം വിശദമായി നോക്കാം.
റൂഹ് അഫ്‌സ
ഹംദാർഡ് ലബോറട്ടറീസ് എന്നുള്ള ഇന്നത്തെ കമ്പനിയുടെ പ്രധാന ഉത്പ്പന്നമാണ് റൂഹ് അഫ്സ എന്ന സർബത്ത്. പഴങ്ങളും റോസും ഔഷധങ്ങളും ചേര്‍ത്ത സര്‍ബത്താണ് റൂഹ് അഫ്‌സ. നോബ് കാലത്ത് ഇഫ്താര്‍ വിരുന്ന് മേശകളിലെ പ്രധാന വിഭവമായി തീർന്ന റൂഹ് അഫ്‌സ പിറക്കുന്നത് 1907ലാണ്. ഓർഡ് ഡൽഹിയിൽ യുനാനി ക്ലിനിക്ക് നടത്തിയിരുന്ന ഹക്കിം ഹഫിസ് അബ്ദുള്‍ മജീദാണ് സര്‍ബത്തിന്റെ പിറവിന്ന് പിന്നിലെ ഫോര്‍മുല കണ്ടെത്തിയത്.
ഉത്തരേന്ത്യയിലെ വേനല്‍ ചൂടില്‍ നിന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളെ മറികടക്കാനുള്ള മരുന്നിനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ഇങ്ങനെ നിർമിച്ച റൂഹ് അഫ്സ 1907 ല്‍ ഡൽഹിയിലാണ് ആദ്യമായി വില്പന നടത്തുന്നത് എന്നാണ് ചരിത്രം.
മരുന്നിനേക്കാല്‍ ശരീരത്തെ തണുപ്പിക്കുന്നൊരു പാനിയമായാണ് റൂഹ് അഫ്‌സ അറിയപ്പെട്ടത്. ഉത്തരേന്ത്യയിൽ ചൂട് കാലത്തും കടൽ കടന്ന് ഗൾഫ് രാജ്യങ്ങളിൽ റദമാൻ പാനിയമായും റൂഹ് അഫ്സ അറിയപ്പെട്ടു. 34ാം വയസില്‍ ഹക്കിം ഹഫിസ് അബ്ദുള്‍ മജീദ് മരണപ്പെട്ടതോടെ ഭാര്യ. റബീ ബീഹം ഹംദാര്‍ഡ് ലബോറട്ടറീസിനെ ജീവകാര്യുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും യുനാനി മരുന്നുകളുടെ റിസര്‍ച്ചിനുമുള്ള ഒരു ട്രസ്റ്റായി മാറ്റി. എന്നാല്‍ വിഭജനത്തോടെയാണ് ഹാംദാർഡ് ലബോറട്ടറീസും റൂഫ അഫ്‌സയും അതിർത്തികൾ കടന്നത്.
വിഭജന കാലം
റബി ബാഗത്തിന്റെ മൂത്തമകന്‍ ഹക്കിം അബ്ദുള്ള ഹമീദ് വിഭജന കാലത്ത് ഇന്ത്യയിൽ തന്നെ തുടർന്നു. ഇളയമകന്‍ ഹക്കീം മുഹമ്മ് കിഴക്കന്‍ പാക്കിസ്ഥാനിലേക്ക് മാറി. ഇതോടെ ഇന്ത്യയിൽ റൂഹ് അഫ്സയുടെ അവകാശം ഹംദാര്‍ഡ് നാഷണല്‍ ഫൗണ്ടേഷനും പാക്കിസ്താനിൽ ഹംദാര്‍ഡ് ലകോറട്ടറീസ് (വഖഫ്) എന്ന കമ്പനിക്കുമായി മാറി. 1971 ല്‍ ബംഗ്ലാദേശ് സ്ഥാപിച്ചതോടെ അവിടെയും ഹംദാര്‍ഡ് ട്രസ്റ്റ് ആരംഭിച്ചു. ഹക്കിം ഹഫിസ് അബ്ദുള്‍ മജീദിന്റെ കുടുംബാംഗങ്ങളോ സുഹൃത്തുകളോ ചേർന്നാണ് ബിസിനസുകൾ നടത്തുന്നത്.
മൂന്നും സ്വതന്ത്ര ബിസിനസുകളാണ്. 2019-ല്‍, ഈദിനോട് അനുന്ധിച്ച് ഇന്ത്യയില്‍ റൂഹ് അഫ്സയക്ക് ക്ഷാമം നേരിട്ടപ്പോൾ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിച്ചാല്‍ വാഗാ അതിര്‍ത്തി വഴി റൂഹ് അഫ്‌സ വിതരണം ചെയ്യാമെന്ന് ഹംദാര്‍ഡ് ലബോറട്ടറീസ് പാകിസ്ഥാന്‍ വാഗ്ദാനം ചെയ്തിരുന്നു. കണക്കുകൾ പ്രകാരം വർഷത്തിൽ 200 കോടിയുടെ വില്പനയാണ് റൂഫ് അഫ്സയ്ക്ക് രാജ്യത്ത് നടക്കുന്നത്.
ഹംദാർഡ് ലബോറട്ടറീസ് ഇന്ത്യ
ശരീരത്തെ തണുപ്പിക്കാനുള്ള ഗുണങ്ങളുള്ളൊരു പാനിയമാണിതെന്നും ഇതിനാൽ വേനല്‍ക്കാലത്ത് എപ്പോഴും ആവശ്യക്കാരെന്നും ഹംദാർഡ് ലബോറട്ടറീസ് ഇന്ത്യ സിഇഒ ഹമീദ് അഹമ്മദ് പറയുന്നു. ''വര്‍ഷങ്ങളായി അതിന്റെ ചേരുവകള്‍ അതേപടി നിലനിർത്തുന്നുണ്ട്. 1907 ൽ ആരംഭിക്കുമ്പോൾ ഒരു ചെറിയ അടുക്കളയിലാണ് ഇത് നിർമിച്ചിരുന്നത്.
ഇന്ന് പുതിയ സാങ്കേതികവിദ്യ വന്നതോടെ അത്യാധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് ഫാക്ടറികളിലാണ് നിർമാണം'' അദ്ദേഹം പറയുന്നു. പച്ചക്കറികള്‍, പഴച്ചാറുകള്‍, സുഗന്ധങ്ങള്‍ എന്നിവയുടെ സത്താണ് ഉപയോഗിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പഞ്ചസാര ഉപയോഗിക്കാത്ത റൂഹ് അഫ്സയും വിപണിയിലിറക്കുന്നുണ്ട്.
റൂഹ് അഫ്സ വീണ്ടും വാർത്തകളിൽ
ഈയിടെ പാകിസ്ഥാനില്‍ നിര്‍മിക്കുന്ന റൂഹ് അഫ്‌സ ഓണ്‍ലൈന്‍ വഴി ഇന്ത്യയിൽ വില്‍ക്കുന്നത് തടയണമെന്ന് ഡല്‍ഹി ഹൈക്കോടതി ആമസോണിനോട് ആവശ്യപ്പെട്ടതാണ് റൂഹ് അഫ്സയെ വീണ്ടും വാർത്തകളിലെത്തിച്ചത്. ഇന്ത്യയില്‍ നിര്‍മാണ ആവകാശമുള്ള ഹംദാര്‍ഡ് ലബോട്ടറീസ് അല്ല ഉത്പ്പന്നങ്ങൾ നിർമിക്കുന്നതെന്നും ഉത്പ്പന്നങ്ങളിൽ നിർമിക്കുന്നവരുടെ വിവിരങ്ങൾ നൽകുന്നില്ലെന്നും കാണിച്ച് ഹംദാര്‍ഡ് നാഷണല്‍ ഫൗണ്ടേഷനാണ് ഹര്‍ജി നല്‍കിയത്.
റൂഹ് അഫ്സ ഇന്ത്യയിൽ നിർമിക്കാനും വിതരണം ചെയ്യാനുമുള്ള അവകാശം ഹംദാർഡ് ലബോറട്ടറീസ് ഇന്ത്യയ്ക്ക് മാത്രമാണ്. ഇന്ത്യന്‍-പാകിസ്ഥാന്‍ നിര്‍മ്മിത സിറപ്പുകള്‍ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ഉപഭോക്താവിന് ബുദ്ധിമുട്ടായിരിക്കുമെന്നും ഉപഭോക്താക്കളെ കബളിപ്പിക്കുകയാണെന്നും ഇന്ത്യൻ നിയമങ്ങളുടെ ലംഘനവും ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈക്കോടതി ഉത്തരവ്.
ചിത്രം കടപ്പാട്- hamdard.com, indiatimes.com
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications