ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ച ഉടനെ ഡോളറിനെതിരെ രൂപ 80.06 എന്ന നിലവാരത്തിലെത്തി. തിങ്കളാഴ്ച 79.97 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം എത്തിയിരുന്നു. ചൊവ്വാഴ്ച 79.89 എന്ന നിലവാരത്തിൽ വ്യാപാരം ആരംഭിച്ച ശേഷമാണ് രൂപ 80തിലേക്ക് വീണത്.
റഷ്യ- യുക്രൈൻ യുദ്ധത്തിന് പിന്നാലെയാണ് രൂപയുടെ മൂല്യം തുടർച്ചായായി ഇടിയാൻ തുടങ്ങിയിത്. 2022 ഫെബ്രുവരിയിൽ ഡോളറിനെതിരെ 75 രൂപ നിരക്കിലായിരുന്നു രൂപ ഓരോ മാസവും ഓരോ രൂപ വീതം ഇടിഞ്ഞ് ഇന്ന് 80തിൽ എത്തിയത്.
രൂപ ഇടിയുന്നത് എന്തുകൊണ്ട്
രൂപയും ഡോളറും ഡിമാന്റ് ആൻഡ് സപ്ലെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. ഡോളർ നൽകിയുള്ള ഇറക്കുമതി ഉയരുമ്പോൾ ഡോളറിന് ഡിമാന്റ് കൂടുകയും രൂപ ശോഷിക്കകയും ചെയ്യുന്നു. ഇന്ത്യൻ സാഹചര്യത്തിൽ രൂപയുടെ ഇടിവിനുള്ള പ്രധാന കാരണങ്ങളിലൊന്ന് വ്യാപാര കമ്മിയാണ്. ഇറക്കുമതി ചെലവ് കൂടുകയും കയറ്റുമതി മൂല്യം കുറയുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിൽ രാജ്യത്തുള്ളത്.
ജൂണ്‍ മാസത്തില്‍ ഇറക്കുമതി ചെലവ് 66.3 ബില്യണ്‍ ഡോളറിന് അടുത്തായിരുന്നു. അതേസമയം കയറ്റുമതി 40.13 ബില്യൺ ഡോളറിൽ നിന്നു. ജൂൺ മാസത്തിലെ വ്യാപാര കമ്മി 25.6 ബില്യൺ ഡോളറാണ്. മേയ് മാസത്തിൽ 24.3 ബില്യൺ ഡോളരായിരുന്നു ഇത്. ഇതോടൊപ്പം വിദേശ നിക്ഷേപം ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിക്കപ്പെടുന്നതും രൂപയ്ക്ക് തിരിച്ചടിയാണ്. 32 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപമാണ് വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്ന് പിൻവലിച്ചത്.
7 വർഷത്തിനിടെ 25 ശതമാനം വിദേശ നിക്ഷേപം രാജ്യത്ത് നിന്ന് പിൻവലിക്കപ്പെട്ടു. ഇതോടൊപ്പം രാജ്യത്തെ ഡോളരിന്റെ കരുതൽ ശേഖരവും കുറഞ്ഞു. 588.3 ബില്യണ്‍ ഡോളറായിരുന്നു രാജ്യത്തിന്റെ കരുതല്‍ ശേഖരം. 14 മാസത്തിനിടയില്‍ ഇത്രയും കുറയുന്നത് ആദ്യമായാണ്.
അന്താരാഷ്ട്ര തലത്തിലെ ഘടകങ്ങളും രൂപയെ ബാധിക്കുന്നുണ്ട്. അമേരിക്കയിലെ പണപ്പെരുപ്പം കാരണം അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് നിരക്കുയർത്തിയതോടെ ഡോളർ കരുത്താർജിക്കാൻ തുടങ്ങി. പലിശ നിരക്ക് ഉയർന്നതോടെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്ന് നിക്ഷേപം പിൻവലിച്ച് ഡോളറിലേക്ക് നിക്ഷേപം മാറ്റുന്നതോടെ ഡോളർ കരുത്താർജിക്കുകയാണ്.
വിപണിയെ എങ്ങനെ ബാധിക്കും
രാജ്യത്ത് ഇറക്കുമതിയില്‍ മുന്നിൽ നിൽക്കുന്നത് ക്രൂഡ് ഓയിലും സ്വർണവുമാണ്. ക്രൂഡിന് വില ഉയരുന്നത് ഇറക്കു മതി ചെലവ് വര്‍ധിപ്പിക്കുകയും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമാവുകയും ചെയ്യുന്നു. ഡോളറിനെതിരെ രൂപ ഇടിയുമ്പോൾ ഇറക്കുമതി സാധനങ്ങൾക്ക് വില ഉയരും.
മരുന്ന് ഭക്ഷ്യ എണ്ണ, വാഹനങ്ങളുടെ സ്പെയർ പാർട്സ്, ചിപ്പ് എന്നിവയ്ക്ക് വില ഉയരും. വിദേശ പഠനത്തിന് പോകുന്ന ഇന്ത്യക്കാർക്ക് ചെലവേറും. വിദേശ രാജ്യത്തെ ചെലവിന് ഡോളർ അയക്കാൻ കൂടുതൽ പണം കണ്ടെത്തേണ്ടതായി വരും. ദേശ യാത്രയുടെ ചെലവും കൂടും.
വിലക്കയറ്റം
രൂപയുടെ ഇടിവ് വീട്ടുചെലവില്‍ നേരിട്ടല്ലാതെ പ്രത്യാക്ഷാതമുണ്ടാക്കും. ഇന്ധന വില ഉയരുമ്പോൾ നിര്‍മാണത്തിലും വിതരണത്തിലും ചെലവ് വര്‍ധിക്കുകയും വീട്ടുസാധനങ്ങളുടെ വില ഉയരുകയും ചെയ്യും. ഘടകങ്ങൾ വിദേശത്ത് നിന്ന് ഇറക്കമതി ചെയ്യുന്ന ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങളായ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ടെലിവിഷന്‍, സോളാര്‍ പ്ലേറ്റ് തുടങ്ങിവയ്ക്കും വില ഉയരും. ഇതിന് തുടർച്ചയായി പണപ്പെരുപ്പ നിരക്ക് ഉയരും.
വിദേശ ഇന്ത്യക്കാർക്ക് നേട്ടം
വിദേശ ഇന്ത്യക്കാർക്ക് രൂപയുടെ മൂല്യം ഇടിയുന്നത് നേട്ടമാണ്. വിദേശത്ത് നിന്ന് നാട്ടിലേക്ക് പണമയക്കുമ്പോൾ കൂടുതല്‍ വരുമാനം കിട്ടും. ഡോളറടക്കമുള്ള വിദേശ കറൻസികൾ ബാങ്കില്‍ സൂകഷിച്ചിരിക്കുന്നവർക്കും വിലയിടവ് നേട്ടമാണ്. വിദേശത്ത് വായ്പ എടുത്തും ഇന്ത്യയിലേക്ക് പണമയക്കുന്നത് വിദേശത്ത് സാധാരണയായാണ്.
ഡോളറിനെതിരെ രൂപ മൂല്യതകര്‍ച്ച നേരിടുമ്പോള്‍ സമാന രീതിയിൽ പശ്ചിമേഷ്യന്‍ കറന്‍സികള്‍ക്കെതിരെയുള്ള മൂല്യത്തിലും ഇടിവ് വരുന്നുണ്ട്. 2022 ജൂലായ് 12ന് യുഎഇ ദിര്‍ഹത്തിനെതിരെ 21.65 രൂപയായിരുന്നു രൂപയുടെ വിനിമയ മൂല്യം. ഇന്ന് 21.75 രൂപയായി മാറി. സൗദി റിയാലിനെതിരായ വിനിമയ മൂല്യം 21.20 രൂപയായിരുന്നത് 21.27 രൂപയായി, ഖത്തര്‍ റിയാലിന് 21.84 രൂപ എന്നത് 21.94 രൂപയായി. ഇത് വിദേശത്തുള്ള ഇന്ത്യക്കാർക്ക് നാട്ടിലേക്ക് പണം അയക്കുന്നതിന് നേട്ടമാകും.
രൂപ ഇടിയുമ്പോൾ ഇറക്കുമതി ചെയ്യുന്നതിന് ചെലവ് കൂടുന്നതിന് എതിർ ദിശയിൽ കയറ്റുമതിക്ക് ചെലവ് കുറയും. രൂപ ഇടിയുന്നത് വിദേശ വിപണിയില്‍ ഇന്ത്യന്‍ ഉതപ്പന്നങ്ങള്‍ക്ക് വില കുറവിൽ എത്തിക്കാൻ സാധിക്കുകയും കൂടുതൽ മത്സരം നടത്താൻ സാധിക്കുകയും ചെയ്യും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications