റീട്ടെയില്‍ വിപണിയില്‍ വിലകുറവിന്റെ ആശാന്മാരാണ് ഡി മാര്‍ട്ട്. കിഴിവിനൊപ്പം എതിരാളികളെ നിഷ്പ്രഭമാക്കി ഉയര്‍ന്ന വില്പനയും ഉയർന്നു വരുന്ന ലാഭവുമായാണ് ഡി മാര്‍ട്ട് കുതിപ്പ്. ഇത് ഡിമാർട്ടിന്റെ മാത്രം രീതിയല്ല. എതിരാളികളായ റിലയൻസ് റീട്ടെയിലും വിലകിഴിവിൽ ഉത്പ്പന്നങ്ങൾ നൽകുന്നു. എന്നാൽ ഇതേ ഉത്പ്പന്നങ്ങൾ സാധാരണ കടകളിൽ നിന്നോ സാധാരണ സൂപ്പർ മാർക്കറ്റുകളിൽ നിന്നോ വാങ്ങുമ്പോൾ ഉയർന്ന വിലയും നൽകേണ്ടി വരുന്നു.
പുതിയൊരു സൂപ്പർ മാർക്കറ്റ് ആരംഭിച്ചാൽ മാര്‍ക്കറ്റ് പിടിക്കാന്‍ ഉത്പന്നങ്ങള്‍ വില കുറച്ച് നല്‍കുന്ന രീതിയുണ്ട്. കമ്പനിക്ക് നഷ്ട സഹിക്കാന്‍ പറ്റാവുന്ന പരിധി വരെ ഈ രിതീയില്‍ കിഴിവിൽ പ്രവർത്തിച്ച് ഉപഭോക്താക്കളെ കയ്യിലാക്കും. ശേഷം വില ഉയര്‍ത്തുകയും ലാഭത്തിലേക്ക് മാറുകയെന്നതാണ് ചിലരുടെ രീതി.
എന്നാൽ ഇവിടെയാണ് ഡി മാർട്ട് വ്യത്യസ്തമാകുന്നത്. അന്നും ഇന്നും ഡി മാര്‍ട്ടിൽ വില കുറവിന് ഒരു മാറ്റവുമില്ല, ഇതോടൊപ്പം കമ്പനിയുടെ ലാഭത്തിലും കുറവില്ല. ഏന്തൊക്കെയാണ് ഡി മാർട്ടിന്റെ ബിസിനസ് തന്ത്രമെന്ന് നോക്കാം.
ഡി മാർട്ട്
അവന്യു സൂപ്പര്‍ മാര്‍ക്കറ്റ് ലിമിറ്റഡിന് കീഴിൽ രാധാകിഷൻ ദമാനി ആരംഭിച്ച സൂപ്പർ മാർക്കറ്റ് ചെയിനാണ് ഡി മാർട്ട്. 2002 മേയിൽ മുംബൈയിലാണ് ആദ്യ ഡി മാർട്ട് ആരംഭിക്കുന്നത്. ആദ്യ 8 വർഷത്തിനിടെ 10 സ്റ്റോറുകളുണ്ടായിരുന്ന ഡി മാർട്ടിന് 20 വർഷത്തിനിടെ 234 സ്റ്റോറുകളുണ്ട്. നിലവിൽ ആന്ധ്രാ, മഹാരാഷ്ട്ര, തെലങ്കാന, ഗുജാത്ത്, മധ്യപ്രദേശ്, തമിഴ്‌നാട്, പഞ്ചാബ്, ചത്തീസ്ഗഡ്, ഡല്‍ഹി. രാജസ്ഥാന്‍, ബംഗളൂരു എന്നിവിടങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്.
സ്ലോട്ടിംഗ് ഫീസ്
കമ്പനിയുടെ ഉത്പന്നങ്ങള്‍ സ്റ്റോറുകളുടെ ഷെല്‍ഫില്‍ ശ്രദ്ധ കിട്ടുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിന് കമ്പനി സ്റ്റോറുകൾക്ക് നല്‍കുന്ന തുകയാണ് സ്ലോട്ടിംഗ് ഫീസ് എളുപ്പം കാണുന്ന തരത്തില്‍ ഉപഭോക്താവിന്റെ മുന്നില്‍ ഉത്പന്നം എത്തിയാല്‍ വിറ്റയിഴാനുള്ള സാധ്യത കൂടുതലാണ്. ഈ നേട്ടത്തിനാണ് ഷെൽവിംഗ് ഫീ നൽകാൻ കമ്പനികൾ തയ്യാറാകുന്നത്. ഈ തുക ഉപയോഗിച്ചു തന്നെ സാധാനങ്ങള്‍ക്ക് അധിക വില കിഴിവ് നല്‍കാന്‍ കമ്പനിക്ക് സാധിക്കും. ഇതോടൊപ്പം വിപണിയില്‍ ഡി മാര്‍ട്ട് ഉത്പന്നങ്ങളും വിപണിയിലുണ്ട്.
ചെലവ്
ഒറ്റകുടകീഴില്‍ എല്ലാ ഉത്പ്പന്നങ്ങളും ലഭിക്കുക എന്ന ബിസിനസ് തന്ത്രമാണ് ഡി മാര്‍ട്ടിന്റേത്. ഇതിനായി ഡി മാര്‍ട്ട് സ്റ്റോറുകളൊരുക്കുന്നത് ചെറിയ ചെലവിലാണ്. തൊഴിലാളികളും ആവശ്യമായ ബില്ലിംഗ് കൗണ്ടറുകളും വഴി പണ ചെലവ് വലിയ രീതിയില്‍ കുറയ്ക്കാന്‍ സാധിക്കും.
ഇതിനോടൊപ്പം ഡി മാർട്ട് സ്റ്റോറുകളിൽ ഭൂരിഭാഗവും സ്വന്തം കെട്ടിടങ്ങളിലാണ്. അല്ലെങ്കിൽ ലീസിനെടുത്ത ഭൂമിയിലാണ് കമ്പനി പ്രവർത്തിക്കുന്നത്. ഇതിനാല്‍ മാസത്തില്‍ വാടകയിനത്തിലുള്ള ചെലവ് ഡിമാര്‍ട്ടിനില്ല. ഇതോടൊപ്പം മാര്‍ക്കറ്റിംഗ്, പരസ്യം, ഇന്റീരിയർ എന്നിവയ്ക്കുള്ള ചെലവും ഡി മാർട്ടിൽ കുറവാണ്.
വാങ്ങൽ വില
ഡി മാർട്ടിൽ എത്ര രൂപയ്ക്ക് കമ്പനികൾ സാധനം എത്തിക്കുന്നു എന്നതും വില കുറവിൽ പരിഗണിക്കേണ്ട പ്രധാന കാര്യമാണ്. ഇടനിലക്കാരെ ഒഴിവാക്കുന്ന ബിസിനസ് ടു കസ്റ്റമര്‍ മോഡലാണ് ഡിമാർട്ടിന്റേത്. ഇതിന്റെ ഗുണങ്ങൾ കമ്പനിക്കുണ്ട്, ഒന്നിച്ചുള്ള വാങ്ങലും പെട്ടന്ന് ബില്ലുകൾ ക്ലിയർ ചെയ്യുന്നതും ഡി മാർട്ടിന് ചെറിയ തുകയ്ക്ക് സാധനമെത്തിക്കുന്നു. ഡെലവിറിക്ക് ശേഷം 7 ദിവസത്തിനുള്ളില്‍ ഡി മാർട്ട് കമ്പനികൾക്ക് പണം നൽകുമെന്നാണ് വിവരംയ. മറ്റിടത്ത് ഇത് 21 ദിവസം വരെ എടുക്കും.
ലോക്കേഷൻ
ഓരോ ഡിമാര്‍ട്ട് സറ്റോറിന്റെയും ലോക്കേഷന്‍ പ്രധാനപ്പെട്ട കാര്യമാണ്. കൂടുതല്‍ ആള്‍ക്കാരെത്തുന്ന് പാര്‍പ്പിട സമുചയങ്ങള്‍ക്കോ റെയില്‍വെ സ്‌റ്റേഷനോ സമീപമാണ് ഡി മാര്‍ട്ട് സ്റ്റോറുകള്‍ പ്രവര്‍ത്തിത്തുന്നത്. ഇതുവഴി എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്നു. ദിവസവും 1000 പേരോളം ഡിമാര്‍ട്ട് സ്‌റ്റോറുകളിലെത്തുന്നു. ഉത്സവ സീസണുകളിൽ ഇതിന്റെ പത്തും 15ഉം ഇരട്ടി ഉപഭോക്താക്കളാണ് ഡിമാർട്ടിന് ലഭിക്കുന്നത്.


Click it and Unblock the Notifications