ദീര്‍ഘകാല നിക്ഷേപം നടത്തുന്നവര്‍ മുന്നില്‍ കാണുന്നത് വലിയൊരു തുകയാണ്. മുന്നിലുള്ള വലിയ ചെലവുകള്‍ക്കായാണ് പലരും ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നത്. ലക്ഷ്യം നിറവേറ്റാന്‍ സമയം കളയാതെ നിക്ഷേപിക്കാന്‍ തുടങ്ങണം. ഇതോടൊപ്പം പലരും ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ് പണപ്പെരുപ്പം. വിലക്കയറ്റം അനുസരിച്ച് നിങ്ങളുടെ ഭാവിയിലെ ലക്ഷ്യത്തിനും വില ഉയര്‍ന്നിട്ടുണ്ടാകും. പണത്തിന്റെ വാങ്ങല്‍ ശേഷി കുറയുകയും ചെയ്യും. അതായത് നിങ്ങളുടെ നിക്ഷേപം ശരിയായ രീതിയില്‍ ക്രമീകരിച്ചില്ലെങ്കില്‍ ആ പണം ഉപയോഗിച്ച് ഭാവിയിലെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ തുക ലഭിച്ചെന്ന് വരില്ല. രാജ്യത്ത് ഏപ്രിലിലെ പണപ്പെരുപ്പ് 7.79 ശതമാനമായിരുന്നു. എട്ട് വർഷത്തെ ഉയർന്ന നിരക്കാണിത്. പണപ്പെരുപ്പത്തെ നിയന്ത്രിച്ചു നിർത്താനാണ് റിസർവ് ബാങ്ക് റിപ്പോ നിരക്കിലടക്കം വർധനവ് വരുത്തുന്നത്. ഈയിടെ പെട്രോളിന്റെ തീരുവ കുറച്ചതടക്കം പണപ്പെരുപ്പത്തെ നിയന്തിക്കാനായാണ്. ഇതിനാൽ പണപ്പെരുപ്പത്തെ കുറിച്ച് മനസിലാക്കി നിക്ഷേപിക്കാനൊരുങ്ങുന്നതാണ് ലാഭകരം.
എന്താണ് പണപ്പെരുപ്പം
നിശ്ചിത തുകയ്ക്ക് വർഷങ്ങൾക്ക് മുൻപ് വാങ്ങിയ വസ്തു കാലങ്ങൾക്കിപ്പുറം വാങ്ങുമ്പോൾ ഉയർന്ന വില നൽകിയിട്ടുണ്ടകാം. ഇത് തന്നെയാണ് പണപ്പെരുപ്പം കൊണ്ട് ഉദ്യേശിക്കുന്നത്. ഒരു അഞ്ച് വർഷം മുൻപ് ഏഴ് രൂപയ്ക്ക് കുടിച്ച ചായക്ക് ഇന്ന് വില 12 രൂപയാണ്. മറ്റൊരു ഉദാഹരണം നോക്കാം. ഇന്ന് നല്ലൊരു ഊണ് കഴിക്കാൻ 100 രൂപ ചെലവാക്കിയൊരാൾക്ക് ഇതേ 100 രൂപ വെച്ച് 20 വർഷത്തിന് ശേഷം ചായ് കുടിക്കാൻ മാത്രമെ സാധിക്കുകയുള്ളൂ. 100 രൂപയുടെ ഊണ് കഴിക്കണമെങ്കിൽ 20 വർഷത്തിന് ശേഷം 466 രൂപ ചെലവാക്കണം. പണപ്പെരുപ്പം 8 ശതമാനം കണക്കിക്കിയുള്ള വിലയാണിത്. ഇത് നിക്ഷേപത്തിലേക്ക് കൊണ്ടു വന്നാൽ എത്ര ശതമാനം ആദായം ലഭിക്കുന്നു എന്നതും പണപ്പെരുപ്പത്തെ ബാധിക്കും. 8 ശതമാനം പണപ്പെരുപ്പം നിലനിൽക്കുന്ന സമയത്ത് 7 ശതമാനം പലിശ ലഭിക്കുന്നയിടത്ത് പണം നിക്ഷേപിക്കുന്നത് യഥാർഥത്തിൽ നഷ്ട കച്ചവടമാണ്. ഈ നിക്ഷേപത്തിൽ നിന്നുള്ള യഥാർഥ ആദായം -1 ശതമാനമായിരിക്കും.
ഒന്നുകൂടി വിശദീകരിച്ചാല്‍ 30 വര്‍ഷത്തിന് ശേഷമുള്ള ആവശ്യത്തിനായി ഒരു കോടി രൂപ സമ്പാദിക്കാന്‍ തുടങ്ങുന്നൊരാള്‍ക്ക് 30 വര്‍ഷത്തിന് ശേഷം ഒരു കോടിയുടെ വാങ്ങല്‍ ശേഷി 23 ലക്ഷം രൂപയയി കുറയും. അതായത് നിക്ഷേപത്തിലൂടെയുള്ള വരുമാനത്തിന് പണപ്പെരുപ്പത്തെ മറികടക്കാന്‍ സാധിക്കുന്നില്ലെന്ന് അർഥം. ഇതോടൊപ്പം 1 കോടിയുടെ ആവശ്യം നിറവേറ്റാൻ 30 വര്‍ഷത്തിന് ശേഷം 4.32 കോടി രൂപ കരുതണം. പണപ്പെരുപ്പത്തിന് അനുസരിച്ച് വരുമാനം വർധിപ്പിച്ചില്ലെങ്കിൽ ജീവിത സാഹചര്യം ബുദ്ധിമുട്ടിലാകുമെന്ന് സാരം.
പണപ്പെരുപ്പത്തെ കണക്കാക്കാം
നിക്ഷേപത്തെയും ഭാവിയിൽ ലഭിക്കുന്ന ആദായത്തെയും ബാധിക്കുമെന്നതിനാൽ ഇക്കാര്യം വിശദമായി പരിശോധിക്കാം. കയ്യിലുള്ള തുകയുടെ വാങ്ങല്‍ ശേഷി നിശ്ചിത വര്‍ഷത്തിന് ശേഷം എത്രയായി കുറയുമെന്ന് ചില സൂത്രവാക്യങ്ങളിലൂടെ പരിശോധിക്കാം. 10 വര്‍ഷത്തിന് ശേഷമുള്ള ആവശ്യത്തിനായി 25 ലക്ഷം രൂപ കരുതുന്നൊരാള്‍ക്ക് അഞ്ച് ശതമാനം വാര്‍ഷിക പണപ്പെരുപ്പം നിലനിൽക്കുമ്പോൾ എങ്ങനെ ബാധിക്കുമെന്ന് നോക്കാം. ഇതിനായി തുക/1+ പണപ്പെരുപ്പ നിരക്ക്) ^ വര്‍ഷം എന്ന സൂത്രവാക്യം ഉപയോഗിക്കാം. 25,00,000/ 1+.05)^10 = 15.34 ലക്ഷം. 25 ലക്ഷം രൂപയുടെ വാങ്ങൽ ശേഷം 10 വർഷത്തിന് ശേഷം 15.34 ലക്ഷമായി കുറയും. 25 ലക്ഷം രൂപ ഉപയോഗിച്ച് പത്ത് വര്‍ഷം കഴിഞ്ഞ് നിറവേറ്റേണ്ട ആവശ്യത്തിന് എത്ര രൂപ കരുതണം എന്ന് നോക്കാം. തുക* (1+ പണപ്പെരുപ്പ നിരക്ക്)^ വർഷം എന്നതാണ് ഇതിനുള്ള സൂത്രവാക്യം.
25,00,000* (1+ 0.5)^ 10 = 40.72 ലക്ഷം. അതായത് ഇന്ന് 25 ലക്ഷം രൂപ വിലയുള്ള ഉന്നത വിദ്യാഭ്യാസ കോഴ്സിന് 10 വർഷം കഴിഞ്ഞ് ചേരാൻ 40.72 ലക്ഷം രൂപ കരുതണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
