വീണുടഞ്ഞ് നിഫ്റ്റി ഐടി; ഇപ്പോള്‍ വാങ്ങിയാല്‍ ഹ്രസ്വകാലം കൊണ്ട് ലാഭം തരും ഈ 5 സ്‌റ്റോക്കുകള്‍!

നിഫ്റ്റി ഐടി സൂചികയില്‍ തിരിച്ചിറക്കം തുടരുകയാണ്. എന്നാല്‍ ഐടി സ്‌റ്റോക്കുകളില്‍ പ്രതീക്ഷ അസ്തമിച്ചിട്ടില്ലെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഐടി ഓഹരികള്‍ ബുള്ളിഷ് ട്രെന്‍ഡ് തിരിച്ചുപിടിക്കും. നിലവിലെ വീഴ്ച്ച കാര്യമാക്കരുത്. നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് തിരിയുന്നതാണ് ഐടി ഓഹരികളിലെ ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് കാരണം.

ഐടി സ്‌റ്റോക്കുകള്‍ ഇനിയും താഴേക്ക് ചെല്ലാന്‍ സാധ്യതയുണ്ട്. ഓരോ വീഴ്ച്ചയും കൂടുതല്‍ ഓഹരികള്‍ സമാഹരിക്കുന്നതിനുള്ള അവസരമായി വേണം കാണാന്‍. ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്ക്, ഫസ്റ്റ്‌സോഴ്‌സ് സോല്യൂഷന്‍സ് പോലുള്ള ഗുണനിലവാരമേറിയ പുതുതലമുറ ഐടി സ്റ്റോക്കുകള്‍ വാങ്ങാനുള്ള സുവര്‍ണാവസരമാണ് പൊസിഷണല്‍ നിക്ഷേപകര്‍ക്ക് ഇപ്പോഴുള്ളത്.

നിഫ്റ്റി ഐടി സൂചിക

നിഫ്റ്റി ഐടി സൂചിക ഇനിയും താഴുമെന്നാണ് 5പൈസ ഡോട്ട് കോം റിസര്‍ച്ച് ലീഡ് രുചിത് ജെയിനിന്റെ നിരീക്ഷണം. 'വലിയ ഇടവേളയ്ക്ക് ശേഷമാണ് ഐടി സൂചികയില്‍ വീണ്ടും ലാഭമെടുപ്പ് കണ്ടുതുടങ്ങുന്നത്. പ്രതിദിന ചാര്‍ട്ടില്‍ 'ഹാങ്ങിങ് മാന്‍' കാന്‍ഡില്‍സ്റ്റിക്ക് പാറ്റേണ്‍ രൂപംകൊള്ളുന്നുണ്ട്. ചൊവാഴ്ച്ച ഹ്രസ്വകാല പിന്തുണ നിലയ്ക്ക് താഴേക്ക് സൂചിക വീഴുകയുണ്ടായി. അതുകൊണ്ട് സമീപകാലത്തേക്ക് സൂചികയില്‍ ഇനിയും ലാഭമെടുപ്പ് പ്രതീക്ഷിക്കാം. വീഴ്ച്ച ഇനിയും തുടരും', രുചിത് ജെയിന്‍ അറിയിക്കുന്നു.

 
പ്രതീക്ഷിതം

ഇപ്പോഴത്തെ ഓരോ വീഴ്ച്ചയിലും ഐടി സ്‌റ്റോക്കുകള്‍ സധൈര്യം വാങ്ങാമെന്ന കാഴ്ച്ചപ്പാടാണ് ചോയിസ് ബ്രോക്കിങ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയക്ക്. 'റെക്കോര്‍ഡ് ഉയരത്തിലായിരുന്നു നിഫ്റ്റി ഐടി സൂചികയുടെ വ്യാപാരം. ശക്തമായ ലാഭമെടുപ്പ് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുതന്നെ നടന്നു. എന്തായാലും ഐടി സ്‌റ്റോക്കുകളുടെ മുന്നോട്ടുള്ള സാധ്യത ശോഭനമാണ്. ഇപ്പോഴത്തെ വീഴ്ച്ചയില്‍ ഓഹരികള്‍ കൂടുതല്‍ ഓഹരികള്‍ സമാഹരിക്കുന്നതിനെ കുറിച്ച് നിക്ഷേപകര്‍ക്ക് ചിന്തിക്കാം', സുമീത് ബഗാഡിയ പറയുന്നു.

പ്രവചനം

നിഫ്റ്റി ഐടി സൂചിക തകര്‍ന്നുനില്‍ക്കുന്ന ഈ വേളയില്‍ നിക്ഷേപകര്‍ക്ക് പരിഗണിക്കാവുന്ന അഞ്ച് ഐടി സ്റ്റോക്കുകളും സുമീത് ബഗാഡിയ നിര്‍ദേശിക്കുന്നുണ്ട്. ചുവടെയുള്ള സ്‌റ്റോക്കുകളുടെ ഓരോ വീഴ്ച്ചയിലും നിക്ഷേപകര്‍ക്ക് കൂടുതല്‍ ഓഹരികള്‍ സമാഹരിക്കാം. 'ബൈ ഓണ്‍ ഡിപ്പ്‌സ്' (Buy On Dips) സ്ട്രാറ്റജിയാണിത്. ഈ സ്റ്റോക്കുകള്‍ ഹ്രസ്വകാലം കൊണ്ട് നിക്ഷേപകര്‍ക്ക് മോശമല്ലാത്ത നേട്ടം നല്‍കുമെന്നാണ് സുമീത് ബഗാഡിയയുടെ പ്രവചനം.

 
ഇൻഫോസിസും എച്ച്സിഎൽ ടെക്കും

ഇന്‍ഫോസിസ്:

1,750 രൂപ മുതല്‍ 1,800 രൂപ നിലവാരത്തില്‍ ഇന്‍ഫോസിസ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് വാങ്ങാം. 1,950 രൂപ മുതല്‍ 2,000 രൂപയിലേക്ക് ഇന്‍ഫോസിസ് ഓഹരികള്‍ വൈകാതെ തിരിച്ചെത്തും. ഇതേസമയം, 1,700 രൂപയില്‍ സ്റ്റോപ്പ് ലോസും കരുതണം.

എച്ച്‌സിഎല്‍ ടെക്ക്:

ഇന്ത്യയിലെ പ്രമുഖ ഐടി സ്റ്റോക്കുകളില്‍ ഒന്നാണ് എച്ച്‌സിഎല്‍ ടെക്‌നോളജീസ്. ചാര്‍ട്ട് പാറ്റേണില്‍ ഈ ഐടി സ്റ്റോക്ക് സുശക്തമായി താളംപിടിക്കുന്നുണ്ട്. 1,250 രൂപ മുതല്‍ 1,270 രൂപ നിലവാരത്തില്‍ എച്ച്‌സിഎല്‍ ടെക്ക് ഓഹരികള്‍ നിക്ഷേപകര്‍ക്ക് വാങ്ങാം. ഹ്രസ്വകാലം കൊണ്ട് കമ്പനിയുടെ ഓഹരി വില 1,370 രൂപ മുതല്‍ 1,450 രൂപ വരെയ്ക്കും ഉയരും. ഇതേസമയം, 1,200 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതാന്‍ വിട്ടുപോകരുത്.

ഫസ്റ്റ്സോഴ്സും ബിർലസോഫ്റ്റും

ഫസ്റ്റ്‌സോഴ്‌സ് സോല്യൂഷന്‍സ്:

വ്യാഴാഴ്ച്ച 181 രൂപയിലാണ് ഫസ്റ്റ്‌സോഴ്‌സ് സോല്യൂഷന്‍സ് വ്യാപാരം അവസാനിപ്പിച്ചത്. ഇപ്പോഴത്തെ നിലയില്‍ നിക്ഷേപകര്‍ക്ക് ഓഹരികള്‍ സമാഹരിക്കാം. 200 രൂപ മുതല്‍ 225 രൂപ വരെയാണ് സ്റ്റോക്കിലെ ഹ്രസ്വകാല ടാര്‍ഗറ്റ്. 160 രൂപയില്‍ സ്റ്റോപ്പ് ലോസും കരുതണം.

ബിര്‍ലസോഫ്റ്റ്:

വ്യാഴാഴ്ച്ച 563 രൂപയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ ബിര്‍ലസോഫ്റ്റ് ഓഹരികള്‍ ഇപ്പോഴുള്ള വിലനിലവാരത്തില്‍ വാങ്ങാം. ഹ്രസ്വകാലം കൊണ്ട് 580 രൂപ മുതല്‍ 600 രൂപ വരെ ഉയരാന്‍ ബിര്‍ലസോഫ്റ്റ് ഓഹരികള്‍ക്ക് കഴിയും. ഇതേസമയം, 520 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതണം.

 
ആൾസെക്ക് ടെക്നോളജീസ്

ആള്‍സെക്ക് ടെക്‌നോളജീസ്:

ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയ്ക്ക് വാങ്ങാവുന്ന മറ്റൊരു ഐടി സ്‌റ്റോക്കാണ് ആള്‍സെക്ക് ടെക്‌നോളജീസ്. വ്യാഴാഴ്ച്ച 674.90 രൂപയിലാണ് കമ്പനി വ്യാപാരം അവസാനിപ്പിച്ചത്. ഹ്രസ്വകാലം കൊണ്ട് ആള്‍സെക്കിന്റെ ഓഹരി വില 750 രൂപ മുതല്‍ 800 രൂപ വരെ ഉയരുമെന്നാണ് ചോയിസ് ബ്രോക്കിങ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയയുടെ പ്രവചനം. 630 രൂപയില്‍ സ്റ്റോപ്പ് ലോസും വെയ്ക്കണം.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X