ഏതൊരു ആപത് ഘട്ടത്തിലും നമുക്ക് അതിവേഗം ലഭ്യമാകുന്ന ഒന്നാണ് വ്യക്തിഗത വായ്പകൾ. എന്നാൽ പൂർണ്ണമായും അപേക്ഷകന്റെ ക്രെഡിറ്റ് സ്കോറിനെ ആശ്രയിച്ചാണ് ഇത് ലഭ്യമാവുക. അതായത് പണം നൽകുന്ന ആൾക്ക് പണം സ്വീകരിക്കുന്നയാളുടെ തിരിച്ചടവ് ശേഷി തിരിച്ചറിയാനുള്ള ഏക മാർഗമാണ് ക്രെഡിറ്റ് സ്കോർ. അത് തൃപ്തികരമാണെങ്കിൽ മാത്രമാണ് ബാങ്ക് വ്യക്തിഗത വായ്പകൾ നൽകുക.
ക്രെഡിറ്റ് സ്കോർ കുറഞ്ഞ വ്യക്തിയെ സംബന്ധിച്ചിടത്തോളം പലിശ കൂടിയ വായ്പയാണ് അവർക്ക് ലഭിക്കാൻ സാധ്യതയുള്ളത്. 650-നു മുകളിൽ ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് വായ്പ ലഭിക്കാൻ എളുപ്പമാണ്.

എന്താണ് ക്രെഡിറ്റ് സ്കോർ?
ക്രെഡിറ്റ് സ്കോർ ഒരു മൂന്ന് അക്ക സംഖ്യയാണ്, ഇത് 300 മുതൽ 900 വരെയുള്ളതാണ്. ഇന്ത്യയിലെ ക്രെഡിറ്റ് ബ്യൂറോകളാണ് ഇത് നിർണയിക്കുന്നത്. നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത, നിലവിലുള്ള വായ്പകൾ, ചെലവിടലിന്റെ ശീലം, വായ്പയുടെ തിരിച്ചടവ് ഹിസ്റ്ററി എന്നിവയുമായി ബന്ധപ്പെട്ടാണ് ക്രെഡിറ്റ് സ്കോർ കണക്കാക്കുന്നത്.
ക്രെഡിറ്റ് സ്കോർ ഉം യോഗ്യതയും
300-500: ലോൺ ലഭിക്കാനുള്ള സാധ്യത തീരെ കുറവ്.
550-600: സാധാരണയായി എല്ലാവർക്കുമുള്ള ക്രെഡിറ്റ് സ്കോർ.
650-750: നല്ല പണ വിനിമയത്തിന്റെ അടയാളം. ലോൺ ലഭിക്കാനുള്ള സാധ്യത കൂടുതൽ.
750-900: മികച്ച തിരിച്ചടവിനുള്ള കഴിവിന്റെ സൂചകം. പെട്ടെന്ന് ലോൺ ലഭിക്കും.
650-നു മുകളിൽ ക്രെഡിറ്റ് സ്കോർ ഉള്ള ആളുകൾക്ക് മികച്ച വായ്പകൾ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ, 650-ൽ താഴെയുള്ള ക്രെഡിറ്റ് സ്കോറുകൾ വായ്പാ സാധ്യതകളെ കാര്യമായി ബാധിക്കും.
500 ക്രെഡിറ്റ് സ്കോർ ഉള്ള ആൾക്ക് വായ്പ ലഭ്യമാകുമോ?
500 സ്കോർ ഉള്ളവർ കാര്യമായി ലോണുകളിൽ പ്രതീക്ഷ വയ്ക്കേണ്ട എന്നാണ് പഠനങ്ങൾ പറയുന്നത്. ഇതൊരു മോശം ക്രെഡിറ്റ് ഹിസ്റ്ററിയുടെ അടയാളമായിട്ടാണ് ബാങ്കുകൾ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം ആളുകൾക്ക് വായ്പ ലഭിക്കാൻ സാധ്യത കുറവാണ്. അഥവാ അവർക്ക് വായ്പ ലഭിച്ചാൽ തന്നെ അതിന് ഉയർന്ന പലിശ നിരക്കുകൾ നിങ്ങൾ നൽകേണ്ടി വരും. അതൊരു വലിയ ബാധ്യതയിലേക്ക് ആളുകളെ നയിക്കാൻ ഇടയുണ്ട്.
ഇനി ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ നോക്കാം
ബില്ലുകൾ കൃത്യസമയത്ത് അടയ്‌ക്കുക:
നിങ്ങളുടെ എല്ലാ ബില്ലുകളും സമയബന്ധിതമായി അടയ്ക്കുക.
ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുക:
കൃത്യമായി നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിച്ച് പിഴവുകൾ തിരുത്തുക.
ഇടയ്ക്കിടെ ക്രെഡിറ്റ് സ്കോർ ചെക് ചെയ്യാതിരിക്കുക:
പലതവണകൾ ആയി ക്രെഡിറ്റ് സ്കോർ ഉയർന്നോ എന്ന് നോക്കുന്നത് നിങ്ങളുടെ സ്കോറിനെ പ്രതികൂലമായി ബാധിക്കും.
കഴിവതീത വായ്പ ഒഴിവാക്കുക:
നിങ്ങളുടെ മൊത്ത വരുമാനത്തിന്റെ 40% ൽ കൂടുതൽ വായ്പ നേടുന്നത് ഒഴിവാക്കുക.
നല്ല ക്രെഡിറ്റ് സ്കോർ തന്നെയാണ് നിങ്ങളുടെ വായ്പാ സാധ്യതകളെ മെച്ചപ്പെടുത്തുന്നത്. കൂടാതെ കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കാനും ഇത് നിങ്ങളെ സഹായിക്കുന്നു. ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിന് നീണ്ടകാലത്തെ ശ്രമവും ബിൽ പേയ്‌മെന്റുകളുടെ സ്ഥിരതയും അനിവാര്യമായത്.
വ്യക്തിഗത വായ്പ നൽകുന്ന ചില പ്രമുഖ ബാങ്കുകൾ:
1. ബാങ്ക് ഓഫ് ഇന്ത്യ (Bank of India)
2. എച്ച് ഡി എഫ് സി (HDFC Bank)
3. ഐസിഐസിഐ (ICICI Bank)
4. കനറാ ബാങ്ക് (Canara Bank)
5. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)
6. ആക്സിസ് ബാങ്ക് (Axis Bank)
7. കൊടക് മഹിന്ദ്ര ബാങ്ക്
8. ഐഡിഫ്‌സി ഫസ്റ്റ് ബാങ്ക്
9. ഇൻഡസ്ലൻഡ് ബാങ്ക്
10. സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications