നിക്ഷേപത്തിന് നല്ല ആദായം നൽകുന്നിടമാണ് ഓഹരി വിപണികൾ. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചെറു അനക്കങ്ങൾ പോലും നിക്ഷേുപത്തിന്റെ നഷ്ട സാധ്യതയ്ക്ക് കാരണമാകുന്നതിനാലാണ് പലരും വിപണിയിലെ നിക്ഷേപത്തോട് മടികാണിക്കുന്നത്. ഇതിനാൽ നഷ്ട സാധ്യതയില്ലാതെ നല്ല ആദായം ലഭിക്കുന്ന നിക്ഷേപങ്ങളോടാണ് നിക്ഷേപകർക്ക് താല്പര്യം.
സ്ഥിര നിക്ഷേപം, ലഘു സമ്പാദ്യ പദ്ധതികൾ എന്നിവയ്ക്കുള്ള സ്വീകാര്യത അവയുട സുരക്ഷിതത്വമാണ്. എന്നാൽ സ്ഥിര നിക്ഷേപത്തിന്റെ കാര്യത്തിൽ ചെറിയ ശതമാനം പലിശയും നികുതിയും ചേരുമ്പോൾ ദീർഘകാലത്തേക്ക് വലിയ ലാഭം പ്രതീക്ഷിക്കാനില്ല. ഈ സാഹചര്യത്തിൽ നികുതി റഹിത ആദായം ഉറപ്പു തരുന്ന ഗ്യാരണ്ടീഡ് റിട്ടേൺ പ്ലാനുകളെ പറ്റി അറിയണം.
ഗ്യാരണ്ടീഡ് റിട്ടേൺ പ്ലാൻ
ഇന്‍ഷൂറന്‍സ് കവറേജിനൊപ്പം മെച്യൂരിറ്റി ബെനഫിറ്റും നല്‍കുന്ന നിക്ഷേപ പദ്ധതികളാണ് ഗ്യാരണ്ടീഡ് റിട്ടേണ്‍സ് പ്ലാന്‍. ലൈഫ് ഇൻഷൂറൻസ് കമ്പനികളാണ് ഗ്യാരണ്ടീഡ് റിട്ടേൺ പ്ലാൻ അവതരിപ്പിക്കുന്നത്. പൂർണമായും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നിയന്ത്രണത്തിലുള്ളവയാണിത്. മാസത്തവണകളായി ഗ്യാരണ്ടീഡ് റിട്ടേൺ പ്ലാനിൽ പ്രീമിയം അടയ്ക്കാം. ഒറ്റത്തവണയാും മാസ തവണകളായും പണം പിന്‍വലിക്കാന്‍ സാധിക്കും. നിക്ഷേപിക്കുന്ന തുകയ്ക്കും കാലാവധിയില്‍ പിന്‍വലിക്കുന്ന തുകയ്ക്കും ഗ്യാരണ്ടീഡ് റിട്ടേണ്‍സ് പ്ലാനില്‍ നികുതിയിളവുണ്ട്.
നികുതിയിളവ്
നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി സെക്ഷന്‍ 80സി പ്രകാരം 1.5 ലക്ഷം രൂപയുടെ നികുതിയളവ് ലഭിക്കും. കാലാവധിയില്‍ ബോണസും മെച്യൂരിറ്റി തുകയ്ക്കും സെക്ഷന്‍ 10(10ഡി) പ്രകാരം നികുതിയിളവ് ലഭിക്കും. ഓരോ പ്ലാൻ അനുസരിച്ചും ആദായ നിരക്ക് വ്യത്യാസപ്പെടും. ബാങ്കുകൾ 6 ശതമാനം വരെ പലിശ നൽകുമ്പോൾ പലിശയ്ക്ക് നികുതി ബാധകമാണ്. എന്നാൽ 6-7 ശതമാനം വരെ വരുമാനം നൽകുന്ന ഗ്യാരണ്ടീഡ് റിട്ടേൺസ് പ്ലാനിൽ നികുതി ബാധ്യതയില്ല.
കാലയളവ്
മാക്‌സ് സ്മാര്‍ട്ട് ഫിക്‌സഡ് റിട്ടേണ്‍ ഡിജിറ്റല്‍ പ്ലാനില്‍ 30 വയസുള്ള നിക്ഷേപകന് 7.2% വരെ ഉയര്‍ന്ന വരുമാനം ലഭിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന വരുമാനം നല്‍കുന്ന ഒരു മികച്ച ഓപ്ഷനാണിത്. വിപണിയുടെ ചാഞ്ചാട്ടങ്ങളോ പലിശ നിരക്കിലെ ഏറ്റകുറച്ചിലോ ഗ്യാരണ്ടീഡ് റിട്ടേണ്‍ പ്ലാനില്‍ ബാധകമാകില്ല.
ആരംഭിക്കുന്ന സമയത്തെ ആദായ നിരക്ക് കാലാവധിയോളം ലഭിക്കും. ഇൻഷൂറൻസ് പോളിസി കൂടി ഉൾപ്പെടുന്ന നിക്ഷേപമായതിനാൽ പദ്ധതി കാലയളവിൽ നിക്ഷേപകന് മരണം സംഭവിച്ചാൽ കുടുംബത്തിന് സാമ്പത്തിക പരിരക്ഷ ലഭിക്കും. നിക്ഷേപ കാലായളവ് സംബന്ധിച്ചും അയഞ്ഞ സ്വഭാവമാണ്. 45 വർഷത്തേക്ക് പ്രീമിയം അടയ്ക്കാവുന്ന പ്ലാനും 5 വർഷത്തേക്കുള്ള പ്ലാനും തിരഞ്ഞെടുക്കാം.
സ്ഥിര നിക്ഷേപം, പിപിഎഫ്, ആർഡി എന്നിവയുമായുള്ള വ്യത്യാസം
സ്ഥിര നിക്ഷേപവും ഗ്യാരണ്ടീഡ് റിട്ടേൺ പ്ലാനും പരിശോധിച്ചാൽ പലിശ നിരക്കിലും നികുതിയിലും വ്യത്യാസങ്ങളുണ്ട്. സ്ഥിര നിക്ഷേപത്തില്‍ ഒറ്റത്തവണയായി നിക്ഷേപം നടത്തണം. നിക്ഷേപകന്റെ മരണ ശേഷം നിക്ഷേപത്തിന് യാതൊന്നും സംഭവിക്കില്ല. കുടുംബത്തിന് നിക്ഷേപിച്ച തുക കാലാവധിക്ക് ശേഷം പിൻവലിക്കാം. നേരത്തെ പിൻവലിക്കുമ്പോൾ പലിശ നിരക്ക് കുറയും. കൂടാതെ നികുതി നൽകേണ്ടി വരും.
ആവര്‍ത്തന നിക്ഷേപവുമായി താരതമ്യപ്പെടുത്തിയാല്‍ ഗ്യാരണ്ടീഡ് റിട്ടേണ്‍ പ്ലാനുകള്‍ ആവര്‍ത്തന നിക്ഷേപവുമായി സാമ്യമുള്ളവയാണ്. ആവര്‍ത്തന നിക്ഷേപത്തില്‍ മാസ വിഹതം അടയ്ക്കുന്നതിന് സമാനമായാണ് ഗ്യാരണ്ടീഡ് റിട്ടേണ്‍ പ്ലാനില്‍ പ്രീമിയം അടയ്ക്കുന്നത്. നിക്ഷേപകന്‍ മരണപ്പെട്ടാല്‍ ആവര്‍ത്തന നിക്ഷേപത്തില്‍ വളരെ ചെറിയ തുക മാത്രമാണ് ലഭിക്കുന്നത്.
ഗ്യാരണ്ടീഡ് റിട്ടേണ്‍ പ്ലാനിലെ ഇന്‍ഷൂറന്‌സ് പരിരക്ഷ വഴി നോമിനിക്ക് മെച്യൂരിറ്റി വാല്യു മുഴുവനായും ലഭിക്കും. ഈ തുകയ്ക്ക് നികുതിയില്ല. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപകന്‍ അടച്ച തുകയാണ് മരണ ശേഷം കുടുംബങ്ങള്‍ക്ക് തിരിക ലഭിക്കുക. ഇന്‍ഷൂറന്‍സ്‌കമ്പനികള്‍ ല്‍കുന്ന ഗ്യാരണ്ടീഡ് ഇന്‍ഷൂറന്‍സ് പ്ലാനില്‍ മരണം സംഭവിച്ചാല്‍ മുഴുവന്‍ മെച്യൂരിറ്റി തുകയും നോമിനിക്ക് ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
