ജീവിത സുരക്ഷയ്ക്കൊപ്പം 75,000 രൂപ നികുതിയും ലാഭിക്കാം, ഈ ഇൻഷുറൻസ് പോളിസികൾ അടിപൊളിയാണ്

പുതുവർഷത്തിലെ ആദ്യ രണ്ടാഴ്ച പിന്നിടുകയാണ്. സാമ്പത്തിക ആസൂത്രണത്തിനായി എടുത്ത തീരുമാനങ്ങൾ ശരിയായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ട സമയം. എതെങ്കിലും തരത്തിൽ മാറ്റം വരുത്താനുണ്ടെങ്കിൽ അതും ചെയ്യാം.

നികുതി ആസൂത്രണത്തിന്റെ ഒരു പ്രധാന ഭാഗമാണ് ഇൻഷുറൻസ്. അതിനാൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് നികുതി കാര്യക്ഷമത കൈവരിക്കാനും ലാഭിക്കാനുമുള്ള പദ്ധതികളും ആസൂത്രണത്തിൽ ഉൾപ്പെടുത്തണം.

ജീവിത സുരക്ഷയ്ക്കൊപ്പം 75,000 രൂപ  നികുതിയും ലാഭിക്കാം, ഈ ഇൻഷുറൻസ് പോളിസികൾ അടിപൊളിയാണ്

നികുതിയിനത്തിൽ പണം ലാഭിക്കാൻ സാധിക്കുന്ന ഇൻഷുറൻസ് പോളിസികൾ ഏതൊക്കെയെന്ന് നോക്കാം.

ടേം ലൈഫ് ഇൻഷുറൻസ്

നിക്ഷേപ ഘടകങ്ങളില്ലാതെ പൂർണ്ണമായും ലൈഫ് ഇൻഷുറൻസ് സൊല്യൂഷൻ വാഗ്ദാനം ചെയ്യുന്ന ഏറ്റവും അടിസ്ഥാനപരമായ ലൈഫ് ഇൻഷുറൻസാണ് ടേം ലൈഫ് ഇൻഷുറൻസ്.

അടിസ്ഥാനപരമായി, നിങ്ങൾ ഇൻഷുറൻസ് പ്രീമിയം സ്ഥിരമായി അടയ്ക്കുകയും പകരമായി നിങ്ങൾക്ക് ലൈഫ് കവർ ലഭിക്കുകയും ചെയ്യും. ഈ പ്ലാനുകൾ ന്യായമായ പ്രീമിയത്തിൽ ഉയർന്ന കവറേജ് വാഗ്ദാനം ചെയ്യുന്നു. അതിനാൽ പോളിസി ഉടമയുടെ അകാല മരണം സംഭവിച്ചാൽ, ഈ കവർ അവന്റെ/അവളുടെ കുടുംബത്തെ അവരുടെ ജീവിതം മുന്നോട്ട് നയിക്കാനുതകുന്ന ഒരു തുക വാഗ്‌ദാനം ചെയ്‌ത് സംരക്ഷിക്കുന്നു.

കുടുംബാംഗങ്ങളെ പിന്തുണയ്ക്കുന്ന ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറമെ, ടേം പ്ലാനുകൾക്ക് നികുതി ആനുകൂല്യങ്ങളും ഉണ്ട്. എല്ലാ പ്രീമിയം പേയ്‌മെന്റുകൾക്കും ആദായനികുതി നിയമം 1961 ലെ സെക്ഷൻ 80C പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി കിഴിവ് ലഭിക്കും. കൂടാതെ, പോളിസി ഹോൾഡറുടെ കുടുംബത്തിന് അയാളുടെ/അവളുടെ മരണം സംഭവിച്ചാൽ ലഭിക്കുന്ന സെറ്റിൽമെന്റിനെ നികുതിയിൽ നിന്ന് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.

ഇൻഷുറൻസ്-കം-ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ

മാർക്കറ്റ്-ലിങ്ക്ഡ് ആണെങ്കിലും അല്ലെങ്കിലും എല്ലാ ഇൻഷുറൻസ്-കം-ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകളും സെക്ഷൻ 80C-യുടെ 1.5 ലക്ഷം രൂപ കിഴിവ് പരിധിക്ക് കീഴിൽ റിട്ടേണുകളും ലൈഫ് പരിരക്ഷയും തുടർന്നുള്ള നികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

ഉദാഹരണത്തിന് യുഎൽഐപികൾ തിരഞ്ഞെടുക്കുന്നതിലൂടെ ഇക്വിറ്റി, ഡെറ്റ് ഫണ്ടുകൾ ഉപയോഗിച്ച് കാലക്രമേണ ഒരു വലിയ കോർപ്പസ് കെട്ടിപ്പടുക്കുന്നതിനൊപ്പം കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നു.

ഇൻകം ടാക്സ് ആക്ട് അനുസരിച്ച് യുലിപിൽ കൃത്യമായി പണമടയ്ക്കുന്ന വ്യക്തിയ്ക്ക് 1.5 ലക്ഷം വരെ നികുതിയിളവ് അവകാശപ്പെടാം. ഇത് കൂടാതെ 2.5 ലക്ഷം രൂപ വരെയുള്ള വാർഷിക പ്രീമിയത്തിന് സെക്ഷൻ 10(10D) പ്രകാരം മറ്റു നികുതി ആനുകൂല്യങ്ങളും യൂണിറ്റ് ലിങ്ക്ഡ് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. നിക്ഷേപങ്ങളിലെ അപകട സാധ്യതയെ ഗൗരവത്തിലെടുക്കാത്ത നിക്ഷേപകർക്ക് പ്ലാനുകൾ തിരഞ്ഞെടുക്കാനും വാങ്ങുന്ന സമയത്ത് റിട്ടേൺ ലോക്ക് ചെയ്യാനും കഴിയും. ഈ പ്ലാനുകളിൽ 5 ലക്ഷം രൂപ വരെയുള്ള വാർഷിക പ്രീമിയങ്ങൾക്ക് നിങ്ങൾക്ക് നികുതി കിഴിവുകൾ ക്ലെയിം ചെയ്യാം. പോളിസി ഉടമയുടെ മരണം സംഭവിച്ചാൽ, ഇൻഷുറൻസ് വരുമാനവും നികുതി രഹിതമാണ്.

ആരോഗ്യ ഇൻഷുറൻസ് സർവ്വ സാധാരണമായി നമ്മുടെ രാജ്യത്തുണ്ട്. നമ്മുടെ മെഡിക്കൽ ചെലവുകൾക്കും ആശുപത്രി വാസത്തിനും ഒക്കെ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ വളരെ സഹായകമാണ്. അതുകൊണ്ടു തന്നെ

ലൈഫ് ഇൻഷുറൻസ് പോലെ, ആരോഗ്യ ഇൻഷുറൻസ് പോളിസിയും പ്രധാനപ്പെട്ടതാണ്. 1.5 ലക്ഷം രൂപയുടെ നികുതി ആനുകൂല്യങ്ങൾ നേടാൻ ആരോഗ്യ ഇൻഷുറൻസ് സഹായിക്കുന്നു. ജീവിതപങ്കാളിക്കും കുട്ടികൾക്കും വേണ്ടിയുള്ള ആരോഗ്യ പദ്ധതിക്ക് 25,000 രൂപ വരെ കിഴിവ് ലഭിക്കും. രക്ഷിതാക്കൾ 60 വയസ്സിനു മുകളിലാണെങ്കിൽ അവർക്കായി അടച്ച പ്രീമിയങ്ങൾക്ക് 50,000 രൂപ വരെയും 60 വയസിന് താഴെയാണെങ്കിൽ 25,000 രൂപ വരെയും പ്രത്യേക കിഴിവുകൾ ക്ലെയിം ചെയ്യാം.

മുകളിൽ സൂചിപ്പിച്ച പ്ലാനുകൾ വഴി നികുതി കാര്യക്ഷമത കൈവരിക്കാനും നികുതി ബാധ്യത കുറയ്ക്കാനും കഴിയും. നികുതി ലാഭിക്കുന്ന ഇൻഷുറൻസ് ഉൽപ്പന്നങ്ങളിൽ നിക്ഷേപിക്കുന്നത് ആദായനികുതി ലാഭിക്കുന്നതിനുമപ്പുറം മറ്റ് നിരവധി നേട്ടങ്ങളും നൽകുന്നുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുവഴി നിക്ഷേപകന് സാമ്പത്തിക സുരക്ഷിതത്വവും മനസ്സമാധാനവും നൽകുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X