പണി അറിയുന്നവർ പണം കൊണ്ടു പോകും; സ്ഥിര നിക്ഷേപത്തിൽ പ്രയോ​ഗിക്കാൻ നാല് ട്രിക്കുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ഥിര നിക്ഷേപം ഇന്നും ജനകീയ നിക്ഷേപ മാർ​ഗമായി തുടരുകയാണ്. പലിശ നിരക്ക് ഉയരുമ്പോഴും കുറയുമ്പോഴും സുരക്ഷിത നിക്ഷേപ മാർ​ഗമായി സ്ഥിര നിക്ഷേപത്തെ ഒരു പരിധി വരെ ജനങ്ങൾ കണുന്നുണ്ട്. അതേസമയം ഒരു വിഭാ​ഗം റിസ്കെടുക്കാൻ തയ്യാറോടെ പുതിയ നിക്ഷേപ മാർ​ഗങ്ങൾ തേടി പോവുന്നുമുണ്ട്. സ്ഥിര നിക്ഷേപത്തിന്റെ ഈയിടെയുള്ള പലിശ നിരക്കൊന്ന് പരിശോധിക്കാം. 2014 സെപ്തംബറില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കിയ പലിശ നിരക്ക് 9 ശതമാനമായിരുന്നു. ഇവിടെ നിന്നാണ് 2020 മേയില്‍ 5.4 ശതമാനം എന്ന നിലയിലേക്ക് താഴ്ന്നത്. ഇത് നിക്ഷേപകന്റെ ആദായത്തില്‍ 40 ശതമാനത്തോളം കുറവാണ് വരുത്തുന്നത്. സ്ഥിര നിക്ഷേപത്തെ പ്രധാന വരുമാന മാര്‍ഗമായി കാണുന്നവര്‍ക്ക് ഇത് തിരിച്ചടിയാണ്.

 

 സ്ഥിര നിക്ഷേപം

ഇവിടെ നിന്ന് സ്ഥിര നിക്ഷേപം ചെറുതായി നിരക്ക് ഉയർത്തി തുടങ്ങിയെന്ന് പറയാം. അടുത്തിടെ റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയിനോട് അനുബന്ധിച്ച് ചെറിയ തരത്തിലുള്ള പലിശ ഉയർത്തലുകൾ ബാങ്കുകൾ നടത്തിയിട്ടുണ്ട്. 0.4 ശതമാനം റിപ്പോ നിരക്ക് ഉയരുമ്പോൾ 0.2 ശതമാനമാണ് ബാങ്ക് പലിശ നിരക്കിൽ വർധനവ് കൊണ്ടു വരുന്നത്. ഇത് പ്രകാരം. ഇനിയുള്ള റിപ്പോ നിരക്ക് വർധനവ് കൂടി കണക്കിലെടുത്താൽ പലിശ നിരക്ക് 7-8 ശതമാനം വരെ എത്താം എന്നാണ് സാമ്പത്തിക നിരീക്ഷകരുടെ അഭിപ്രായം. ഈ സാഹചര്യത്തിൽ എങ്ങനെ സ്ഥിര നിക്ഷേപത്തിൽ നിന്ന് ഉയർന്ന നേട്ടം കരസ്ഥാമാക്കാം എന്ന് നേക്കാം. 

Also Read: റെയില്‍വെയുടെ 10 ലക്ഷത്തിന്റെ ആനുകൂല്യം വേണോ? ടിക്കറ്റെടുക്കുമ്പോള്‍ ഇക്കാര്യം ഓര്‍ത്താല്‍ മതി

ഹൃസ്വകാല നിക്ഷേപം തുടങ്ങാം

ഹൃസ്വകാല നിക്ഷേപം തുടങ്ങാം

സ്ഥിര നിക്ഷേപങ്ങളില്‍ നിരക്കുകയരുമ്പോള്‍ ആദ്യ ചലനങ്ങളുണ്ടാകുന്നത് ഹൃസ്വകാല നിക്ഷേപങ്ങളുടെ പലിശ നിരക്കിലാണ്. ഇതിന് ശേഷം മാത്രമാണ് ദീര്‍ഘകാലത്തേക്കുള്ള പലിശ നിരക്കുകള്‍ ഉയര്‍ത്തുക. ഈയിടെ പലിശ ഉയര്‍ത്തിയ എസ്ബിഐ രണ്ട്, മൂന്ന് വര്‍ഷത്തേക്കുള്ള നിക്ഷേപങ്ങളുടെ പലിശയിലാണ് ചെറിയ വര്‍ധനവ് വരുത്തിയത്. ഇതിനാല്‍ തന്നെ ഹൃസ്വകാലത്തേക്കുള്ള നിക്ഷേപത്തിലേക്ക് ചുവട് മാറ്റുന്നത് സ്ഥിര നിക്ഷേപത്തില്‍ നിന്ന് ഉയര്‍ന്ന പലിശ നേടാന്‍ സഹായകമാകും. 

Also Read: വരുമാനം 10 ലക്ഷമാണെങ്കിലും ചില്ലികാശ് നികുതി അടയ്‌ക്കേണ്ട; ഈ വഴി നോക്കൂ

ദീര്‍ഘകാല നിക്ഷേപം ഒഴിവാക്കാം

ദീര്‍ഘകാല നിക്ഷേപം ഒഴിവാക്കാം

നിക്ഷേപം കാലാവധി പൂര്‍ത്തിയായ ശേഷം പുതുക്കുമ്പോള്‍ അല്ലെങ്കില്‍ പുതിയ നിക്ഷേപം ആരംഭിക്കുമ്പോള്‍ ഹൃസ്വകാലം തിരഞ്ഞെടുക്കുന്നതാണ് അനുയോജ്യം. നിലവിലെ സാഹചര്യത്തില്‍ ഒരു വര്‍ഷത്തേക്കുള്ള നിക്ഷേപം തിരഞ്ഞെടുക്കുന്നതാണ് അനുയോജ്യം. ഇത് പണം ദീര്‍ഘകാലം കുടുങ്ങി കിടക്കുന്നത് ഒഴിവാക്കാനും ഇടയ്ക്കിടെ ഉണ്ടാകുന്ന പലിശ നിരക്കിലെ വര്‍ധനവിന്റെ നേട്ടം കൊയ്യാനും സാധിക്കും. 

Also Read: ഒറ്റത്തവണ നിക്ഷേപിക്കൂ, എസ്ബിഐ തരും മാസ വരുമാനം; കൊള്ളാം ഈ നിക്ഷേപം

പടി പടിയായി നിക്ഷേപിക്കാം

പടി പടിയായി നിക്ഷേപിക്കാം

കയ്യിലുള്ള തുക വിവിധ കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങളിലേക്ക് മാറ്റാവുന്നതാണ്. ഇത് നിക്ഷേപകര്‍ക്ക് ഗുണം ചെയ്യും. കയ്യില്‍ 5 ലക്ഷം രൂപ നിക്ഷേപിക്കാനായി തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ ഇവ 1 ലക്ഷം വീതം 1, 2, 3, 4, 5 വര്‍ഷങ്ങള്‍ കാലാവധിയുള്ള സ്ഥിര നിക്ഷേപമാക്കി മാറ്റണം. കാലവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപം അഞ്ച് വര്‍ഷത്തേക്ക് നീട്ടം. എല്ലാ വര്‍ഷവും ഇത്തരത്തില്‍ നിക്ഷേപം നടത്തിയാല്‍ മികച്ച ആദായം ലഭിക്കാം. കയ്യിലെ തുക ചെറിയ പലിശ നിരക്കില്‍ കുടുങ്ങി കിടക്കുന്നതിന് പകരം ശരാശരി നിരക്കിലെ പലിശ ലഭിക്കാന്‍ ഇത് സഹായിക്കും.

ഫ്‌ലോട്ടിംഗ് റേറ്റ്

ഫ്‌ലോട്ടിംഗ് റേറ്റ്

നിരക്ക് ഉയരുന്ന കാലത്ത് സ്ഥിര നിക്ഷേപത്തിന് തിരഞ്ഞെടുക്കാന്‍ പറ്റിയ രീതിയാണ് ഫ്‌ലോട്ടിംഗ് സ്ഥിര നിക്ഷേപം. ഇത് വഴി ചെറിയ പലിശയ്ക്ക് ദീര്‍ഘകാലത്തേക്ക് പണം ലോക് ചെയ്യുന്നതിന് പകരം ഇടവേളകളില്‍ ഉയര്‍ന്ന നിരക്ക് ലഭിക്കും. റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചതിനാല്‍ റിപ്പോ നിരക്ക് ഉയരുമ്പോള്‍ പലിശ നിരക്കും സ്വാഭാവികമായി ഉയരും. ഇതിന് ബാങ്ക് നിരക്കുയര്‍ത്തുന്ന സാങ്കേതികത്വങ്ങള്‍ ആവശ്യമില്ല. റിപ്പോ നിരക്കിനൊപ്പം ബാങ്ക് നിശ്ചയിക്കുന്നൊരു നിരക്കും ഉള്‍പ്പെടുത്തിയാണ് പലിശ അനുവദിക്കുക. റിപ്പോ നിരക്ക് ഉയരുന്ന കാലത്ത് ഫ്‌ളോട്ടിംഗ് സ്ഥിര നിക്ഷേപം മികച്ച ഓപ്ഷനാണ്.

Read more about: fixed deposit investment
English summary

Interest Raising; How To Get Maximum Return From Fixed Deposits; Here's Details

Interest Raising; How To Get Maximum Return From Fixed Deposits; Here's Details
Story first published: Friday, June 24, 2022, 23:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X